ഒട്ടുമിക്ക കാര്യങ്ങളോടും കൗതുകവും ആവേശവുമോക്കെ തോന്നുന്ന ഒരു കാലഘട്ടം ഏതാണെന്ന് ചോദിച്ചാൽ ഒരുപക്ഷെ കൂടുതൽ ആളുകളും പറയുന്നത് അത് കുട്ടിക്കാലമാണെന്ന് തന്നെയാണ്. നമുക്ക് തന്നെ മനസ്സിലാക്കാൻ സാധിക്കും.കൊച്ചുകുട്ടികൾക്കാണ് ഓരോ കാര്യങ്ങളോടും കൂടുതൽ കൗതുകവും അവയെ പറ്റി കൂടുതൽ അറിയുവാനുള്ളോരു താൽപര്യവുമുണ്ടാവുന്നത്. ചില കുട്ടികൾ കുട്ടിക്കാലത്തുതന്നെ വളരെയധികം ജീനിയസ് ആയിരിക്കും. അവരുടെ ചില പ്രവർത്തികളിൽ തന്നെ നമുക്ക് മനസ്സിലാക്കുവാൻ സാധിക്കും കുട്ടിക്കാലത്തുതന്നെ ജീനിയസ് ആയിട്ടുള്ള ചില കുട്ടികളെ കുറിച്ചാണ് പറയാൻ പോകുന്നത്.
പാർക്കിലും മറ്റും നമ്മൾ പോവുകയാണെങ്കിൽ നമുക്ക് കാണാൻ സാധിക്കുന്നോരു ഉപകരണമുണ്ട്. കുട്ടികളെല്ലാം അതിൽ നിന്ന് ചാടുന്നത് നമുക്ക് കാണാൻ സാധിക്കും. ചാടുമ്പോൾ വളരെയധികം കുതിപ്പ് തോന്നുന്ന രീതിയിലുള്ളോരു ഉപകരണമാണ്. അതോടൊപ്പം തന്നെ മുതിർന്നവരും ഇത് ഉപയോഗിക്കുന്നത് കാണാറുണ്ട്. ഈ ഉപകരണത്തിന് പിന്നിലുള്ളതൊരു കൊച്ചുകുട്ടിയാണെന്ന് പറഞ്ഞാൽ എത്ര പേർക്ക് മനസ്സിലാക്കാൻ സാധിക്കും.? എന്നാലത് സത്യമാണ്. ഒരു 16 വയസ്സുകാരനായ കുട്ടിയാണ് ഇങ്ങനെയോരു ഉപകരണം ഉണ്ടാക്കുവാനായി ആദ്യമായി ചിന്തിക്കുന്നതും അത് പ്രാവർത്തികമാക്കിയതും.
അതുപോലെ ഓഫീസുകളിലാണെങ്കിലും സ്കൂളുകളിലാണെങ്കിലും നമ്മൾ വളരെയധികം ഉപയോഗിക്കുന്ന ഒന്നാണ് കാൽക്കുലേറ്ററുകളെന്ന് പറയുന്നത്. എത്ര ഇഷ്ടമുള്ള വിഷയങ്ങൾ ഉണ്ടെന്ന് പറഞ്ഞാലും എത്ര ജീനിയസാണെന്ന് പറഞ്ഞാലും ആളുകൾക്ക് അൽപമെങ്കിലും ബുദ്ധിമുട്ടുള്ളോരു വിഷയമെന്ന് പറയുന്നത് കണക്ക് തന്നെയായിരിക്കും. കൂടുതലാളുകളും കണക്ക് പഠിക്കുവാൻ താൽപര്യമില്ലാത്തവരുമായിരിക്കും. ഈ കാൽക്കുലേറ്റർ എന്ന ഒരു ഉപകരണത്തിന്റെ നിർമ്മാണത്തിലേക്ക് നയിച്ചതും ഒരു കൊച്ചുകുട്ടി ആണെന്നതാണ് അറിയാൻ സാധിച്ചിരിക്കുന്നത്. കുട്ടിയുടെ അച്ഛന്റെ ജോലി ഭാരങ്ങൾ കുറയ്ക്കുവാൻ വേണ്ടിയായിരുന്നു ആ കുട്ടി ഇങ്ങനെയോരു ഉപകരണം കണ്ടുപിടിച്ചിരിക്കുന്നത്. കുട്ടിയുടെ കണ്ടുപിടിത്തം വലിയതോതിൽ തന്നെ സഹായകമാവുകയും പിന്നീട് അത് ലോകം മുഴുവൻ ഉപയോഗിക്കുന്ന ഒരു അവസ്ഥയിലേക്ക് എത്തുകയുമായിരുന്നു ചെയ്തത്.
ചില കുട്ടികളിൽ കുട്ടിക്കാലത്തുതന്നെ ചില കഴിവുകൾ നമുക്ക് മനസ്സിലാക്കാൻ സാധിക്കും. അത് അപ്പോൾ തന്നെ മനസ്സിലാക്കി അവർക്ക് വേണ്ട പിന്തുണ നൽകുകയാണ് വേണ്ടത്. ചില കുട്ടികൾക്ക് വരയ്ക്കുവാനായിരിക്കും ഇഷ്ടം. ചില കുട്ടികൾക്ക് എന്തെങ്കിലും ഉണ്ടാക്കാനായിരിക്കും ഇഷ്ടം. അങ്ങനെ പലരുടെയും അഭിരുചികൾ വ്യത്യസ്തമാണ്.അത്തരത്തിലുള്ള ചില കുട്ടികളെ കുറിച്ച് വിശദമായി പറയുന്ന വിഡിയോ കാണാം.