അതികമാര്‍ക്കും അറിയാത്ത ചില പൊടിക്കൈകള്‍.

വീട്ടമ്മമാരെ സംബന്ധിച്ചെടുത്തോളം അടുക്കളയിലേക്കുള്ള ആവശ്യമായ ടിപ്പുകൾ ലഭിക്കുക എന്ന് പറയുന്നത് വളരെ ഇഷ്ടമുള്ള കാര്യമാണ്. നിത്യജീവിതത്തിൽ നമ്മൾ നേരിടുന്ന പല കാര്യങ്ങൾക്കും രസകരമായ ചില ടിപ്പുകൾ ഒക്കെ ഉണ്ടായിരിക്കുമെന്ന് ഉറപ്പാണ്. അതൊന്നും നമുക്ക് മനസ്സിലാകില്ല എന്നതാണ് സത്യം. അത്തരം ടിപ്പുകൾ ഏതാണ് എന്നാണ് പറയാൻ പോകുന്നത്. ഏറെ സഹായകരമായ ഒരു അറിവായിരിക്കും ഇത്‌. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക.അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യാനും മറക്കരുത്.

Some Tricks
Some Tricks

കറണ്ട് പോകുന്ന സമയത്തെങ്കിലും മെഴുകുതിരി കത്തിച്ചു വയ്ക്കുന്നവരായിരിക്കും കൂടുതൽ ആളുകളും. മെഴുകുതിരി കത്തിച്ച് വെക്കുമ്പോൾ എല്ലാവർക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാര്യം എന്ന് വെച്ചാൽ അത്‌ ഉരുകി വീഴുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ട് തന്നെയാണ്. പലപ്പോഴും മനോഹരമായ പല സ്ഥലങ്ങളും അതുകൊണ്ടുതന്നെ മോശമായി പോവുകയും ചെയ്യാറുണ്ട്. എന്നാൽ അങ്ങനെ ഇനി സംഭവിക്കുകയാണെങ്കിൽ നമ്മുടെ അടുക്കളയിൽ തന്നെ ഉപയോഗിക്കുന്ന ഐസ് ക്യുബ് മാത്രം മതി. ഇതിനൊരു പരിഹാരമായി എന്നാണ് പറയുന്നത്. ആദ്യം ഒരു തുണിയിലോ കവറിലോ കുറച്ചു ഐസ് കെട്ടുക. അതിനുശേഷം മെഴുകുതിരി കട്ട പിടിച്ചതിന് മുകളിലേക്ക് ഇത് കുറച്ചുസമയം വെക്കുക.

ഏകദേശം ഒരു പത്തു മിനിറ്റെങ്കിലും ഇങ്ങനെ വയ്ക്കുവാൻ ശ്രദ്ധിക്കണം. അതിനുശേഷം നമ്മൾ ഒന്നും വലിക്കുമ്പോൾ തന്നെ ഈ മെഴുകുതിരി ഉരുകിയ പാട് പോകുന്നത് നമുക്ക് കാണാൻ സാധിക്കും. വളരെയധികം ഉപകാരം നൽകുന്ന ഒരു അറിവ് തന്നെയല്ലേ ഇത്. തീർച്ചയായും നമ്മുടെ മനോഹരമായ പല സ്ഥലങ്ങളിലും ഇങ്ങനെ മെഴുകുതിരി ഉരുകി വീണ് നമുക്ക് വലിയ രീതിയിൽ ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടുണ്ടാകും. അതുപോലെ ചില ആളുകൾക്ക് മുട്ട കഴിക്കുമ്പോൾ അതിന്റെ മഞ്ഞ ഉൾപ്പെടുത്തുന്നത് ഇഷ്ടമല്ല. എന്നാൽ മുട്ടയുടെ വെള്ള മാത്രമായി എടുക്കാൻ സാധിക്കുക എന്നു പറയുന്നതും വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാലിനി അതിനും വലിയ ബുദ്ധിമുട്ടില്ല. നമ്മൾ വെറുതെ കളയുന്ന ഒരു ചെറിയ പ്ലാസ്റ്റിക് കുപ്പി ഉപയോഗിച്ച് നമുക്ക് മുട്ടയുടെ മഞ്ഞ വേർപെടുത്താൻ സാധിക്കും വളരെ പെട്ടെന്ന് തന്നെ.

അത് എങ്ങനെയാണ് എന്നാണ് പറയാൻ പോകുന്നത്. നമ്മൾ മുട്ട പൊട്ടിച്ച് ഒരു പ്ലേറ്റിലേക്ക് ഒഴിക്കുക.അതിനുശേഷം നമ്മുടെ ഒരു സാധാരണ പ്ലാസ്റ്റിക് കുപ്പി എടുത്ത് മഞ്ഞയുടെ അരികിലേക്ക് വച്ച് നന്നായി ഒന്ന് ഞെക്കുക. അപ്പോൾ ആ കുപ്പിയുടെ അകത്തേക്ക് മുട്ടയുടെ മഞ്ഞ കയറുന്നത് നമുക്ക് കാണാൻ സാധിക്കും. അതിനുശേഷം മറ്റൊരു പാത്രത്തിലേക്ക് ഈ മുട്ടയുടെ മഞ്ഞ നമുക്ക് വളരെ പെട്ടെന്ന് തന്നെ വേർതിരിക്കുകയും ചെയ്യാം. ഇനിയുമുണ്ട് മറ്റ് പല ടിപ്പുകളും. പല വീടുകളിലും കുട്ടികളും മുതിർന്നവരും ഒക്കെ നേരിടുന്ന ഒരു പ്രശ്നമാണ് ഷൂവിന്റെ ദുർഗന്ധം എന്ന് പറയുന്നത്. ഓഫീസിൽ പോകുന്ന ഭർത്താവിന്റെ ആണെങ്കിലും സ്കൂളിൽ പോകുന്ന കുട്ടികളുടെ ആണെങ്കിലും ഷൂസിനുള്ളിൽ നിന്ന് വരുന്ന ദുർഗന്ധം അസഹനീയം തന്നെയാണ്.

ഇനി ഈ ദുർഗന്ധവും നിങ്ങൾക്ക് ഒരു തലവേദനയാകില്ല. ഈ ദുർഗന്ധം കളയുവാൻ നിങ്ങൾക്കിനി റ്റീബാഗ് മാത്രം മതി. ആവശ്യമില്ലാത്ത ഒരു റ്റീ ബാഗ് എടുക്കുക. അതിനുശേഷം ഷൂസിനുള്ളിൽ ഇട്ടുവയ്ക്കുക ഒരു ദിവസം കഴിഞ്ഞതിനു ശേഷം അതിൽ നിന്നും മാറ്റുക. അപ്പോൾ ഷൂവിന്റെ ദുർഗന്ധം മാറുന്നത് നമുക്ക് കാണാൻ സാധിക്കും..
ഇനിയും ഉണ്ട് ഇത്തരത്തിലുള്ള ചില വിദ്യകൾ.