ലോകത്തിലെ ഏറ്റവും അപകടം പിടിച്ച ചില ജോലികൾ.

നല്ലൊരു ശതമാനം ആളുകളുടെയും വലിയൊരു സ്വപ്നമാണ് നല്ലൊരു ജോലി നേടിയെടുക്കുക. അതിനു വേണ്ടിയാണ് പല ആളുകളും കഠിന പ്രയത്നം നടത്തുന്നതും പഠിക്കുന്നതും. നമ്മുടെയൊക്കെ അറിവിൽ ഒത്തിരി ആളുകളുണ്ട്, ഒരുപാട് പഠിച്ചിട്ടും സർട്ടിഫിക്കറ്റുകൾ കയ്യിലുണ്ടായിട്ടും എവിടെയും എത്താതെ നിൽക്കുന്നവർ. ഇന്ന് കഠിനമായി പരിശ്രമിക്കാൻ ആളുകൾ തയ്യാറാണ് എങ്കിൽ ഒട്ടേറെ അവസരങ്ങൾ അവരെ കാത്തിരിക്കുന്നുണ്ട്. മാത്രമല്ല, നമ്മൾ ഒയ്ക്കലും സ്വപ്നം പോലും കാണാൻ കഴിയാത്ത ശമ്പളവും അവരെ തേടിയെത്തും. എങ്കിലും വളരെയധികം അപകടങ്ങൾ നിറഞ്ഞ ഒത്തിരി ജോലികൾ ചെയ്യുന്ന ആളുകൾ നമ്മുടെ ഈ ലോകത്തുണ്ട്. ഏതൊക്കെയാണ് ആ ജോലികൾ എന്ന് നോക്കാം.

സ്‌മോക്ക് ജമ്പേഴ്സ് അഥവാ തീയും പുകയും നിരീക്ഷിക്കുന്നവർ. ഫയർ സർവീസിലുള്ള സ്‌പെഷ്യൽ ഫോഴ്സ് യൂണിറ്റാണ് സ്മോക് ജമ്പേഴ്‌സ്. കാട്ടു തീ, വിമാനാപകടങ്ങൾ മൂലമുണ്ടാകുന്ന തീ തുടങ്ങിയവ അണയ്ക്കാനും അവ പരിശോധിക്കാനും വേണ്ടി മാത്രമാണ് ഇവരെ നിയോഗിച്ചിട്ടുള്ളത്. മാത്രമല്ല, കാറ്റിന്റെ ഗതി എങ്ങോട്ടാണ് എന്ന് മനസ്സിലാക്കാനും ഇവർക്കറിയാം. തീയുമായി പൊരുതാൻ അത്രയും ശാരീരിക പ്രതിരോധ ശേഷി ഉള്ളവരെ മാത്രമേ ഇതിനായി സെലെക്റ്റ് ചെയ്യുകയുള്ളൂ. അത്രയും ബോഡി ഫിറ്റ്നസ് വേണമെന്ന് നിർബന്ധം. കാട്ടൂ തീ പോലുള്ള സാഹചര്യങ്ങളിൽ എത്തിപ്പെടാനുള്ള എല്ലാ വിധ സംവിധാനങ്ങളും ഇവരുടെ പക്കലുണ്ട്. ഇവരുടെ ജോലിയിൽ പാരച്യൂട്ടിന് പ്രധാന പങ്കുണ്ട് എന്ന് തന്നെ പറയാം. വളരെ അപകടം നിറഞ്ഞ ഒരു ജോലിയാണിത്.

ഇതുപോലുള്ള അപകടം നിറഞ്ഞ മറ്റു ജോലികളെ കുറിച്ചറിയാൻ താഴെയുള്ള വീഡിയോ കാണുക.