മനുഷ്യ ശരീരം ദൈവത്തിന്റെ ഒരു അത്ഭുത സൃഷ്ട്ടിയാണ്. നിരവധി ആന്തരികാവയവങ്ങൾ വളരെ കൃത്യമായും ഏകോപിതമായും പ്രവർത്തിക്കുന്നതിന്റെ ഭാഗമായാണ് മനുഷ്യ ശരീരത്തിലെ എല്ലാ ഘടകങ്ങളും സമന്വയിപ്പിക്കുന്നത്. ഏതെങ്കിലും ഒരു അവയവത്തിന് ചെറിയ രീതിയിലുള്ള എന്തെങ്കിലും അപാകതകൾ സംഭവിച്ചാൽ അത് ശരീരത്തിന്റെ മൊത്തമുള്ള പ്രവർത്തനത്തെ ബാധിക്കുന്നു. പുറത്തു നിന്നും ഒരു അന്യ വസ്തു ശരീരത്തിനുള്ളിൽ പ്രവേശിച്ചാൽ ശരീരത്തിന്റെ ആകെയുള്ള പ്രവർത്തനത്തെ മന്ദഗതിയിലാക്കുന്നു. അത്തരത്തിൽ മനുഷ്യ ശരീരത്തിനുള്ളിൽ നിന്നും കണ്ടെടുത്ത ചില അതിശയിപ്പിക്കുന്ന വസ്തുക്കൾ എന്തൊക്കെയാണ് എന്ന് നോക്കാം.
പ്ലാന്റ്സ് ഇൻ ലങ്സ്. അസാധാരണമായി നല്ല വയറു വേദനയും ശരീര വേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് റോൺസുഡൻ എന്ന വ്യക്തിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നീണ്ട പരിശോധനയ്ക്കു ശേഷം എംഫസീമ എന്ന രോഗമാണ് അയാൾക്കെന്നു വിലയിരുത്തി. എങ്കിലും തുടർന്നുള്ള സൂക്ഷമായ പരിശോധനയിൽ അത്ഭുതപ്പെടുത്തുന്ന ഒരു കാര്യം കണ്ടെത്തി. അദ്ദേഹത്തിന്റെ ശ്വാസകോശത്തിന്റെ ഒരു ഭാഗത്ത് ചെടി വളരുന്നുണ്ടായിരുന്നു. സ്വറ്റ് എന്നറിയപ്പെടുന്ന് ഒരു ഡോക്റ്ററാണ് ഈ ഒരു കാര്യം തിരിച്ചറിഞ്ഞത്. തുടർന്ന് നടത്തിയ സർജറിയിൽ ആ ഭാഗം കട്ട് ചെയ്ത് ഒഴിവാകുകയും ആ ചെടി പുറത്തെടുക്കുയും ചെയ്തു. പുറത്തെടുക്കുമ്പോൾ അതിന്റെ നീളം അര ഇഞ്ചോളമുണ്ടായിരുന്നു. ഒരു ചെറിയ ചെറുപയർ വിത്ത് പൊട്ടി മുളയ്ക്കാൻ തുടങ്ങുകയായിരുന്നു. വളരെ അതിശയകരം നിറഞ്ഞ കാര്യം തന്നെയല്ലേ. ഇതുപോലെ ശരീരത്തിനുള്ളിൽ നിന്നും കണ്ടെടുത്ത മറ്റു അപൂർവ്വ വസ്തുക്കൾ എന്തൊക്കെയാണ് എന്നറിയാൻ താഴെയുള്ള വീഡിയോകാണുക.