ഫോര്‍ഡ് കാര്‍ കമ്പനി
ഉപഭോക്താക്കളുടെ മരണം കാരണം കോടതിയും ജയിലും കയറിയിറങ്ങേണ്ടി വന്ന സ്ഥാപനങ്ങളെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ. അതെ ലോകത്തുള്ള പല വൻകിട കമ്പനികളും തങ്ങൾക്ക് പറ്റിയ ചെറിയ പിഴവ് കാരണം വലിയ വില കൊടുക്കേണ്ടി വന്നിട്ടുണ്ട്. അടുത്തിടെ ഇന്ത്യയിൽ നിന്ന് പ്രവർത്തനം അവസാനിപ്പിച്ചു പോയ ഫോർഡ് കമ്പനി മൂന്നു പെണ്‍കുട്ടികളുടെ മരണം കാരണം കോടതി കയറി ഇറങ്ങേണ്ടി വന്നിട്ടുണ്ടെന്ന് മാത്രമല്ല കമ്പനിയുടെ വക്താക്കൾ ജയിലിൽ വരെ കിടക്കേണ്ടി വന്നു. ഇത്തരം പിഴവ് കാരണം കോടതി കയറി ഇറങ്ങേണ്ടി വന്ന വൻകിട സ്ഥാപനങ്ങളെ പറ്റിയാണ് ഇന്ന് ഞങ്ങൾ ഈ ലേഖനത്തിലൂടെ നിങ്ങളോട് പറയാൻ പോകുന്നത്.
1970-കളിൽ പ്രശസ്തമായ പരസ്യങ്ങളോടുകൂടി ഫോർഡ് പുറത്തിറക്കിയ വാഹനമാണ് ഫോർഡ് പിന്റോ. വാഹനം നിരത്തിലിറങ്ങിയത് മുതൽ തന്നെ ഒരുപാട് ആളുകൾ വാഹനം വാങ്ങാൻ രംഗത്ത് വരികയുണ്ടായിരുന്നു. എന്നാൽ മൂന്ന് പെൺകുട്ടികളുടെ മരണത്തിന് കാരണമായിട്ടുണ്ട് ഈ വാഹനം. കാരണം കമ്പനി അറിഞ്ഞുകൊണ്ട് ചെയ്ത വളരെ നിസ്സാരമായിട്ടുള്ള ഒരു പിഴവ് ആയിരുന്നു. ഈ വാഹനത്തിൻറെ ബാക്കിൽ ഏതെങ്കിലും ഒരു വാഹനം വന്നിടിച്ചാൽ പെട്രോൾ ടാങ്ക് തകരുകയും സ്ഫോടനം സംഭവിക്കാനുള്ള സാധ്യതയും കൂടുതലായിരുന്നു. അങ്ങനെയാണ് ഈ മൂന്നു പെൺകുട്ടികൾ മരിച്ചത്. തുടർന്ന് നടന്ന അന്വേഷണത്തിൽ ഫോർഡ് കമ്പനിക്ക് ഈ കാറിന് ഇത്തരത്തിലുള്ള ഒരു പിഴവ് ഉണ്ടെന്നുള്ളത് അറിയാമായിരുന്നിട്ടും അവർ ഒരു പരീക്ഷണാടിസ്ഥാനത്തിൽ ആയിരുന്നു ഈ കാർ പുറത്തിറക്കിയത്. അതോടുകൂടി ഫോർഡ് കമ്പനി പിന്റോയുടെ നിർമ്മാണം നിർത്തി.
ബക്കി ബോൾ.
ബാക്കി ബോൾസ് എന്നാൽ വെള്ളി നിറത്തിലുള്ള ചെറിയ മുത്തുകൾ ആണ്. മാത്രമല്ല ഈ മുത്തുകൾ പരസ്പരം തമ്മിൽ കാന്തിക ശക്തി പോലെ ചെറിയൊരു ആകർഷണം ഉള്ളതിനാൽ പരസ്പരം ഒരുമിച്ചു വെക്കാൻ വളരെ എളുപ്പമാണ്. ഈ മുത്തുകളിൽ ഒരെണ്ണം ആരെങ്കിലും വിഴുങ്ങിയാൽ അത് വലിയൊരു പ്രശ്നം സൃഷ്ടിക്കാൻ സാധ്യതയില്ല കാരണം അത് ആമാശയത്തിലൂടെ കടന്നു പോകാൻ വളരെ എളുപ്പമാണ്. എന്നാൽ ഒന്നിലധികം മുത്തുകൾ ആരെങ്കിലും വിഴുങ്ങിയാൽ അത് പരസ്പരം ഒട്ടിപ്പിടിക്കുകയും അത് വളരെ വലിയ അപകടം തന്നെ സൃഷ്ടിക്കുന്നതിനും കാരണമാകും. ഈ കാരണത്താൽ ഈ മുത്തുകളുടെ നിർമ്മാണം നിർത്തി വെക്കേണ്ടി വന്നു.
വളരെ പ്രചാരത്തിൽ ഇറങ്ങിയതും എന്നാൽ പെട്ടെന്ന് തന്നെ നിർത്തി വെക്കേണ്ടതുമായ അതിപ്രശസ്ത കമ്പനികളുടെ ഉൽപ്പന്നങ്ങളെ കുറിച്ചുള്ള ഒരു വീഡിയോയാണ് താഴെ കൊടുത്തിരിക്കുന്നത് തീർച്ചയായും വീഡിയോ കാണുക.