നാം നമ്മുടെ നിത്യ ജീവിതത്തിൽ ഉപയോഗിക്കുന്ന പല വസ്തുക്കളുടെയും യഥാർത്ഥ ഉപയോഗത്തെ കുറിച്ച് ശെരിയായ ഒരു ധാരണയില്ല. നമ്മളിൽ പല ആളുകളും ചില വസ്തുക്കളെ ശെരിയായ രീതിയിൽ അല്ല ഉപയോഗിക്കുന്നത് എന്നതാണ് സത്യം. മാത്രമല്ല, നാം നമ്മുടെദൈനംദിന ജീവിതത്തിൽ ഒത്തിരി വസ്തുക്കൾ കാണുന്നുണ്ട്. പലതും എന്തിനാണ് ഉപയോഗിക്കുന്നത് എന്നത് അറിയില്ല എന്നതാണ് സത്യം. പലർക്കും ഉള്ളിലുണ്ടാകും ഇത് എന്തിനായിരിക്കും എന്ന്. പക്ഷെ, ആ സ്മശ്യം ഉള്ളിലെന്നും കൊണ്ട് നടക്കും. ഇത്തരത്തിൽ നമ്മൾ സ്ഥിരമായി കാണാറുള്ള ചില വസ്തുക്കളുടെ യഥാർത്ഥ ഉപയോഗത്തെത്ത കുറിച്ചാണ് ഇവിടെ പറയാൻ പോകുന്നത്.
ഇന്ന് ഒട്ടുമിക്ക വീടുകളിലും കാണുന്ന ഒരു വസ്തുവാണ് മൈക്രോവേവ് ഓവൻ. ഈ ഓവന്റെ ഡോറിൽ കുറച്ചു ദ്വാരങ്ങൾ ഉള്ളത് പോലുള്ള സംഭവം നിങ്ങൾ കണ്ടിട്ടുണ്ടോ. പെട്ടെന്ന് നോക്കിയാൽ അത് ഡോറിൽ ഡിസൈൻ ചെയ്തതായി തോന്നാം. എന്നാൽ അത് രണ്ടു ഗ്ലാസുകൾക്ക് നടുവിൽ നിർമ്മിച്ച ഒരു ഇരുമ്പു വലയാണ്. ഇത് എന്തിനായിരിക്കുമെന്നു നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? അതായത് മൈക്രോവേവ് ഓവൻ പ്രവർത്തിക്കുമ്പോൾ ഉള്ളിലുണ്ടാകുന്ന തരംഗങ്ങളെ പുറത്തേക്ക് വിടാതെ ഉള്ളിൽ തന്നെ പിടിച്ചു നിർത്താനും അതുപോലെ ഉള്ളിൽ നടക്കുന്നത് ഈ വലക്കുള്ളിലൂടെ കാണാനും വേണ്ടിയാണ് ഇത്തരമൊരു സംവിധാനം.
ശെരിക്കും ഒരു ഫാരഡെ കേജ് പോലെ പ്രവർത്തിക്കുന്നു. ആ ഒരു സംവിധാനം അവിടെ ഇല്ലായെങ്കിൽ തരംഗങ്ങൾ എല്ലാം പുറത്തു വന്നു അവിടെയുള്ള ഇലക്ട്രിക് ഉപകാരണങ്ങളെയെല്ലാം നാശമാക്കും എന്നത് സാരം.
ഇതുപോലെ യഥാർത്ഥ ഉദ്യോഗം അറിയാത്ത മറ്റു വസ്തുക്കളെ കുരിഹരിയാണ് താഴെയുള്ള വീഡിയോ കാണുക.