ഒരുപാട് വ്യത്യസ്തതകൾ നിറഞ്ഞ സ്ഥലമാണ് നമ്മുടെ ഇന്ത്യയെന്ന് പറയുന്നത്. പലതരത്തിലുള്ള സംസ്കാരങ്ങൾ, പലതരത്തിലുള്ള ഭക്ഷണരീതികൾ, പലതരത്തിലുള്ള സ്ഥലങ്ങൾ അങ്ങനെ വ്യത്യസ്തതകൾ കൊണ്ട് സമ്പന്നമായോരു രാജ്യമാണ് ഇന്ത്യയെന്നതിൽ നമുക്ക് അഭിമാനിക്കാൻ സാധിക്കും.. ഒരു വികസ്വര രാഷ്ട്രമായ ഇന്ത്യ അധികം വൈകാതെ തന്നെ ഒരു വികസിത രാജ്യമായി മാറുമെന്നും നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നതാണ്. നമുക്ക് ഇന്ത്യയെ പറ്റി അറിയാത്ത ചില സംഭവങ്ങളെക്കുറിച്ചാണ് പറയാൻ പോകുന്നത്.
ഇന്ത്യയെന്ന രാജ്യത്തിലെ പ്രത്യേകതകൾ കാരണം തന്നെ നിരവധി ആളുകളാണ് ഇന്ത്യയിലേക്ക് വരാറുള്ളത്. ഇന്ത്യയിൽ വരുന്ന ആളുകൾ ഒക്കെ ഇന്ത്യയിൽ വന്നതിന്റെ ഓർമ്മയ്ക്കൊ മറ്റോ വേണ്ടി ഇന്ത്യൻ കറൻസി അവരുടെ രാജ്യത്തേക്ക് കൊണ്ടു പോവുകയാണെന്ന് ഉണ്ടെങ്കിൽ അത് പൂർണ്ണമായും നിയമവിരുദ്ധമായിട്ടുള്ളോരു കാര്യമാണ്.. നമ്മളിൽ പലരുടെയും കൈയിൽ ഒരുപക്ഷേ വിദേശ രാജ്യങ്ങളിലുള്ള പണമൊക്കെ ഉണ്ടായിരിക്കും. അത് അവിടുത്തെ കറൻസിയാണ്. എന്നാൽ ഇന്ത്യൻ കറൻസി ഇവിടെ നിന്നും മറ്റൊരു രാജ്യത്തിലേക്ക് കൊണ്ടുപോവുകയെന്ന് പറയുന്നത് പൂർണ്ണമായും നിയമവിരുദ്ധമായ കാര്യം തന്നെയാണ്.. ഇത് പലർക്കും അറിയാത്തോരു കാര്യമായിരിക്കും.
കൂടുതൽ ആളുകൾക്കും അറിയാവുന്ന ഒരു കാര്യമാണ് മുംബൈയിൽ ജീവിക്കുക എന്ന് പറയുന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് വളരെ തിരക്കേറിയ സ്ഥലമാണ് മുംബൈ അവിടുത്തെ പുക ശ്വസിക്കുന്നത് സിഗരറ്റ് വലിക്കുന്ന അതിനോടൊപ്പം തന്നെ ദോഷമുള്ള കാര്യമാണെന്നാണ് ചില പഠനങ്ങൾ തെളിയിച്ചിട്ടുള്ളത് അത്രത്തോളം പ്രകൃതി മലിനീകരണം ആണ് ആ ഒരു നഗരത്തിൽ തന്നെ നടന്നുകൊണ്ടിരിക്കുന്നത് പ്ലാസ്റ്റിക് വലിയ ഉപയോഗവും നശിപ്പിക്കാനുള്ള ശ്രമങ്ങൾ എല്ലാം തന്നെ അവിടെ ജീവിക്കുന്ന ആളുകളുടെ ആരോഗ്യത്തെ വളരെ മോശമായ രീതിയിലാണ് ബാധിച്ചു കൊണ്ടിരിക്കുന്നത്
ഇന്ത്യയിൽ തന്നെ പശ്ചിമബംഗാളിൽ പശുക്കൾക്ക് തിരിച്ചറിയൽ കാർഡ് നൽകിയിട്ടുണ്ട്. ഈ തിരിച്ചറിയൽ കാർഡ് നൽകിയിരിക്കുന്നത് ബംഗ്ലാദേശ് പോലുള്ള സ്ഥലങ്ങളിലേക്ക് പശുക്കളെ കൊണ്ടുപോകാതിരിക്കാൻ വേണ്ടിയാണ്. ലോകത്തിലെ സുഗന്ധവ്യഞ്ജനങ്ങളുടെ ഏതാണ്ട് 70 ശതമാനവും ഇന്ത്യയിൽ നിന്നാണ് ഉള്ളത്. അതുപോലെ മുംബൈയിലും ഡൽഹിയിലുമോക്കെയുള്ള ഇന്ത്യൻ റസ്റ്റോറന്റുകളെക്കാൾ കൂടുതൽ റസ്റ്റോറന്റുകളാണ് ലണ്ടനിലുള്ളതെന്നാണ് ചില പഠനങ്ങൾ തെളിയിച്ചിരിക്കുന്നത്. നമ്മുടെ ഇന്ത്യയുടെ അഭിമാനമാണ് ഈ ഒരു പഠനമെന്നത് എടുത്തു പറയേണ്ടിയിരിക്കുന്നു. വിശദമായ വിവരങ്ങൾക്ക് വേണ്ടി ഈ പോസ്റ്റിനോപ്പം ഉൾകൊള്ളിച്ച വിഡിയോ കാണാം.