ഇന്ന് ഭൂരിഭാഗം ആളുകളും പല സോഷ്യൽ മീഡിയകളും നന്നായി ഉപയോഗിക്കുന്നവരാണ്. അത്കൊണ്ട് തന്നെ ലോകത്തിന്റെ ഏത് കോണിലും നടക്കുന്ന പല കാര്യങ്ങളും നമ്മൾ ഉടനടി അറിയുന്നു. എങ്കിലും പല കാര്യങ്ങളും നമ്മൾ കേട്ടാൽ വിശ്വസിക്കാൻ ഇടയില്ല. ഇങ്ങനെ സംഭവിക്കുമോ എന്ന മനോഭാവമായിരിക്കും നാം ഓരോരുത്തർക്കും? എന്നാൽ അത്തരം അവിശ്വസനീയമായ അത്ഭുതപ്പെടുത്തുന്ന കാര്യങ്ങൾ ഒരു വീഡിയോ റെക്കോർഡാക്കിയാൽ നിങ്ങൾ തീർച്ചയായും വിശ്വസിക്കേണ്ടി വരും. അത്തരത്തിൽ ചില സംഭവങ്ങളെ കുറിച്ചാണ് ഇവിടെ പറയാൻ പോകുന്നത്. എന്തൊക്കെയാണ് എന്ന് നോക്കാം.
മഞ്ഞു മലകൾ. മഞ്ഞെന്നു കേൾക്കുമ്പോൾ എല്ലാവരുടെയും മനസ്സിൽ ഒരു കുളിരു വരുന്നത് സത്യമല്ലേ? ഇന്ന് ഒട്ടുമിക്ക ആളുകളും തണുപ്പ് ആസ്വദിക്കാനായി പല യാത്രകളും ചെയ്യാറുണ്ട്. എന്നാൽ, മഞ്ഞിന്റെ ഒരു മല തന്നെ ആയാൽ എങ്ങനെ ഇരിക്കും? അത്തരമൊരു മല കാനഡയിലുണ്ട്. വർഷത്തിൽ ഒരു തവണ ഇത്തരം മലകൾ കാനഡയിൽ സജീവമാണ്. ഇത്തരം മലകൾ പ്രധാനമായും കാണപ്പെടുന്നത് ന്യുഫൗണ്ട്ലാന്റിലാണ്.ഇത്തരം മലകളെ ഐസ്ബർഗ് ആലി എന്നാണ് പറയുന്നത്. മഞ്ഞു മലകളിൽ നിന്നും ഐസ് കഷണങ്ങൾ വിഘടിക്കുന്നതിന്റെ ഭാഗമായി മറ്റൊരു ഐസ്ബർഗ് രൂപം കൊള്ളുന്നു. ഹിമപാതങ്ങൾ സമുദ്രത്തിന്റെ ഗതിയനുസരിച്ചു ഒഴുകി പോകുന്നു. ചിലത് ആഴം ഇല്ലാത്ത ഭാഗങ്ങളിൽ കുടുങ്ങി പോകുന്നു. മറ്റു ചിലത് കരക്കടിയുന്നു. ഫെറിലാൻഡിലെ ആളുകളെ അത്ഭുതപ്പെടുത്തിക്കൊണ്ട് 2017ഏപ്രിൽ ഒരു ഭീമൻ മഞ്ഞു മല രൂപം കൊണ്ടു. ഏകദേശം അതിന് 147അടിയോളം വലിപ്പമുണ്ടാകും.
ഇതുപോലെയുള്ള മറ്റു സംഭവങ്ങളെ കുറിച്ചറിയാൻ താഴെയുള്ള വീഡിയോ കാണുക.