ഇന്ന് ലോകം ഒരുപാട് അത്ഭുതം നിറഞ്ഞ കണ്ടുപിടിത്തങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. റോക്കറ്റ് വിക്ഷേപണം മുതൽ ചന്ദ്രനിൽ പോയത് വരെയുള്ള ലോകത്തിന്റെ മുഖച്ഛായ തന്നെ മാറ്റി മറിച്ച ഒത്തിരി കണ്ടുപിടിത്തങ്ങൾ ശാസ്ത്ര ലോകം നടത്തിയിട്ടുണ്ട്. പല കണ്ടുപിടിത്തങ്ങളും ആളുകളുടെ ജീവിത ശൈലി തന്നെ മാറാൻ കാരണമായിട്ടുണ്ട്. എന്നാൽ, ലോകമറിയാത്ത ഒത്തിരി കണ്ടു പിടിത്തങ്ങൾ ആളുകൾ നടത്തുന്നുണ്ട്. ഇത്തരം ആളുകൾ അവരുടെ ജോലി എളുപ്പമാക്കാനും സുഗമമാക്കാനും വേണ്ടി അവരുടേതായ രീതിയിൽ ഒരുപാട് നല്ല കണ്ടുപിടിത്തങ്ങൾ നടത്താറുണ്ട്. പക്ഷെ, അവർ പ്രശസ്തി ആഗ്രഹിച്ചു ചെയ്യാത്തത് കാരണം ലോകം അറിഞ്ഞിട്ടുമില്ല. ഇത്തരത്തിലുള്ള ചില കണ്ടുപിടിത്തങ്ങളെ കുറിച്ച് നോക്കാം.
ബൈക്കിൽ നിങ്ങൾ ഊഞ്ഞാൽ ആടിയിട്ടുണ്ടോ? എന്നാൽ ബൈക്ക് കൊണ്ട് ഊഞ്ഞാലും ആടാൻ കഴിയുമെന്ന് ചിലർ തെളിയിച്ചു. ബൈക്കിന്റെ രണ്ടു ഭാഗവും കയറുകൊണ്ട് കെട്ടിയ ശേഷം ഒരു മരച്ചില്ലയിൽ തൂക്കി ഊഞ്ഞാലാടുന്ന ആളുകളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായത്. എത്ര മനോഹരമായിട്ടാണ് അവർ ഊഞ്ഞാൽ ആടുന്നത് എന്ന് നോക്കൂ.
കാളയെ ഉപയോഗിച്ചൊരു ഫാൻ ആയാലോ. വളരെ അൾട്രാലെവൽ ബുദ്ധിയാണ് ആളുകൾ ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. അതായത് വീഡിയോയിൽ കാണുന്നത് പോലെ മൂന്നു മറക്കഷണങ്ങളിൽ കാളയ്ക്കു മുകളിൽ കെട്ടി അതിൽ രണ്ടു വശത്തുള്ള കൊള്ളിയിൽ രണ്ടു തുണി നിവർത്തി കാളയെ റൗണ്ടിൽ കറക്കുന്ന വിധത്തിൽ ക്രമീകരിച്ചാൽ അതിനു ചുവട്ടിലിരിക്കുന്ന ആളുകൾക്ക് നല്ല കാറ്റ് ലഭിക്കും. മാത്രമല്ല മുന്നിലുള്ളതൊന്നും കാണാതിരിക്കാൻ കാളയുടെ മുഖത്ത് ഒരു തുണിയിട്ടിട്ടുണ്ട്.
ഇതുപോലെയുള്ള വളരെ രസകരമായ കണ്ടുപിടിത്തങ്ങളെ കുറിച്ചറിയാൻ താഴെയുള്ള വീഡിയോ കാണുക.