ചിലയാളുകളോട് എന്താണ് നിങ്ങളുടെ പ്രധാന ഹോബി എന്ന് ചോദിച്ചാൽ അവർ പറയും, തിന്നുക, ഉറങ്ങുക. അത്ര തന്നെ. ശെരിയാണ്, ചില ആളുകൾക്ക് ഏറ്റവും കൂടുതൽ താൽപര്യം എപ്പോഴും ഇങ്ങനെ വെറുതെ കിടന്നുറങ്ങാൻ ആയിരിക്കും. ഉറക്കം ഒരു ജോലിയാക്കി മാറ്റിയവർ വരെ നമ്മുടെ ഈ ലോകത്തിന്റെ പല കോണിലുമുണ്ട്. നമ്മളിൽ ഭൂരിഭാഗം ആളുകളും അലാറം വെച്ച് കിടന്നുറങ്ങുന്നവരാണ്. എന്നാൽ, രാവിലെ അലാറം അടിക്കുന്നത് കേട്ടയുടനെ എണീക്കുന്നവരുടെ എണ്ണം വളരെ ചുരുക്കമായിരിക്കും. അല്ലെ? കാരണം അലാറം അടിച്ചതിനു ശേഷമുള്ള ഉറക്കം എന്തോ ഒരു അനുഭൂതി നിറഞ്ഞത് തന്നെയാണ്. ഇന്നത്തെ ആളുകളെ ജീവിത രീതി വെച്ച് നോക്കുമ്പോൾ നന്നായി ഉറങ്ങാൻ കഴിയുക എന്നത് വലിയൊരു ഭാഗ്യം തന്നെയാണ്. നന്നായി ഉറങ്ങാൻ കഴിയുന്ന കിടക്കകൾ കൂടി ആയാൽ പറയുകയേ വേണ്ട. അത്തരത്തിൽ വളരെ അപൂർവ്വവും അസാധാരണവുമായ ചില കിടക്കകൾ പരിചയപ്പെടാം.
ബുക്ക് ബെഡ്. ഇതിന്റെ ആകൃതി എന്തായിരിക്കും എന്ന് അതിന്റെ പേരിൽ തന്നെയുണ്ട്. അതെ ഈ ബെഡ്ഡ്ന് ഒരു പുസ്തകത്തിന്റെ ആകൃതിയായിരിക്കും. ഇത് തുറന്നാൽ ഒരുപാട് പുതപ്പുകളും തലയിണകളും നിങ്ങൾക്ക് കാണാൻ കഴിയും. ഒരു പുസ്‌തകത്തിലെ പേജുകൾ മറിക്കുന്ന അതെ രീതിയിൽ ഇതിന്റെ പുതപ്പുകൾ നിങ്ങൾക്ക് മറിക്കാൻ കഴിയും. പ്രധനമായും കുട്ടികളെ കേന്ത്രീകരിച്ചാണ് ഇത്തരത്തിലൊരു കിടക്ക വിപണികളിൽ ഉള്ളത്. മാത്രമല്ല, ഇതിൽ കിടന്നു കൊണ്ട് കൂടുതൽ പഠിക്കാനാകും എന്ന മാർക്കറ്റിങ്ങ് തന്ത്രവും ഇതിനു പിന്നിലുണ്ട്. എസൂക്കെ സുസുക്കെ എന്ന ജപ്പാൻക്കാരനാണ് ഇത്തരത്തിലുള്ള ഒരു ബെഡ് കണ്ടു പിടിച്ചത്. ഇതുപോലുള്ള വ്യത്യസ്ഥമായ മറ്റു ബെഡുകളെ കുറിച്ചറിയാൻ താഴെയുള്ള വീഡിയോ കാണുക.