ഇന്ന് ആളുകൾക്ക് വാഹനങ്ങളോട് പ്രത്യേകമൊരു ഇഷ്ട്ടമാണ്. പലർക്കും ഒന്നിലധികം വാഹനങ്ങളുണ്ടാകും. വാഹനമില്ലാത്ത ഒരു കാലത്തെ കുറിച്ച് നമുക്ക് ചിന്തിക്കാൻ കൂടി കഴിയില്ല അല്ലെ? പുരുഷന്മാർക്ക് മാത്രമല്ല ഇന്ന് സ്ത്രീകൾക്കും വാഹനങ്ങളോട് പ്രിയം തന്നെ. അത്കൊണ്ട് തന്നെ ഭൂരിഭാഗം ആളുകളും റൈഡുകൾ പോലെയുള്ള യാത്രകളും ഇഷ്ട്ടപ്പെടുന്നു. ഇന്ന് ലോകത്ത് വളരെ വ്യത്യസ്ഥമായ പല സവിശേഷതകളോട് കൂടിയ വാഹനങ്ങൾ ദിനംപ്രതി ഓരോ കമ്പനിയും ഇറക്കുന്നുണ്ട്. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്ഥമായി രൂപത്തിലും ഭാവത്തിലും വളരെ അസാധാരണമായി തോന്നിപ്പിക്കുന്ന വാഹനങ്ങളും ഇറക്കുന്നുണ്ട്. ചിലത് കാണുമ്പോൾ മോട്ടോർ ബൈക്കും കാറും കൂടി ചേർത്തുമുണ്ടാക്കിയതാണ് എന്ന് തോന്നിപ്പോകും. ഇതിൽ പലതും ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടിയിട്ടുണ്ട്. ഏതൊക്കെയാണ് അത്തരം വാഹനങ്ങൾ എന്ന് നോക്കാം.
മടക്കാൻ കഴിയുന്ന ആറ്റോ സ്കൂട്ടർ. മടക്കാൻ കഴിയുന്ന ഒരു സ്കൂട്ടർ ഉണ്ട് എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? ഈ ആറ്റോ സ്കൂട്ടർ കാണുമ്പോൾ ഒരു സ്യൂട്ട്കെയ്സ് പോലെ തോന്നിപ്പിക്കും. ഇതിനെ ആറ്റോ മൊബിലിറ്റി സ്കൂട്ടർ എന്നാണ് പറയുന്നത്. ഇതിനെ നിങ്ങൾക്ക് വലിച്ചു കൊണ്ട് പോകാം. ഇതൊന്നു നിവർത്തിയാൽ ഇത് നിങ്ങളെ വഹിച്ചു കൊണ്ട് പോകും. 99കിലോ ഭാരം വരെ ഇതിനു താങ്ങാൻ സാധിക്കും. ഇത്തരമൊരു ബൈക്ക് നിങ്ങളുടെ കയ്യിലുണ്ട് എങ്കിൽ അടിപൊളിയായില്ലേ പിന്നെ യാത്രകളൊക്കെ. ഇനി ഇടയ്ക്കു വെച്ച് ബോറടിച്ചു ഒന്ന് നടക്കാൻ തോന്നിയാൽ ഇതിനെ മടക്കി ഒപ്പം കൊണ്ട് പോകാം.
ബാറ്ററി ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്ന ഒരു സ്കൂട്ടറാണിത്. ഒരിക്കൽ ചാർജ് ചെയ്താൽ അഞ്ചു മണിക്കൂർ വരെ നിങ്ങൾക്ക് യാത്ര ചെയ്യാവുന്നതാണ്. ഇവയ്ക്കു റിവേഴ്സ് മോഡും സാധ്യമാണ് എന്നുള്ളത് ഇതിന്റെ മറ്റൊരു പ്രത്യേകതയാണ്. യുഎസ്ബി ചാർജിങ് പോർട്ട് ഇതിൽ ലഭ്യമാണ്. അതുപോലെത്തന്നെ സീറ്റ് ക്രമീകരിക്കാൻ കഴിയും. മാത്രമല്ല, ഈ ആറ്റോ സ്കൂട്ടറിനെ ബസിലോ ട്രെയിനിലോ കൊണ്ടുപോകാനും സാധിക്കും.
ഇതുപോലെയുള്ള വിചിത്രമായ വാഹനങ്ങളെ കുറിച്ചറിയാൻ താഴെയുള്ള വീഡിയോ കാണുക.