ക്യാമറയിൽ പതിയുന്ന ചില രസകരമായ സംഭവങ്ങൾ കണ്ടാൽ ആരാണെങ്കിലും ഒന്ന് പൊട്ടിചിരിച്ചു പോകും. അത്തരത്തിലുള്ള ചില സംഭവങ്ങളാണ് ഇവിടെ കാണാൻ സാധിക്കുന്നത്. കൊറോണ കാലമായപ്പോൾ മുതലാണ് മാസ്ക്കുകൾ നമ്മൾ പരിചയപ്പെട്ടു തുടങ്ങിയത്. ഇപ്പോൾ നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാസ്ക്കുകൾ മാറി കഴിഞ്ഞിരിക്കുകയാണ്. ഇവിടെ ഒരാൾ ആഹാരം കഴിക്കാൻ മുന്നിൽ കൊണ്ടു വെച്ചപ്പോൾ മാസ്ക് വച്ചിട്ടുണ്ടെന്നുള്ള കാര്യം മറന്നു കൊണ്ട് ആഹാരം എടുത്തു കഴിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. കൊറോണ നമ്മെ എത്രത്തോളം മാറ്റിക്കഴിഞ്ഞുവെന്നതിന് ഒരു ഉദാഹരണം തന്നെയാണ് ഇത്.
മൃഗങ്ങളോട് മനുഷ്യൻ കരുണ കാണിച്ച ഒരുപാട് സന്ദർഭങ്ങളുണ്ട്. ഇത്തരം സാഹചര്യങ്ങളിലോക്കെ തന്നെ മൃഗങ്ങൾ രക്ഷപ്പെട്ടിട്ടുണ്ട്. അതുപോലെ ഇവിടെ മൃഗങ്ങളോട് കരുണ കാണിച്ചോരു മനുഷ്യനെ പറ്റിയാണ് പറയുന്നത്. ഓടയിൽ വീണു പോയൊരു പശുവിനെ രക്ഷിക്കുവാനായിരുന്നു കുറേ നാട്ടുകാർ ചേർന്ന് ശ്രമിച്ചത്. പശുവിനെ രക്ഷിക്കുന്നതിനു പകരം രക്ഷിക്കാനെത്തിയ ആൾ ഓടയിലേക്ക് വീണു പോകുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്. അദ്ദേഹത്തെ രക്ഷിക്കാൻ വേറെ രണ്ടു പേർ വരേണ്ടി വന്നുവെന്നതാണ് ഇതിൽ ഏറ്റവും രസകരമായോരു കാര്യം.
ഇന്നത്തെ കാലത്ത് ആരും കയ്യിൽ പണം കൊണ്ട് നടക്കില്ലന്ന് പറയുന്നതാണ് സത്യം. കാരണം ഇന്ന് എല്ലായിടത്തും ഓൺലൈൻ പെയ്മെന്റുകളാണ് കാണാറുള്ളത്. അമ്പലത്തിലെ കാണിക്കകളുടെ മുൻപിൽ പോലും ചിലപ്പോൾ ക്യുആർ കോഡ് കാണാൻ സാധിക്കും. അത്രത്തോളം നമ്മുടെ ലോകം മാറിപ്പോയിരിക്കുന്നു. ഇവിടെ ഒരു പെൺകുട്ടി ഭക്ഷണം കഴിച്ചതിനുശേഷം ക്യുആർ കോഡ് ഉപയോഗിച്ചുകൊണ്ട് ഭക്ഷണത്തിന്റെ ബില്ല് ചെയ്യുന്നതും. അതിന്റെ ചിത്രം ഉടമസ്ഥനെ കാണിക്കുന്നതുമായ ഒരു ദൃശ്യമാണ് കാണാൻ സാധിക്കുന്നത്. ഇത് മനസ്സിലാക്കിയ ഒരു വ്യക്തി ചെയ്തത് എന്താണെന്ന് വെച്ചാൽ അദ്ദേഹം വിചാരിച്ചത് ക്യുആർ കോഡിന്റെ ഫോട്ടോ എടുത്തതിനുശേഷം ഇതിന്റെ ഉടമസ്ഥനെ കാണിച്ചു കൊടുത്താൽ അദ്ദേഹത്തിനു സന്തോഷമാകുമെന്നാണ്. അപ്പോൾ ഭക്ഷണത്തിന് പണം നൽകാതെ അവിടെ നിന്നും തിരിച്ചു പോകാമെന്നാണ്. അതുകൊണ്ട് തന്നെ ഇദ്ദേഹം അതിന്റെ ഒരു ഫോട്ടോ എടുത്തതിനുശേഷം ഇതിന്റെ ഉടമസ്ഥനെ കാണിക്കുന്നുണ്ട്. പിന്നീട് പണം നൽകാതെ ഇദ്ദേഹം പോവുകയാണ്. ഉടമസ്ഥൻ ഓടി അദ്ദേഹത്തിന്റെ അരികിൽ ചെന്ന് കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കുന്നോരു ദൃശ്യമാണ് കാണാൻ സാധിക്കുന്നത്. ഇതിനെ കുറിച്ച് അറിവില്ലാത്ത ആളുകളും ഉണ്ടെന്ന് നമ്മൾ മനസ്സിലാക്കേണ്ടിയിരിക്കുന്നു.