നമ്മുടെ ഈ കുഞ്ഞു ഭൂമി നിരവധി സസ്യ ജാലങ്ങളാൽ സമ്പന്നമാണ്. നമ്മൾ കണ്ടതിനേക്കാളും അറിഞ്ഞതിനേക്കാളുമേറെ നമ്മൾ അറിയാത്ത ഒത്തിരി ജീവ ജാലങ്ങൾ നമുക്ക് ചുറ്റുമുണ്ട്. ചിലത് ഏറ്റവും മനോഹരമായത്. അപൂർവ്വങ്ങളിൽ അപൂർവ്വമായ മറ്റു ജീവികൾ എന്നിങ്ങനെ നിരവധിയുണ്ട് നമ്മൾ ഇനിയും കാണാനും കേൾക്കാനും. ഇന്ന് നമ്മൾ പറയാൻ പോകുന്നത് അപൂർവ്വമായ ചില പറവകളെ കുറിച്ചാണ്. കണക്കു പ്രകാരം ഏകദേശം പതിനായിരം സ്പീഷിസിൽ പെട്ട അപൂർവ്വമായിട്ടുള്ള ചില പറവകൾ നമ്മുടെ ഭൂമിയിലുണ്ട്. ഇന്നിവിടെ പറയാൻ പോകുന്നത് ഏറ്റവും മനോഹരവും അപൂർവ്വങ്ങളിൽ അപൂർവ്വവുമായ ചില പറവകളെ കുറിച്ചാണ്. ഏതൊക്കെയാണ് എന്ന് നോക്കാം.
അഡ്‌വാട്ടേഴ്സ് പ്രയിർ. ഇതൊരു അപൂർവ്വമായ പറവയാണ്. പറവ എന്ന് പറയുമ്പോൾ നമ്മൾ ആകാശത്ത് കൂടി പറക്കുന്നവ മാത്രമാണ് പറവയെന്നു കരുതരുത്. കോഴിയും ഒരു പറവ തന്നെയാണ്. അഡ്‌വാട്ടേഴ്സ് പ്രയിർ ഭൂമിയിൽ തന്നെ വളരെ അപൂർവ്വമായി കാണപ്പെടുന്ന ഒരു കോഴിയാണ്. അമേരിക്കയിലെ വടക്കൻ പ്രദേശമായ ടെക്‌സാസിലും ലൂസിയാനയിലുമാണ് ഈ കോഴിയെ പ്രധാനമായും കണ്ടു വരുന്നത്. നമുക്കറിയാം അമേരിക്കയുടെ വടക്കൻ ഭാഗങ്ങൾ വരേണ്ടതാണ്. വരണ്ട കാലാവസ്ഥയിലാണ് ഈ കോഴിയെ പ്രധാനമായും കാണുന്നത്. നൂറു വർഷങ്ങൾക്ക് മുമ്ബ് അമേരിക്കയിൽ മാത്രമായി പത്തു ലക്ഷത്തോളം ഈ അപൂർവ്വയിനം കോഴികളുണ്ടായിരുന്നു. എന്നാൽ അവയ്ക്കിന്നു വളരെയധികം വംശനാശം സംഭവിച്ചിട്ടുണ്ട്. ഇന്ന് അമേരിക്കയിൽ നൂറിൽ താഴെ മാത്രമേ ഈ കോഴികളെ കാണാനാകൂ. ഇവയിലെ ആൺകോഴികൾക്ക് പിടക്കോഴികളുടെ തൂവലിനേക്കാൾ കട്ടിയുണ്ടാകും. അത്കൊണ്ട് തന്നെ ആൺകോഴികൾക്ക് വല്ലാത്ത ചന്തമാണ്. ഇവ ഇണ ചേരുന്ന സമയത്ത് ഇണയെ ആകർഷിക്കാൻ പല പൊടിക്കൈകളും കാണിക്കാറുണ്ട്. ഇവയുടെ കഴുത്തിലുള്ള എയർസാക്ക് തന്നെ കാണാൻ ഏറെ മനോഹരമാണ്. ഇതിനു ഇളം ചുവപ്പും ഓറഞ്ചും കളന്ന നിറമാണ്. ഈ എയർസക്ക് വലുതാക്കാനും ചെറുതാക്കാനും ഇവയ്ക്ക് സാധിക്കും. 17-18 ഇഞ്ചു വരെ നീളവും ഒരു കിലോയ്ക്ക് താഴെ ഭാരവും മാത്രമേ ഇവയ്ക്കുണ്ടാകൂ. ഇവയുടെ ആയുസ്സ് ന്നു പറയുന്നത് 2-5 വർഷം വരെയാണ് ഇവയുടെ ആയുസ്സ് എന്ന് പറയുന്നത്.
ഇതുപോലെ അപൂർവ്വമായ മറ്റു പറവകളെ കുറിച്ചറിയാൻ താഴെയുള്ള വീഡിയോ കാണുക.