ഡ്രൈവ് ചെയ്യുന്നവര്‍ എന്നും ഇപ്പോഴും നേരിടുന്ന വലിയൊരു വെല്ലുവിളിയാണ് പാര്‍ക്കിംഗ്. ചിലര്‍ വാഹനം പാര്‍ക്ക് ചെയ്യുന്നത് കാണുമ്പോള്‍ ഇവന്മാര്‍ക്ക് ആരാണാവോ ലൈസന്‍സ് കൊടുത്തത് എന്ന് തോന്നിപ്പോകും. അത്രയ്ക്ക് മര്യാദ ഇല്ലാത്ത വിധത്തിലായിരിക്കും അവര്‍ പാര്‍ക്ക് ചെയ്തിട്ടുണ്ടാവുക. എന്നാല്‍ മറ്റു ചിലരാകട്ടെ, മറ്റു വാഹനങ്ങള്‍ക്ക് കൂടി പാര്‍ക്ക് ചെയ്യാനും വാഹനം എടുക്കാനും ഉള്ള സൗകര്യം നല്ല ഒതുക്കിയിടാനു തങ്ങളുടെ വാഹന്‍ പാര്‍ക്ക് ചെയ്യുക. അല്ലാതെ വഴി മുടക്കിയും മറ്റു വാഹനങ്ങള്‍ക്ക് കൂടി പാര്‍ക്ക് ചെയ്യാന്‍ സമ്മതിക്കാതെ അല്ല പാര്‍ക്ക് ചെയ്യേണ്ടത്. പലപ്പോഴും പാര്‍ക്കിംഗ് വലിയൊരു തര്‍ക്കത്തിലെക്ക് നയിക്കാറുണ്ട്. അത്തരത്തില്‍ പാര്‍ക്കിംഗ് നിയമങ്ങള്‍ ലംഘിച്ചതിന്‍റെ പേരില്‍ ഉണ്ടായ ചില വലിയ തര്‍ക്കങ്ങളെ കുറിച്ച് നോക്കാം.
നമ്മള്‍ എല്ലാവരും യാത്ര ചെയ്യുന്നവരാണ്. നമ്മള്‍ പലപ്പോഴും കാണാറുള്ള ഒരു കാര്യമാണ് നിയമം ലംഘിച്ചു വാഹനം പാര്‍ക്ക് ചെയ്യുന്നത്. അത് കാണുമ്പോള്‍ നമ്മളില്‍ പല ആളുകള്‍ക്കും തോന്നാറുള്ള ഒരു കാര്യമാണ്, അ പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനത്തിന്‍റെ കീ ഒന്ന് കിട്ടിയിരുന്നുവെങ്കില്‍ ആ വാഹനം മര്യാദയ്ക്ക് പാര്‍ക്ക് ചെയ്യാമായിരുന്നു എന്ന്. ഇത്തരത്തില്‍ ഒരു സംഭവമുണ്ടായി. ചൈനയിലുള്ള ഒരു വ്യക്തിയുടെ ഗ്യാരേജിനു മുന്‍വശത്തായി എന്നും വാഹനങ്ങള്‍ വളരെ അനധികൃതമായി പാര്‍ക്ക് ചെയ്യുമായിരുന്നു. അങ്ങനെ അദ്ദേഹം അവിടെ നോ പാര്‍ക്കിംഗ് നോട്ടീസ് വെച്ച്. പക്ഷെ, ഫലമുണ്ടായില്ല. വാഹനം പാര്‍ക്ക് ചെയ്യുന്നത് വര്‍ദ്ധിക്കുക എന്നല്ലാതെ വേറെ ഫലമുണ്ടായില്ല. അങ്ങനെയിരിക്കെ ഒരു ദിവസം അദ്ദേഹത്തിന്‍റെ ഗ്യാരേജിന്‍റെ ഷട്ടര്‍ തുറക്കാന്‍ കഴിയാത്ത വിധം വാഹനം പാര്‍ക്ക് ചെയ്തു. അപ്പോഴാണ് അയാളുടെ തലയില്‍ ഉഗ്രന്‍ ഐഡിയ ഉദിച്ചത്. അദ്ദേഹം ഒന്നും നോക്കിയില്ല. ഒരു ഫോര്‍ക്ക്ലിഫ്റ്റ് ട്രക്ക് ഉപയോഗിച്ച് തന്‍റെ ഗ്യാരെജിനു മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന എല്ലാ വാഹനവും എടുത്തു പൊക്കി ഗ്യാരെജിന്‍റെ മുകളിലുള്ള മേല്‍കൂരയില്‍ കൊണ്ട് വെച്ചു. വാഹന്‍ പാര്‍ക്ക് ചെയ്യാന്‍ സ്ഥലമില്ലാത്തതു കൊണ്ടല്ലേ. ഇത് അവര്‍ക്കൊരു സഹായമാകട്ടെ എന്ന് കരുതിക്കാണും. എന്തായാലും സംഭവം വളരെ രസ്കരമായിട്ടുണ്ട്. നിയമം ലംഘിച്ചു പാര്‍ക്ക് ചെയ്യുന്നവര്‍ക്ക് ഇതൊരു പാഠമാകട്ടെ.
ഇതുപോലെയുള്ള മറ്റു സംഭവങ്ങളെ കുറിച്ചറിയാന്‍ താഴെയുള്ള വീഡിയോ കാണുക.