സാധാരണ മനുഷ്യര്‍ തോറ്റുപോകുന്ന ചില ബോഡി ട്രിക്ക്സ്.

വ്യത്യസ്തമായ കഴിവുകളുള്ള ഒരുപാട് മനുഷ്യരാണ് ഈ ലോകത്തുള്ളത്. അത്തരത്തിൽ വ്യത്യസ്തമായ ശരീരത്തിലെ ചില പ്രവർത്തനങ്ങളെപ്പറ്റിയാണ് പറയാൻ പോകുന്നത്. കുറച്ചുപേർക്ക് മാത്രം കാണപ്പെടുന്ന ശരീരത്തിലെ ചില പ്രവർത്തനങ്ങളെപ്പറ്റി. അതായത് ജന്മം കൊണ്ട് തന്നെ വ്യത്യസ്തർ ആയിട്ടുള്ളവരെ കുറിച്ച്.

ചൂളമടിക്കുകയെന്നു പറയുന്നത് ഒരു പ്രത്യേക കഴിവ് ഒന്നുമല്ല. ആർക്കുവേണമെങ്കിലും ചെയ്യാവുന്നതാണ്. എന്നാൽ ഇവിടെ വ്യത്യസ്തമായി ചൂളമടിക്കുന്നൊരു വ്യക്തിയെ നമുക്ക് കാണാൻ സാധിക്കും. അദ്ദേഹം ചുണ്ടുകളിലൂടെയല്ല ചൂളമടിക്കുന്നത്. ഒരു പ്രത്യേക രീതിയിലാണ് ആ ചൂളമടിയെന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നു. നിരന്തരമായ പരിശീലനം കൊണ്ട് വേണമെങ്കിൽ ആർക്കും ഈ ഒരു കഴിവ് നേടിയെടുക്കാൻ കഴിയും.

Body Tricks
Body Tricks

ഈ ലോകത്തിൽ കൂടുതലായും ഉള്ളവരെല്ലാം വലതുകൈ ഉപയോഗിക്കുന്നവരാണ്. അവർക്ക് കൂടുതലായും എളുപ്പമുള്ളതും അതാണ്. എന്നാൽ അതിനു വിപരീതമായി വളരെ കുറച്ച് ആളുകൾ മാത്രം ഇടതുകൈയാണ് എല്ലാ കാര്യങ്ങൾക്കും ഉപയോഗിക്കുന്നത്. എഴുതുവാൻ പോലും അവർ ഉപയോഗിക്കുന്നത് ഇടതുകൈ ആണ്. കുറച്ച് ആളുകൾ മാത്രമാണ് ലോകത്തിൽ ഇങ്ങനെ ഉള്ളതെന്നാണ് റിപ്പോർട്ടുകൾ തെളിയിക്കുന്നത്. ഇതോരു പ്രശ്നമൊന്നുമല്ല. അവർക്ക് തലച്ചോറിലേക്ക് നേരിട്ടാണ് ഓരോ പ്രേവേഗങ്ങളും എത്തുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നുണ്ട്. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ അവർ വല്ലാത്ത ബുദ്ധിശാലികളായിരിക്കും എന്നാണ് പുറത്തുവരുന്ന പഠനങ്ങൾ തെളിയിച്ചു കൊണ്ടിരിക്കുന്നത്.

നമ്മുടെ കയ്യൊന്നു തിരിക്കുക. അതിനുശേഷം നമ്മുടെ കൈയുടെ ഒരുഭാഗത്ത് മോതിരം വയ്ക്കുക. കയ്യിലിരുന്ന മോതിരം താഴേക്ക് പോയിട്ടില്ല എന്നുണ്ടെങ്കിൽ തീർച്ചയായും നമ്മൾ ഒരു പ്രത്യേക കഴിവുള്ള വ്യക്തിയാണെന്നു പറയാം. ലക്ഷത്തിൽ വളരെ കുറച്ചു പേർക്ക് മാത്രമുള്ള ഒരു കഴിവാണ് ഇതെന്നാണ് കണ്ടുപിടിക്കപ്പെട്ടിരിക്കുന്നത്.

നമ്മളെല്ലാവരും തറയിൽ ഇരിക്കുന്നവരാണ്. തറയിലിരുന്നതിനുശേഷം കാൽമുട്ട് നിലത്തു കുത്താതെ മുട്ടുകൾ കൊണ്ട് എഴുന്നേൽക്കാൻ സാധിക്കുന്നുണ്ടെങ്കിൽ തീർച്ചയായും നമ്മുടെ ഹൃദയം ശക്തമാണെന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. നമുക്ക് കൈ ഉപയോഗിച്ച് മാത്രമേ എഴുന്നേൽക്കാൻ സാധിക്കുന്നുള്ളൂവെങ്കിൽ വ്യായാമം നമ്മുടെ ശരീരം ആഗ്രഹിക്കുന്നുണ്ട് എന്നൊരു ഉപദേശം കൂടി നമുക്ക് നൽകുന്നുണ്ട്. ശരീരം പറയുന്നത് ഇത്തരം കാര്യങ്ങളൊക്കെ തീർച്ചയായും നമ്മൾ ഒന്ന് മനസ്സിലാക്കിയിരിക്കണം.

അതുപോലെതന്നെ ചില ആളുകളുടെ ചെവിയുടെ മുകൾഭാഗത്തൊരു കുത്ത് കാണാം. ലക്ഷത്തിൽ വളരെക്കുറച്ചു പേർക്കു മാത്രം ഉണ്ടാകുന്നൊരു കാര്യമാണ് ഇത്.