ചുരുങ്ങിയ സെക്കന്റുകളുടെ അശ്രദ്ധ മൂലം ജീവൻ നഷ്ടപ്പെടാൻ സാധ്യതയുള്ള ഒട്ടനവധി പ്രമുഖർ നമ്മുടെ ലോകത്തുണ്ട്. അത് കൊണ്ട് തന്നെ അവർക്ക് അതീവ കർശന സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. അമേരിക്കൻ പ്രസിഡന്റ് ആയിരുന്ന ഡൊണാൾഡ് ട്രംപ്, ആമസോൺ മേധാവിയായ ജോഫി ബെസോസ്, മാർക്ക് സുക്കർബർഗ്, പോപ് തുടങ്ങീ പ്രമുഖർ അതിൽ ഉൾപ്പെടുന്നു. ഇവയുടെ സെക്യൂരിറ്റി ലെവൽ എന്ന് പറയപ്പെടുന്നത് അതീവ രഹസ്യവും കർശനവുമാണ് അതിനുവേണ്ടി ചിലവാക്കുന്നത് കോടികളാണ്. ഇവർ എങ്ങനെയാണ് തങ്ങളുടെ സെക്യൂരിറ്റി ഉറപ്പു വരുത്തുന്നത് എന്ന് നോക്കാം.
ആഗോള കത്തോലിക്ക സഭയുടെ മേധാവിയായ പോപ് ഫ്രാൻസിന്റെ സുരക്ഷയ്ക്കായി 130അംഗങ്ങൾ അടങ്ങുന്ന വലിയൊരു സൈന്യം തന്നെയുണ്ട്. ലോകത്ത് നിലവിലുള്ള സുരക്ഷാ രീതിയിൽ ഏറ്റവും പഴക്കമുള്ള സെക്യൂരിറ്റി തന്നെയാണ് പോപ്പിനുള്ളത്. പോന്റിഫിക്കൽ സ്വിസ് ഗാർഡ് എന്നാണ് ഈ സൈന്യത്തെ പറയപ്പെടുന്നത്. ഈ സൈന്യത്തിന്റെ വേഷവിധാനം കണ്ടാൽ ഇപ്പോഴും പതിനാറാം നൂറ്റാണ്ടിലാണ് ജീവിക്കുന്നത് എന്ന് തോന്നിപ്പോകും. പക്ഷെ, ലുക്കിൽ കാര്യമില്ല വർക്കിലാണ് കാര്യം എന്ന് പറയുന്നത് സത്യം തന്നെയാണ്. അവരുടെ കയ്യിലുള്ള ആയുധം ഉപയോഗിച്ച് മുന്നിൽ വരുന്ന എതിരാളികളെ വെട്ടി നുറുക്കാനുള്ള ശക്തിയുണ്ട്. അത്രയ്ക്ക് ശക്തരായ സൈന്യമാണ് അവർ. 1506 ജനുവരി 22ന് പോപ് ജൂലിയസ് സെക്കന്റ് ആണ് ഈ സൈന്യത്തിന് രൂപം നൽകുന്നത്. മിടുക്കരായ സൈന്യം തന്നെയാണ് പോന്റിഫിക്കൽ സ്വിസ് ഗാർഡ്.
മറ്റു പ്രമുഖന്മാരുടെ സുരക്ഷയെ കുറിച്ചറിയാൻ താഴെയുള്ള വീഡിയോ കാണുക.