ഇത് സ്മാർട്ട്ഫോണുകളുടെ യുഗമാണ്. ദിനംപ്രതി വിവിധ ഫീച്ചറുകളിൽ ഉള്ള ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളാണ് ഓരോ കമ്പനിയും വിപണികളിൽ എത്തിക്കുന്നത്. ഓരോന്നും ഒന്നിനൊന്നു മെച്ചം. ഇന്ന് വിപണികളിൽ എത്തുന്ന ഓരോ ആൻഡ്രോയിഡ് ഫോണുകളുടെയും പ്രത്യേകതകൾ കാണുമ്പോൾ തന്നെ ശെരിക്കും അത്ഭുതം തോന്നും. ഇത്തരം ഫോണുകൾ ആളുകളുടെ ജോലി ഭാരം വളരെയധികം കുറച്ചു എന്ന കാര്യം വാസ്തവം. മാർക്കറ്റിങ്ങിനു വേണ്ടി ഓരോ മൊബൈൽഫോൺ കമ്പനികളും അതിന്റെ രൂപത്തിൽ പല മാറ്റങ്ങളും കൊണ്ട് വരാറുണ്ട്. അത്തരത്തിൽ വിചിത്രമായ ചില മൊബൈൽഫോണുകൾ നമുക്ക് പരിചയപ്പെടാം.
പേന പോലൊരു ഫോണിനെ കുറിച്ചു നോക്കാം. ഇന്ന് എല്ലാ ആളുകളും ആഗ്രഹിക്കുന്ന ഒരു കാര്യമാണ് ഉപയോഗിക്കാൻ എളുപ്പമുള്ളതും എന്നാൽ എല്ലാ ഫീച്ചറുകളും അതിൽ ഉൾക്കൊണ്ടിരിക്കണം. അത്തരത്തിലുള്ള ആളുകൾക്ക് ഉപയോഗിക്കാൻ അനുയോജ്യമായ ഒരു ഫോണാണ് സാംഗോ സ്മാർട്ട് പെൻ അഥവാ പേന പോലൊരു ഫോൺ. ഇതിൽ 2ജി മാത്രമേ ലഭ്യമുള്ളൂ. 3ജി, 4ജി സംവിധാനങ്ങൾ വന്നിട്ടില്ല. എങ്കിലും ക്യാമറ, മെസ്സേജിംഗ്, കോളിംഗ്, എംപി3, എംപി4 തുടങ്ങീ എല്ലാ ഫീച്ചറുകളും ലഭ്യമാണ്. ലോകത്തിലെ തന്നെ ഏറ്റവും മെലിഞ്ഞ ഫോണുകളിൽ ഒന്നാണിത്. ഇതിന്റെ വില എന്ന് പറയുന്നത് ഏകദേശം 7000രൂപയോളം വരും. ഇത് ഉപയോഗിച്ച് നിങ്ങള്ക്ക് ക്ലാസുകളും സംഭാഷണങ്ങളും റെക്കോർഡ് ചെയ്യുവാനും സാധിക്കും. ഇതിനായി ഇതിൽ ഒരു ക്യാമറയും ചെറിയ സ്പീക്കറും കളർ ഡിസ്പ്ലെയും ഉണ്ട്. മാത്രമല്ല ഫംഗ്ഷണൽ ബട്ടണുകളുടെ ഒരു പാനലും മൈക്രോ ഫോണുമുണ്ട്.
ഇതുപോലെയുള്ള മറ്റു മൊബൈൽഫോണുകളെ കുറിച്ചറിയാൻ താഴെയുള്ള വീഡിയോ കാണുക.