പുതിയ പുതിയ സ്ഥലങ്ങളിലേക്ക് യാത്ര പോകുവാൻ ഇഷ്ടപ്പെടാത്തവരായി ആരും ഉണ്ടായിരിക്കില്ല. ഇന്നത്തെ കാലത്ത് യാത്ര പോകുന്നവർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് ഒരുപക്ഷേ ഗൂഗിൾ മാപ്പിനെ തന്നെയായിരിക്കുമെന്ന് ഉറപ്പാണ്. ഗൂഗിൾ മാപ്പിലുള്ള സ്ഥലങ്ങളിൽ നമുക്ക് ചിലയിടത്ത് പോകാൻ സാധിക്കില്ല. പോയാൽ തന്നെ അവിടെ നമ്മെ കാത്തിരിക്കുന്നത് വലിയ തോതിലുള്ള ചില അപകടങ്ങളായിരിക്കും. അത്തരത്തിൽ യാത്രവിലക്കുള്ള ചില സ്ഥലങ്ങളെക്കുറിച്ചാണ് പറയാൻ പോകുന്നത്.
ബ്രസീലിൽ ഒരു പ്രത്യേകമായ ദ്വീപ് ഉണ്ട്. ഈ ദ്വീപ് പാമ്പുകൾക്ക് വേണ്ടി മാത്രമുള്ളതാണ്.. ഈ ദ്വീപിലേക്ക് അവിടെയുള്ള ആരെയും ബ്രസീൽ കയറ്റി വിടാറില്ല. വളരെയധികം യാത്ര വിലക്കുള്ളോരു സ്ഥലമാണിത്. ഈ ദ്വീപിൽ പതിയിരിക്കുന്ന അപകടമെന്ന് പറയുന്നത് പാമ്പുകളുടെ രൂപത്തിലുള്ളത് തന്നെയാണ്. ഏകദേശം നാലായിരത്തോളം സ്പീഷീസുകളാണ് ഇവിടെ ഉള്ളത്. അതുകൊണ്ടു തന്നെ ഈ സ്ഥലത്തേക്ക് ആരെങ്കിലും എത്തുകയാണെങ്കിൽ അപകടകാരികളായ ആ സർപ്പങ്ങൾ എന്താണെങ്കിലും ഇവരെ ഉപദ്രവിക്കുമെന്നുള്ളത് ഉറപ്പാണ്. അത്രത്തോളം പാമ്പുകൾ വസിക്കുന്ന ഒരു സ്ഥലത്തേക്ക് ഒരിക്കലും ആളുകളെ കയറ്റി വിടാൻ സാധിക്കില്ല. അതുകൊണ്ടുതന്നെ ബ്രസീൽ ആ ഒരു ദ്വീപിലേക്ക് ആരെയും കടത്തിവിടുന്നില്ല. എന്നാൽ കുറച്ചു കാലങ്ങൾക്കു മുൻപ് വരെ അവിടെ ചില ആളുകൾ ജീവിച്ചിരുന്നതായി പറയുന്നുണ്ട്.. അവസാനമായി അവിടെ നോക്കിയിരുന്ന സെക്യൂരിറ്റിയും കുടുംബവും ആയിരുന്നു അവിടെ ജീവിച്ചിരുന്നത്. എന്നാൽ വാതിൽ പടിയിലൂടെ ഇഴഞ്ഞു വന്ന പാമ്പ് ഇവരെയും കുടുംബത്തെയും കൊലപ്പെടുത്തുകയായിരുന്നു. അതിനുശേഷമാണ് പൂർണമായും അവിടേക്കുള്ള സന്ദർശനം ബ്രസീൽ ഒഴിവാക്കുന്നത്. ഇപ്പോൾ നാവികസേനയുടെ ഇടയ്ക്കുള്ള സന്ദർശനം മാത്രമാണ് ആകെ അവിടെയുള്ളത്.. ആരെങ്കിലും അവിടെ വന്നുപെട്ടു പോയിട്ടുണ്ടോ ആരെങ്കിലും അലഞ്ഞുനടക്കുന്നുണ്ടോ എന്നൊക്കെ അറിയാൻ വേണ്ടിയാണ് നാവികസേന ഇടയ്ക്ക് വന്ന് സന്ദർശനം നടത്തുന്നത്. മനുഷ്യവാസമില്ലാത്ത സ്ഥലമാണ് ഇത് .
ക്രിസ്ത്യൻ സമുദായത്തിന് വിശേഷപ്പെട്ട ഒരു സ്ഥലമാണ് വത്തിക്കാനെന്ന് പറയുന്നത്. പോപ്പും വത്തിക്കാനിലാണ് താമസം. അവിടെ ഒരു രഹസ്യമായ ലൈബ്രറിയുണ്ട്. ലോകത്തിലെ ഇതുവരെ ലഭിക്കാത്ത വ്യത്യസ്തമായ പുസ്തകങ്ങൾ പോലും ആ ലൈബ്രറി ലഭിക്കുമെന്നാണ് പറയുന്നത്. സാധാരണക്കാർക്ക് അവിടേക്ക് പ്രവേശനമില്ല.. പോപ്പിന് പോലും അവിടെ ചെന്ന് ഒരു പുസ്തകമെടുത്ത് വായിക്കണമെങ്കിൽ ധാരാളം കടമ്പകളാണ് ഉള്ളതെന്നാണ് അറിയാൻ സാധിക്കുന്നത്.