വാസ്തു വിദ്യയിൽ പല മായാജാലങ്ങളും ആളുകളും കൊണ്ട് വരാറുണ്ട്. ഓരോ ദിവസവും കണ്ണഞ്ചിപ്പിക്കുന്ന ഡിസൈനുകളാണ് നമുക്ക് കാണാൻ കഴിയുക. അത് താജ്മഹലിലോ ഖുതുബ് മിനാറിലോ, അതുപോലെ ലോകാത്ഭുതങ്ങളിലൊന്നായ ആകാശത്തെ ചുംബിക്കുന്ന ബുർജു ഖലീഫയിൽ പോലും ഒതുങ്ങി നിൽക്കുന്നതല്ല. അത്പോലെ തന്നെ അതിമനോഹരമായ ഭീമൻ കെട്ടിടങ്ങളും മറ്റും നമ്മുടെ ഈ ലോകത്തിന്റെ പല ഭാഗങ്ങളിലുണ്ട്. അത്തരത്തിൽ വാസ്തുവിദ്യ കൊണ്ട് അത്ഭുതം തീർത്ത ലോകത്തിലെ തന്നെ വിചിത്രമായതും വ്യത്യസ്ഥമായതുമായ ചില കെട്ടിടങ്ങളെ കുറിച്ചാണ് ഇവിടെ പറയാൻ പോകുന്നത്. ഏതൊക്കെയാണ് എന്ന് നോക്കാം.
മെയിറ്റാൻ ടീ മ്യൂസിയം. ചായ എന്നത് മലയാളികൾക്ക് എന്നും ഒരു വികാരം തന്നെയാണ്. നമ്മുടെയൊക്കെ ഒരു ദിവാൻ തുടങ്ങുന്നത് തന്നെ ഒരു ചായ കുടിച്ചിട്ടായിരിക്കും. മാത്രമല്ല, ജോലിക്കിടയിൽ ഇടയ്ക്കിടക്ക് ചായ കുടിക്കുന്ന പരിപാടിയും മലയാളികൾക്കിടയിൽ പൊതുവെ കണ്ടു വരുന്ന ഒരു കാര്യമാണ്. എന്നാൽ യഥാർത്ഥത്തിൽ ചായയുടെ ഉത്ഭവം ചൈനയിൽ നിന്നാണ് എന്ന് നിങ്ങൾക്കറിയാമോ? ഉത്ഭവസ്ഥാനം ചൈന ആയതു കൊണ്ട് തന്നെ ഇതിന്റെ ചായയുടെ ഒരു സ്മാരക മ്യൂസിയം ചൈനയിലുണ്ട്. അതെ, ഗ്രീൻ ടീ ഉത്ഭവിച്ച ഗുയിച്ചോ പ്രവിശ്യയിലാണ് 74 മീറ്റർ ഉയരത്തിലുള്ള ഒരു ടീ പോട്ട് അഥവാ ചായ കോപ്പിന്റെ ആകൃതിയിലുള്ള ഒരു ചായ മ്യൂസിയം സ്ഥിതി ചെയ്യുന്നത്. അതായത് ഒരു ഭീമാകാരനായ ഒരു ചായക്കോപ്പും ഒരു കപ്പും. ഏകദേശം 2.8കോടി ലിറ്റർ ചായ കൊള്ളിക്കാവുന്ന. വാസ്തുവിദ്യയിലെ ഏറ്റവും മനോഹരമായ സാധ്യതകൾ ഉപയോഗിച്ചു പണിത ഈ മ്യൂസിയം ലോകത്തിലെ തന്നെ ഏറ്റവും വലിയ ചായ മ്യൂസിയമായി ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടംപിടിച്ചിട്ടുണ്ട് എന്നതാണ് സത്യം.
ഇതുപോലെയുള്ള മറ്റു വിചിത്രമായ കെട്ടിടങ്ങളെ കുറിച്ചറിയാൻ താഴെയുള്ള വീഡിയോ കാണുക.