നമ്മളൊക്കെ ജീവിക്കുന്നത് സഭാവിക ആവാസ വ്യവസ്ഥക്കുള്ളിൽ നിന്നു കൊണ്ടാണ്. ഈ ആവാസ വ്യവസ്ഥക്കുള്ളിൽ തന്നെ നമുക്ക് ആവശ്യമായ കാര്യങ്ങളെല്ലാം ലഭ്യമാണ്. എന്നാൽ സാധാരണ മനുഷ്യന്മാരിൽ നിന്നും വ്യത്യസ്ഥമായി വേറിട്ട് നിൽക്കുന്ന ചില ആളുകൾ നമ്മുടെ ഈ ലോകത്തുണ്ട്. അതായത് അസാധരണമായ രീതിയിൽ ജീവിക്കുന്ന ആളുകൾ. അവർ നാട് വിട്ട് കാട് തേടി പോയവരാണ്. അതായത് നാൽപ്പത്തിയൊന്നു വർഷക്കാലം കാട്ടിൽ ജീവിച്ച വ്യക്തി, ഘോരവനത്തിൽ ജീവിക്കുന്ന പെൺകുട്ടി മുതലായവർ അതി ൽ ഉൾപ്പെടുന്നു. എന്തൊക്കെയാണ് ഇത്തരം ആളുകളുടെ ജീവിതശൈലി എന്ന് നോക്കാം.
മൗണ്ടൈൻ ഫോട്ടോഗ്രാഫർ. ആധുനിക ലോകം ഓരോ കണ്ടുപിടത്തങ്ങളുടെ പിറകെയാണ്. അത്കൊണ്ട് തന്നെ ഒരു രാജ്യവും വികസിച്ചു കൊണ്ടിരിക്കുമായാണ്. അതുപോലെത്തന്നെയാണ് ജനസംഖ്യയുടെ കാര്യത്തിലും. നമുക്കറിയാം ഏറ്റവും ജനസംഖ്യയുള്ള രാജ്യം ചൈനയാണ്. ചൈനയിലുള്ള ഒരു സ്ത്രീയെ കുറിച്ചാണ് ഇവിടെ പറയുന്നത്. ഇവ അഞ്ചു വർഷമായി ഒരു കടുപ്പിച്ച മക്കൾക്ക് മുകളിൽ ഏകാന്ത ജീവിതം നയിച്ചു കൊണ്ടിരിക്കുകയാണ്. ആധുനിക വൽക്കരണത്തിന്റെ തിരക്കുകളിൽ നിന്നും ഒഴിഞ്ഞുമാറി ചൈനക്കാരിയായ ഈ സ്ത്രീ സ്വസ്ഥമായ ഒരു ജീവിതം നയിക്കാൻ തീരുമാനമെടുക്കുകയായിരുന്നു. ജിയാൻജി എന്നാണ് ഇവരുടെ പേര്. ഒരിക്കൽ സുഹൃത്തുക്കളുമൊത്ത് ഷോങ്നോൺ എന്ന വനപ്രദേശത്ത് എത്തിയതായിരുന്നു ജിയാൻജി. അങ്ങനെ സ്ഥലം ജിയാൻജിക്ക് വല്ലാതെ ഇഷ്ട്ടമായി. ഏറെ ശാന്തം. അങ്ങനെ ഇനിയങ്ങോട്ട് ഇവിടെ ജീവിക്കാം എന്ന് തീരുമാനിച്ചു. ആകെ കുറച്ചു വസ്ത്രങ്ങളും ഒരു പുസ്തകവും മാത്രമേ കയ്യിലൊള്ളൂ. പിന്നീട് ഇവിടെ ചെറിയ ഒരു വീടൊക്കെ വെച്ച് ചെറിയ കാർഷിക വിളകളൊക്കെ ഉണ്ടാക്കി സുഖമായി ജീവിച്ചു. ഇപ്പോൾ അഞ്ചു വർഷമായി ജിയാൻജി അവിടെത്തന്നെയാണ് ജീവിക്കുന്നത്.
ഇതുപോലെ വിചിത്രമായ ജീവിതം നയിക്കുന്ന മറ്റു ആളുകളെ കുറിച്ചറിയാൻ താഴെയുള്ള വീഡിയോ കാണുക.