നമുക്കറിയാം നമ്മുടെ ശരീരത്തിന്റെ അതെ നിറം നില നിൽക്കാൻ കാരണം ത്വക്കിൽ അടങ്ങിയിരിക്കുന്ന മെലാനിൻ എന്ന പിഗ്മെന്റാണ്. നമ്മുടെ ശരീരത്തിൽ ഒരു കൃത്യമായ അളവിൽ മെലാനിൻ പിഗ്മെന്റ് ഉണ്ടെങ്കിൽ മാത്രമേ അതിനെ പ്രവർത്തനം ശെരിയായ രീതിയിൽ നടക്കുകയൊള്ളു. മനുഷ്യ ശരീരത്തിലെ മെലാനിൻ പിഗ്മനെറ്റിന്റെ അളവ് കുറയുകയോ കൂടുകയോ ചെയ്താൽ ആൽബിനിസം എന്ന രോഗാവസ്ഥയ്ക്ക് കാരണമാകുന്നു. ചിലയാളുകൾക്ക് ഈ ഒരു അവസ്ഥ ജനിക്കുമ്പോൾ തന്നെ കാണാറുണ്ട്. ഇത് മനുഷ്യരിലും മറ്റു ജീവികളും ഈ ഒരു അവസ്ഥ ഉണ്ടാകുന്നതിനു പിന്നിലുള്ള കാരണം ഒന്നു തന്നെയാണ്.
മനുഷ്യരിൽ ചില സമയങ്ങളിൽ ഈ ഒരു അവസ്ഥ മറ്റുപല പ്രശ്നങ്ങൾക്കും കാരണമാകാറുണ്ട്. റഷ്യയിലെ ചെസ്നി എന്ന സ്ഥലത്താണ് ആമേന അപ്പംറ്റീവ എന്ന വ്യത്യസ്ഥമായ രീതിയിൽ കുട്ടി ജനിക്കുന്നത്. എപ്പോഴൊക്കെ ഈ കുട്ടിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ടോ അപ്പോഴൊക്കെ ആ ഫോട്ടോ ഏറെ വൈറലായിട്ടുണ്ട്. കാണാൻ തന്നെ ഏറെ വ്യത്യസ്ഥമായ ഭംഗി. സാധാരണ മനുഷ്യ ശരീരത്തിൽ ഈ പെൺകുട്ടിക്ക് രണ്ടു സവിശേഷതകളാണ് ഉള്ളത്.
ഒന്ന് ആൽബിനിസം. മറ്റൊന്ന് ഹെറ്ററോക്രോമിയ. രണ്ടും ഒരു രോഗാവസ്ഥയാണ് എങ്കിലും അമേനയെ മോഡലിംഗ് രംഗത്തേക്ക് ആകർഷിച്ചത് അവളുടെ ഈ രോഗാവസ്ഥ തന്നെയാണ്. അമേനയുടെ കണ്ണുകളുടെ ഹെറ്റെറോക്രോമിയ എന്ന അവസ്ഥ ആമേനയെ ഏറെ സുന്ദരിയാക്കുന്നു. അതായത് അമേനയുടെ രണ്ടു കണ്ണുകളും രണ്ടു നിറത്തിലാണ്. 2020ന്റെ ആരംഭത്തിൽ ചെസ്നിയയിൽ നിന്നുള്ള ഒരു ഫോട്ടോഗ്രാഫർ അമേനയുടെ ഒരു ഫോട്ടോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. ആ സമയത്ത് ആളുകൾ ആ ഫോട്ടോയിൽ എഡിറ്റിങ് വരുത്തിയതാകാം എന്നൊക്കെ പറഞ്ഞിരുന്നു. എന്നാൽ ഇന്ന് ലോകത്തിന്റെ പല ഭാഗങ്ങളിൽ അമേനയ്ക്കു നിരവധി ആരാധകരുണ്ട്.
ഇതുപോലെയുള്ള ലോകത്തിലെ മറ്റു വിചിത്രമായ കുട്ടികളെ കുറിച്ചറിയാൻ താഴെയുള്ള വീഡിയോ കാണുക.