നാമെല്ലാവരും നിരവധി മത്സരങ്ങൾ കണ്ടിട്ടുള്ളവരും അതിലുപരി പങ്കെടുത്തിട്ടുള്ളതുമായിരിക്കും. മത്സരങ്ങൾ കാണാനും അതിൽ പങ്കെടുക്കാനും പ്രത്യേക രസം തന്നെയാണ്. ഞാനും നിങ്ങളുമൊക്കെ ഏകദേശം ഒരുപോലെയുള്ള, നമ്മുടെ നാട്ടിൽ കണ്ടു വരുന്ന മത്സരങ്ങൾ മാത്രം കണ്ടു ശീലിച്ചവർ ആയിരിക്കും. എന്നാൽ, അതിലുപരി വളരെ വ്യത്യസ്തമായതും കണ്ടാൽ അതിശയിപ്പിക്കുന്നതും ത്രില്ലടിപ്പിക്കുന്നതുമായ ചില മത്സരങ്ങളെ പരിചയപ്പെടാം. ഒരുപക്ഷെ, ഇത്തരം മത്സരങ്ങൾ നിങ്ങൾ ജീവിതത്തിൽ ആദ്യമായിരിക്കും കാണുകയും കേൾക്കുകയും ചെയുന്നത്. എന്തൊക്കെയാണ് ആ മത്സരങ്ങൾ എന്ന് നോക്കാം.
സോർബിങ് സോക്കർ. കാണാനും പങ്കെടുക്കാനും ഏറെ കൗതുകം നിറഞ്ഞ ഒരു മത്സരമാണ് സോർബിങ് സോക്കർ. ഈ മത്സരം ചിലപ്പോൾ നിങ്ങൾ ഫിലിമുകളിലോ ടിവി ഷോകളിലോ കണ്ടിരിക്കാം. ഫുട്ബോൾ മത്സരങ്ങൾക്ക് സമാനമായ നിയമങ്ങളും മറ്റുമാണ് ഇതിലുള്ളത്. അതായത് രണ്ടു ടീമായിട്ടായാണ് ഇത് കളിക്കേണ്ടത്. ഇതിനായി ഒരു ബോളിനുള്ളിൽ മത്സരാർത്ഥി കയറി നിൽക്കുന്നു. വാട്ടർ ബലൂൺ പോലെയുള്ള പൊട്ടാത്ത ഒരു പ്ലാസ്റ്റിക് ബോളിനുള്ളിലാണ് മത്സരാർത്ഥി കയറി നിൽക്കേണ്ടത്. ബെർത്ത്ഡേ സെലിബ്രെഷൻ പോലെയുള്ള ഇവെന്റുകളിലാണ് ഈ മത്സരം പ്രധാനമായും കണ്ടു വരുന്നത്.2011ൽ ഹെൻട്രിക് എൽവസ്റ്റ് ജോഗൻ ഗോൾഡനും ചേർന്നാണ് ആദ്യമായി ഈ ഗെയിം നോർവേയിൽ കൊണ്ട് വരുന്നത്. മോസ്ലി എന്ന വ്യക്തിയാണ് ഈ ഗെയിം പ്രചരിപ്പിച്ചത്. 2014ൽ ഇത് ന്യുസിലാന്റിൽ സ്ഥാനം പിടിച്ചു. ഇപ്പോൾ യുഎസിൽ അതിന്റെ ഭരണ സമിതിയായ ബിബിഎ മേൽനോട്ടം വഹിച്ചു വരുന്നു. ചില സ്ഥലങ്ങളിൽ അവിടെയെത്തുന്ന വിനോദ സഞ്ചാരികൾക്ക് ഈ ഗെയിം കളിക്കാനായി അവസരം നൽകാറുണ്ട്.
ഇതുപോലെയുള്ള കൗതുകം നിറഞ്ഞ മറ്റു മത്സരങ്ങളെ കുറിച്ചറിയാൻ താഴെയുള്ള വീഡിയോ കാണുക.