നമുക്കറിയാം നമ്മുടെ ഈ ഭൂമി വ്യത്യസ്ഥമായ ജീവജാലങ്ങൾ കൊണ്ട് സമ്പന്നമാണ്. നമ്മൾ അറിയാത്ത ഒട്ടേറെ ജീവികൾ ഈ ഭൂമിയിൽ വസിക്കുന്നുണ്ട്. നിങ്ങൾ ഒരു കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ? ചില ജീവികളെ കാണുമ്പോൾ നമുക്ക് ഏറെ വാത്സല്യവും കൗതുകവും തോന്നാറില്ലേ. ചിലതിനെ കയ്യിലെടുത്ത് ഒന്ന് കൊഞ്ചിക്കാൻ വരെ തോന്നും. പക്ഷെ, ചില സമയങ്ങളിൽ ഈ വാത്സല്യം നമുക്ക് പണി തരാറുണ്ട്. അതായത് ഇങ്ങനെ ചില ജീവികളെ കാണുമ്പോൾ നമുക്ക് ഇഷ്ട്ടം തോന്നി അവയെ തൊടാനായി അടുത്തേക്ക് പോകുമ്പോഴായിരിക്കും നമുക്ക് പണി കിട്ടുന്നത്. അത്തരത്തിലുള്ള ചില ജീവികളെ കുറിച്ചാണ് ഇവിടെ പറയാൻ പോകുന്നത്.
ലെപ്പേർഡ് സീൽ. സീൽ മത്സ്യങ്ങളെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടാകും. പൊതുവെ ഇവയെ കാണപ്പെടുന്നത് വാട്ടർ തീം പാർക്കുകളിലും മറ്റു വിനോദ സഞ്ചാര കേന്ദ്രങ്ങളിലുമാണ്. അവിടെ ഈ മൽസ്യങ്ങൾ ഫുട്‌ബോൾ കളിച്ചും ബേസ് ബോൾ കളിച്ചും ആളുകളുടെ കൂടെ ഇടപഴകി നിൽക്കുന്ന ഒരു മത്സ്യമായിട്ടാണ് ഇവയെ കാണപ്പെടുന്നത്. പൊതുവെ ഇവയെ കാണുമ്പോൾ ഒരു എളിമ പ്രകൃതക്കാരായിട്ടാണ് തോന്നുക. മനുഷ്യൻ ചെയ്യുന്ന പോലെയൊക്കെ ഇവയും ചെയ്യും. എന്നാൽ കടലിൽ ജീവിക്കുന്ന ഭീകര സീൽ മത്സ്യങ്ങളുണ്ട്. ഇവ ഏറെ അപകടകാരികളാണ്. അത്യുഗ്രൻ വേട്ടക്കാരായാണ് ഇവയെ ആളുകൾ കാണപ്പെടുന്നത്. ആദ്യം ഇരകളെ കളിപ്പിക്കുകയും പിന്നീട് അവയെ കീഴ്പ്പെടുത്തുകയും ചെയ്യുന്ന ഒരു സ്വഭാവ രീതിയാണ് ഇവയ്ക്കുള്ളത്. ഇത്തരം ലെപ്പേർഡ് സീലുകളെ സ്‌കൂബാ ഡൈവിങ്ങിനായി പോകുന്ന ആളുകൾ കണ്ടതായി പറയപ്പെടുന്നു. 2003ൽ കെ സ്റ്റിവ് ബ്രൗൺ എന്ന ബയോളജിസ്റ്റിനെ ഒരു ലെപ്പേർഡ് സീൽ ആക്രമിക്കുകയുണ്ടായി. ഇദ്ദേഹത്തെ 70കിലോമീറ്ററോളം താഴേക്ക് വലിച്ചു കൊണ്ടുപോയി ആറു മിനിറ്റോളം നിർത്താതെ ആക്രമിക്കുകയാണ് ചെയ്തത്. ലോകത്തിലെ തന്നെ ആദ്യത്തെ സീലുകളുടെ ആക്രമം തന്നെ ആയിരുന്നു ഇത്.
ഇതുപോലെയുള്ള മറ്റു ജീവികളെ കുറിച്ചറിയാൻ താഴെയുള്ള വീഡിയോ കാണുക.