ഇന്നത്തെ മോഷണ രീതികളും മോഷ്ട്ടിക്കുന്ന ആളുകളും ഹൈടെക് ആയി മാറിയിട്ടുണ്ട്. ഇന്ന് അവർ മോഷ്ട്ടിക്കാനായി തിരഞ്ഞെടുക്കുന്നത് ന്യൂതന രീതികളാണ്. വളരെ നഗരങ്ങളും ഷോപ്പിംഗ് മാളുകളുമാണ് ഇതിനായി മോഷ്ട്ടാക്കൾ തിരഞ്ഞെടുക്കുന്നത്. പിടിച്ചു പറിക്കാർ മുതൽ നല്ല ഹൈടെക് രീതിയിൽ മോഷണം നടത്തുന്നവർ വരെ അതിൽ ഉൾപ്പെടുന്നു. കുബുദ്ദി കാണിക്കുന്ന നല്ല ബുദ്ധിവാന്മാരായ കള്ളന്മാരും നമുക്കിടയിലുണ്ട്. അത്തരം ചില കള്ളന്മാരെ കുറിച്ചും മോഷണ രീതികളെ കുറിച്ചുമാണ് ഇവിടെ പറയാൻ പോകുന്നത്.
2020 അനുവരിയിൽ പഞ്ചാബിലെ ജലന്തയിൽ ഒരു സംഭവമുണ്ടായി. നമുക്കറിയാം, ഈ പുതുകാലഘട്ടത്തിൽ നമ്മൾ എന്ത് പുതിയ സാധനങ്ങൾ വാങ്ങിയാലും അതിനു മുന്നിൽ നിന്ന് കൊണ്ട് ഒരു ഫോട്ടോ അല്ലെങ്കി സെൽഫിയെടുക്കും. അത് എല്ലാവരുടെയും ജീവിതത്തിന്റെ ഭാഗമായി മാറിയിട്ടുണ്ട്. അങ്ങനെ രണ്ടു സ്ത്രീകൾ റോഡരികിൽ നിർത്തിയിട്ടിരിക്കുന്ന തങ്ങൾ പുതുതായി വാങ്ങിയ കാറിനു മുന്നിൽ നിന്നു കൊണ്ട് സെൽഫി എടുക്കുകയായിരുന്നു. ആ സമയത്ത് ബൈക്കിൽ വന്ന ഒരാൾ ആ ഫോണും എടുത്തോണ്ടു പോയി. നിർഭാഗ്യം എന്ന്
പറയട്ടെ കാറ് വന്നപ്പോൾ ഫോൺ പോയത് മിച്ചം.
അതുപോലെ ഒരു വ്യക്തി റോഡിന്റെ നടുവിൽ നിന്ന് ഫോൺ വിളിക്കുകയായിരുന്നു. അപ്പോഴാണ് രണ്ടു കള്ളന്മാർ ബൈക്കിലെത്തി ഫോൺ തട്ടിപ്പറിച്ചു കൊണ്ട് പോകുന്നത്. ബൈക്കിലായതു കൊണ്ട് തന്നെ കള്ളന്മാരെ പിറകെ ഓടി പിടികൂടാൻ കഴിയാത്ത അവസ്ഥയാണ്. ഇന്നത്തെ കാലത്തു ഫോൺ മോഷണം പോയാൽ എന്തൊക്കെ ചെയ്യണമെന്ന് എല്ലാവർക്കും അറിയുന്ന ഒരു കാര്യമാണ്. ഫോൺ മോഷണം പോയ ഉടനെ തന്നെ നിങ്ങൾ ചെയ്യേണ്ട കാര്യം ഉടനെ തന്നെ പോലീസിൽ വിവരമറിയിച്ച് ഫോൺ നമ്പറും ഫോണുമെല്ലാം ബ്ലോക്ക് ചെയ്യാനുള്ള നടപടികൾ സ്വീകരിക്കുക. ഇന്നത്തെ കാലത്ത് മോഷ്ട്ടാക്കൾക്ക് ഏറ്റവും കൂടുതൽ ഉന്നമിടുന്നത് വിലകൂടിയ സ്മാർട്ടഫോണുകളാണ്. മാത്രമല്ല, ഏറ്റവും കൂടുതൽ ഇതിനു ഇരയാകുന്നത് റോഡിലൂടെ ഫോണിൽ സംസാരിച്ചു പോകുന്നവരാണ്.
ഇതുപോലെയുള്ള മറ്റു മോഷണ രീതികളെ കുറിച്ചറിയാൻ താഴെയുള്ള വീഡിയോ കാണുക.