യാത്രക്കാരോട് പറയാത്ത ചില വിമാന രഹസ്യങ്ങൾ.

നമ്മളിൽ ഭൂരിഭാഗം ആളുകളും ഒരു തവണയെങ്കിലും വിമാനത്തിൽ യാത്ര ചെയ്തിട്ടുള്ളവരാണ്. എന്നാൽ, വിമാനത്തെ കുറിച്ച് ഒരു തൊണ്ണൂറു ശതമാനം ആളുകൾക്കും ഒട്ടുമിക്ക കാര്യങ്ങളും അറിയില്ല എന്നതാണ് സത്യം. വിമാനത്തിലെ ഏറ്റവും സുരക്ഷിതമായ സീറ്റ് ഏതാണ്, വിമാനം ഓടിക്കുന്നതിന്റെ ഇടയ്ക്ക് പൈലറ്റിന് ഫുഡ് പോയിസൺ ഉണ്ടായാൽ എന്താണ് ചെയ്യുക, യാത്രക്കിടയിൽ ശക്തമായ മിന്നൽ ഉണ്ടായാൽ എന്തായിരിക്കും അത്യാഹിതമായി എന്താണ് ചെയ്യേണ്ടത്? തുടങ്ങീ പല കാര്യങ്ങളെ കുറിച്ചും നമുക്കറിയില്ല. അത്തരത്തിൽ നമ്മൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ നോക്കാം.

Flight Secrets
Flight Secrets

വിമാനത്തിലെ ഏറ്റവും സുരക്ഷിതമായ സീറ്റ് ഏതാണ്? നമ്മൾ കാറിലാണ് യാത്ര ചെയ്യുന്നത് എങ്കിൽ ഏറ്റവും സുരക്ഷിതമായ സീറ്റായി കണക്കാക്കുന്നത് ഡ്രൈവറിന്റെ പിറകിലുള്ള സീറ്റാണ്. എന്നാലത് ബസിലാണെങ്കിൽ ഏറ്റവും നടുക്കുള്ള സീറ്റാണ് സുരക്ഷിതമായ സീറ്റായി കണക്കാക്കുന്നത്. നമുക്കറിയാൻ വിമാന യാത്ര തുടങ്ങുന്നത് എല്ലാവിധ മുൻകരുതലുകളോടും കൂടിയിട്ടുള്ളതാണ്. എന്നാൽ എന്തെങ്കിലും കാരണത്താൽ അപകടം സംഭവിച്ചാൽ വിമാനത്തിന്റെ ഏത് ഭാഗമായിരിക്കും തകരുക എന്നതിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? ഏറ്റവും നടുക്കുള്ള ഭാഗമാണ് ആദ്യം തകരുക എന്നാണ് എയർക്രാഫ്റ്റ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. എന്നാൽ ഏറ്റവും സുരക്ഷിതമായ ഭാഗം അല്ലെങ്കിൽ സീറ്റ് എന്ന് പറയുന്നത് ഏറ്റവും പിറകിലുള്ള ഭാഗമാണ്.

ഇതുപോലെ നിങ്ങൾ അറിയാത്ത വിമാനത്തിനെ കുറിച്ചുള്ള മറ്റു കാര്യങ്ങളറിയാൻ താഴെയുള്ള വീഡിയോ കാണുക.