നമ്മുടെ ഈ ഭൂമി ഒരുപാട് ജീവജാലങ്ങളാൽ സമ്പന്നമാണ്. നമ്മൾ കാണാത്തതും അറിയാത്തതും കേൾക്കാത്തതുമായ ഒത്തിരി മൃഗങ്ങളും ജീവികളും നമുക്ക് ചുറ്റുമുണ്ട്. ഇനിയും ഒരുപാട് മൃഗങ്ങളെ കുറിച്ചുള്ള ഗവേഷണത്തിലാണ് ഇന്ന് ശാസ്ത്ര ലോകം. നമുക്കറിയാം ഇന്ന് ഒട്ടുമിക്ക ആളുകളും അവരുടെ വീടുകളിൽ ഏതെങ്കിലും തരത്തിലുള്ള ഒരു ജീവിയെ വളർത്തുന്നുണ്ടാകും. കൂടുതലായും പൂച്ച, നായ തുടങ്ങിയവയെയാണ് തിരഞ്ഞെടുക്കുക. കാരണം, നാം കൊടുക്കുന്ന സ്നേഹം അതിന്റെ നൂറിരട്ടി തിരിച്ചു തരുന്നവരാണ് മൃഗങ്ങൾ. മൃഗങ്ങളുടെ ഒരു ലോകത്തെ കുറിച്ച് പൂർണ്ണമായും മനസ്സിലാക്കാൻ ഇന്ന് മനുഷ്യർക്ക് സാധിച്ചിട്ടില്ല. ഈ പോസ്റ്റിലൂടെ പറയാൻ പോകുന്നത് മൃഗങ്ങളുടെ ചില അപ്രതീക്ഷിത പെരുമാറ്റത്തെ കുറിച്ചാണ്.
ബേർഡ് റിലേഷൻഷിപ്പ്. ലോകത്തിലെ ഏറ്റവും വലിയ പക്ഷി ഏതാണ് എന്ന് ചോദിച്ചാൽ നമുക്ക് ഉടനെ തന്നെ മറുപടി ഉണ്ടാകും. ഒട്ടകപക്ഷിയല്ലേ. എന്നാൽ ലോകത്തിലെ ഏറ്റവും വലിയ പറക്കുന്ന പക്ഷി ഏതാണ് എന്ന് ചോദിച്ചാൽ നാം ഒരു നിമിഷം ഉത്തരം മുട്ടി നിൽക്കും. ഒട്ടകപക്ഷി പറക്കില്ല എന്നത് നമുക്കറിയാം. പിന്നെ ഏതായിരിക്കും ആ പക്ഷി. കഴുകാൻ പോലെ തന്നെ തോന്നിപ്പിക്കുന്ന ഒരു തരം വലിയ പക്ഷിയുണ്ട്. വലിയ ചിറകുകളും ശരീരവുമൊക്കെയായി അവ ആകാശത്ത് പറന്നു നടക്കുന്നു. കോണ്ടോർ എന്നാണ് അവയുടെ പേര്. ദക്ഷിണ അമേരിക്കയിൽ കാണുന്ന ഒരുതരം കഴുകാൻ തന്നെയാണിവ. വലിയ ശരീരവും ചിറകുകളുമുള്ള ഇവയുടെ വയറിനു മാത്രമായി പതിനഞ്ചു കിലോ തോക്കാണ് വരും. കഴുകന്മാർ ഭക്ഷിക്കുന്നത് തന്നെയാണ് ഇവയും ഭക്ഷിക്കുന്നത്. ഇവിടെ പറയാൻ പോകുന്നത് ഒരു അസാധാരണ കഥയാണ്.
ലോക്കോ എന്ന ഒരു പാവം കോൻഡോറിന്റെ കഥ. കുഞ്ഞായിരുന്ന ഒരു കോൺഡോറിനെ ഒരു മനുഷ്യൻ രക്ഷിച്ചെടുത്തു വളർത്തി. പിന്നീടങ്ങോട്ട് അയാളെ കാണുമ്പോഴെല്ലാം ചിറകെല്ലാം വിടർത്തി അയാളെ വാരിപ്പുണരുന്ന കാഴ്ച്ച നമുക്ക് കാണാവുന്നതാണ്.
ഇതുപോലെയുള്ള മറ്റു ഈവികളെ കുറിച്ചറിയാൻ താഴെയുള്ള വീഡിയോ കാണുക.