ഇന്ന് ഭൂരിഭാഗം ആളുകളും ഏറെ ഭക്ഷണ പ്രിയരാണ്. എല്ലാവർക്കും വ്യത്യസ്ഥമായ ആഹാരം കഴിക്കാനാണ് താൽപര്യം. അത്കൊണ്ട് തന്നെ വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള ഭക്ഷണങ്ങൾ ഇന്ന് നമ്മുടെ നാട്ടിൽ ലഭ്യമാണ്. ചൈനീസ്, അറേബ്യൻ ആഹാരങ്ങൾ നമ്മുടെ തീൻ മേശ ഇന്ന് കയ്യടക്കി എന്ന് തന്നെ പറയാം. ഇന്ന് ആളുകൾക്ക് ഏറെ ഇഷ്ട്ടവും അതോനോടാണ്. ആളുകൾക്ക് ഭക്ഷണത്തിനോടുള്ള പ്രിയം കൂടുന്നതിനനുസരിച്ചു നമ്മുടെ നാട്ടിൽ നിരവധി റെസ്റ്റോറെന്റ്കളുടെയും ഹോട്ടലുകളുടെയും തട്ടുകടകളുടെയും എണ്ണം കൂടാൻ കാരണമായി. എന്നിരുന്നാലും നമ്മൾ ഒരു സ്ഥലത്ത് ഭക്ഷണം കഴിക്കാൻ പോയാൽ നോക്കുന്ന രണ്ടു കാര്യങ്ങളാണ് വൃത്തിയും അത്പോലെ സർവീസും. ഇത് രണ്ടും ഏറെ പ്രധാനപ്പെട്ടതാണ്. സർവീസ് നന്നായി വൃത്തിയില്ലെങ്കിൽ പിന്നെ അവിടന്ന് ഭക്ഷണം കഴിക്കാൻ തോന്നില്ല. അത്പോലെ തന്നെയാണ് തിരിച്ചും. എന്നാൽ നമ്മൾ കഴിക്കുന്ന പല ഭക്ഷണങ്ങളും എങ്ങിനെയാണ് അല്ലെങ്കിൽ ഏത് ചുറ്റുപാടിൽ നിന്നാണ് ഉണ്ടാക്കുന്നത് എന്ന് നമ്മൾ അന്വേഷിക്കുന്നില്ല. അത്തരത്തിൽ ചില വൃത്തിഹീനമായ ആഹാരം പാകം ചെയ്യുന്നതിനെ കുറിച്ചു നോക്കാം.
ചൈനയിൽ ആഹാരം പാകം ചെയ്യാൻ ഉപയോഗിക്കുന്ന ഓയിൽ സംഭരിക്കുന്ന ഒരു രീതി നോക്കാം. ഗട്ടർ ഓയിൽ. ചൈനയിലെ ചില തെരുവോരങ്ങളിൽ പോയാൽ ചിലയാളുകൾ ഡ്രൈനേജിന് ഉള്ളിൽ നിന്നും ഒരു വെസ്റ്റ് ബിന്നിലേക്ക് എന്തോ കോരിയെടുക്കുന്നത് കാണാം. എന്നാൽ ഡ്രൈനേജ് ക്ളീൻ ചെയ്യുകയാണ് എന്ന് നിങ്ങൾ തെറ്റിദ്ധരിക്കേണ്ട. ചൈനയിലെ ഏറ്റവും വൃത്തിഹീനമായ കാർബേജുകളിൽ നിന്നുമുള്ള ഗട്ടർ ഓയിൽ ശേഖരിക്കുകയാണവർ. ഈ ഓയിലാണ് പിന്നീടവർ തെരുവോരങ്ങളിലും മറ്റും കാണുന്ന കടകളിൽ ഭക്ഷണം പാകം ചെയ്യുവാനായി ഉപയോഗിക്കുന്നത്. കേൾക്കുമ്പോൾ തന്നെ എന്തോ ഒന്ന് തോന്നുന്നില്ലേ. വിവിധ സ്ഥലങ്ങളിൽ നിന്നും ആഹാരം പാകം ചെയ്ത ശേഷമുള്ള വെസ്റ്റ് വെള്ളത്തിൽ ഖര രൂപത്തിൽ അടങ്ങിയിട്ടുള്ള ഓയിലിനെ ഈ രൂപത്തിലാക്കി മാറ്റുന്നു. ഇത് പിന്നീട് ആളുകൾ ശേഖരിച്ചു മൃഗങ്ങളുടെയും മറ്റും കൊഴുപ്പ് ചേർത്ത് ഓയിൽ ആക്കി മാറ്റുകയാണ് ചെയ്യുന്നത്. ഇത് ചൈനയിൽ പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്. എങ്കിലും ശുദ്ധമായ വെളിച്ചെണ്ണയുടെ അധിക വില കാരണം ആളുകൾ ഇപ്പോഴും ഇങ്ങനെ ചെയ്യുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ഇതുപോലുള്ള മറ്റു സംഭവങ്ങളെ കുറിച്ചറിയാൻ താഴെയുള്ള വീഡിയോ കാണുക.