ലൈവിനിടയിൽ സംഭവിച്ച ചില രസകരമായ സംഭവങ്ങൾ.

നമ്മൾ അറിയാതെ ചില സമയത്ത് പല മണ്ടത്തരങ്ങൾ ചെയ്യാറുണ്ട്. അതായത് ചില സന്ദർഭങ്ങളിൽ യഥാർത്ഥ സാധനം ഉപയോഗിക്കാതെ കയ്യിലുള്ള മറ്റൊരു സാധനം ഉപയോഗിക്കുന്നു. ചിലപ്പോഴൊക്കെ പലർക്കും സംഭവിച്ച ഒരു അബദ്ധത്തെ കുറിച്ച് പറയാം. അതായത് നമ്മുടെ ഫോണിലേക്ക് ആരെങ്കിലും വിളിക്കുമ്പോൾ പെട്ടെന്ന് ഫോണിന് പകരം കയ്യിലുണ്ടായിരുന്ന മറ്റെന്തെങ്കിലും വസ്തു ഫോൺ ആണെന്ന് കരുതി ചെവിയിൽ വെക്കുന്നു. അതുപോലെ തീപ്പെട്ടി കത്തിച്ച ശേഷം തീപ്പെട്ടി കൊള്ളിയാണ് എന്ന് കരുതി ആ ബോക്സ് മുഴുവനായും വലിച്ചെറിയുന്നു. ഇതുപോലെ നമ്മുടെയൊക്കെ നിത്യ ജീവിതത്തിലുണ്ടതായ ചില അബദ്ധങ്ങളെ കുറിച്ചാണ് പറയാൻ പോകുന്നത്. എന്തൊക്കെയാണ് എന്ന് നോക്കാം.

Live Tv
Live Tv

ഒരു ഇന്റർവ്യൂ നടക്കുകയായിരുന്നു. അതിനിടയിൽ അവതാരകൻ അവിടെ ഉണ്ടായിരുന്ന ഒരു മൈക്ക് പോലുള്ള വസ്തു കയ്യിൽ പിടിച്ചിരിക്കുന്നു. അൽപ്പ സമയത്തിനു ശേഷം സംസാരത്തിനിടയിൽ ആ മരം കൊണ്ടുണ്ടാക്കിയ വസ്തു അയാൾ കയ്യിൽ പിടിച്ചു കൊണ്ട് മൈക്ക് ആണെന്ന് കരുതി സംസാരിക്കുന്നു. ഇതുകണ്ട കാണികൾ ചിരിയോട് ചിരി. പിന്നീടാണ് അദേഹത്തിന് തനിക്ക് പറ്റിയ അമളി മനസ്സിലായത്.

തിരയടി കൊണ്ട റിപ്പോർട്ടർ. പല ന്യുസ് റിപ്പോർട്ടുമാറും അതിസാഹസികത നിറഞ്ഞതും അപകടം നിറഞ്ഞതുമായ സ്ഥലങ്ങളിൽ നിന്ന് കൊണ്ട് ന്യൂസ് റിപ്പോർട്ട് ചെയ്യാറുണ്ട്. പ്രകൃതിക്ഷോഭാഗങ്ങൾ, കലാപങ്ങൾ, യുദ്ധങ്ങൾ തുടങ്ങീ സ്ഥലങ്ങളിൽ പോയി വാർത്തകൾ റിപ്പോർട്ട് ചെയ്യുക എന്നത് വളരെ സാഹസികത നിറഞ്ഞ ഒരു കാര്യമാണ്. എന്നാൽ അതിനിടയിൽ ചിരി പടർത്തുന്ന പല സംഭവങ്ങളും ഉണ്ടാകാറുണ്ട്. സാധാരണ നല്ല കാറ്റും മഴയും വെള്ളപ്പൊക്കവും ഉള്ള സ്ഥലങ്ങളിൽ പോയി വാർത്ത റിപ്പോർട്ട് ചെയ്യുമ്പോൾ കുട കയ്യിൽ കരുതാറുണ്ട്. ഈ കുട നല്ല കാറ്റിൽ ആകെ നാശമാകുന്ന കാഴ്ച്ച നിങ്ങൾ പല വാർത്താ റിപ്പോർട്ടിലും കണ്ടിട്ടുണ്ടാകും. അത്തരമൊരു സംഭവം നമ്മുടെ കേരളത്തിലുണ്ടായി. അതായത് നല്ല ഉരുൾപൊട്ടൽ നമ്മുടെ കേരളത്തിൽ ഉണ്ടായ സമയത്ത് ഒരു ന്യൂസ് റിപ്പോർട്ടർ കടലിനരികിൽ നിന്ന് വാർത്ത റിപ്പോർട്ട് ചെയ്യുകയായിരുന്നു. പെട്ടെന്നാണ് വലിയൊരു തിരമാല അയാളുടെ കുടയിലേക്ക് വന്നടിക്കുന്നത്. കുട അപ്പോൾ തന്നെ ഒടിഞ്ഞു പോയി. ഈ ഒരു സംഭവം ഏറെ വൈറലാവുകയും ചെയ്തിരുന്നു.

ഇതുപോലെ രസകരമായ മറ്റു സംഭവങ്ങളെ കുറിച്ചറിയാൻ താഴെയുള്ള വീഡിയോ കാണുക.