ജീവിതത്തിൻറെ മാനദണ്ഡം എന്ന് പറയുന്നത് പണമല്ല എന്ന് നമ്മൾ മനസ്സിലാക്കേണ്ടതാണ്. അങ്ങനെ മനസ്സിലാക്കിയ ചില ശതകോടീശ്വരന്മാരുടെ കാര്യത്തെ പറ്റിയാണ് പറയുവാൻ പോകുന്നത്. കോടികൾ ഉണ്ടായിട്ടും അതെല്ലാം ഉപേക്ഷിച്ച് പാവങ്ങൾക്കുവേണ്ടി ജീവിക്കുവാൻ ഇറങ്ങിയ ചില ആളുകളെ പറ്റി. ജീവിതത്തിൻറെ അളവുകോൽ എന്നുപറയുന്നത് പണമല്ലെന്ന് മനസ്സിലാക്കിയ ചില ആളുകളെ പറ്റി. ഏറെ കൗതുകകരവും രസകരവും ഓരോരുത്തരും അറിയേണ്ടതും ആയ ഒരു അറിവാണ്. അതുകൊണ്ടുതന്നെ അത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക.
അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്..പണം എന്നു പറയുന്നത് എപ്പോ വേണമെങ്കിലും വരുകയും പോവുകയും ചെയ്യാവുന്ന ഒരു കാര്യം മാത്രമാണ്.. ഒരിക്കലും പണത്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കരുത് ജീവിതവും സ്നേഹബന്ധങ്ങളും ഒന്നും. അതുകൊണ്ടുതന്നെ പണമുപേക്ഷിച്ചു പോയ ചിലരെ പറ്റിയാണ് പറയുവാൻ പോകുന്നത്. 800 കോടി രൂപ ആസ്തി ഉണ്ടായിട്ടും അവയെല്ലാം ഉപേക്ഷിച്ച് ഒരു സാധാരണക്കാരനെ പോലെ ജീവിക്കുന്ന വ്യക്തിയെ പറ്റി ചിന്തിക്കാൻ സാധിക്കുമോ…? അത്രയും രൂപ ഉണ്ടായിരുന്നുവെങ്കിൽ ആരെങ്കിലും അങ്ങനെ ജീവിക്കുമോ….?
എന്നാൽ അങ്ങനെ ജീവിക്കുന്ന ഒരാൾ ഉണ്ട്. ഇദ്ദേഹത്തിന് ഇത്രയും വലിയ അർഹതയുണ്ടായിട്ടും ഇദ്ദേഹം ജീവിക്കുന്നത് വളരെയധികം സാധാരണമായ രീതിയിലാണ്. വലിയ ജോലിയും ഈ സാമ്പത്തികവും എല്ലാം ഉപേക്ഷിച്ച് ഭാര്യയോടൊപ്പം ഒരു വാടകവീട്ടിലാണ് ഇദ്ദേഹം താമസിക്കുന്നത്. എന്തുകൊണ്ടാണ് ഇദ്ദേഹം ഇങ്ങനെ ചെയ്യുന്നത് എന്ന് ചോദിച്ചാൽ അതിന് വ്യക്തമായ ഒരു ഉത്തരം ഇല്ല എന്ന് പറയുന്നതാണ് സത്യം. കോടികളുടെ ആസ്തി ഉണ്ടായിട്ടും അത് എല്ലാം ഉപേക്ഷിച്ച് ഒരു സാധാരണ സർക്കസുകാരൻ ആയി മാറിയ ഒരു വ്യക്തിയെ പറ്റിയാണ് ഇനി പറയാൻ പോകുന്നത്. ഇദ്ദേഹത്തിന് വിദേശ രാജ്യത്തു നിന്നും നല്ല വിദ്യാഭ്യാസവും നല്ല ജോലിയും ഒക്കെ ഉണ്ടായിരുന്നു.
ഇതെല്ലാം ഉപേക്ഷിച്ച ശേഷമാണ് ഇദ്ദേഹം ഇങ്ങനെ സർകസിൽ ജോലി ചെയ്യുന്നത്. കോടികൾ ഉണ്ടായിരുന്നപ്പോളും കൂടിയ ഡിഗ്രികൾ തന്റെ കയ്യിൽ ഉണ്ടായിരുന്നപ്പോഴും ഒക്കെ താനനുഭവിച്ചതിലും കൂടുതൽ സമാധാനമാണ് ഈ ജോലി ചെയ്യുമ്പോൾ താൻ അനുഭവിക്കുന്നത് എന്നായിരുന്നു അദ്ദേഹം തുറന്നു പറഞ്ഞിരുന്നത്. സർക്കസ് ആണ് ഇദ്ദേഹത്തിൻറെ സംതൃപ്തി എന്ന് വാക്കുകളിൽ കൂടി മനസ്സിലാക്കാൻ കഴിയുന്നത്. അതുപോലെ കോടികൾ ആസ്തി ഉണ്ടായിട്ടും അവയെല്ലാം പാവങ്ങൾക്ക് വേണ്ടി കൊടുത്ത ഒരു വ്യക്തിയെ പറ്റി പറയാം. ഇദ്ദേഹം ഇതെല്ലാം പാവങ്ങൾക്ക് വേണ്ടി ചെയ്യുന്നതിന്റെ പിന്നിലെ കാരണം ഇദ്ദേഹത്തിന് ഒരു രോഗം ബാധിച്ചത് ആയിരുന്നു.
രോഗം ബാധിച്ചതോടെ ഇദ്ദേഹത്തിന് മനസ്സിലായി പണം എന്നു പറയുന്നത് ഒരു കടലാസ് തുണ്ട് മാത്രമാണെന്ന്. മനുഷ്യന് ആരോഗ്യം ഇല്ല എന്നുണ്ടെങ്കിൽ യാതൊരു കാര്യവുമില്ലെന്ന് ഇദ്ദേഹത്തിൻറെ കാര്യം തെളിയിക്കുന്നു. കാലുകളുടെ ചലനശേഷി പൂർണമായും നഷ്ടം ആകുക ആണ് ചെയ്തത്. അതോടൊപ്പം ഈ രോഗം ഇദ്ദേഹത്തെ പതിയെ പതിയെ കീഴ്പ്പെടുത്താൻ തുടങ്ങി.
പിന്നീട് അദ്ദേഹം ഒരു പർവത മേഖലയിൽ ഉള്ള ഒരു വലിയ മല ചവിട്ടി കയറി എന്നാണ് അറിയാൻ സാധിക്കുന്നത്. കാലിൽ പൂർണ്ണ ആരോഗ്യം ഉള്ളവർക്ക് പോലും അവിടെ ചെല്ലാൻ സാധിക്കുകയില്ല. അദ്ദേഹം അത് നിഷ്പ്രയാസം ചെയ്തു. അതിനുശേഷം സമ്പാദ്യം മുഴുവൻ പാവങ്ങൾക്ക് വേണ്ടിയാണ് ചെലവഴിക്കുന്നത്. പണത്തിനു വലിയ വിലയൊന്നും ഇല്ല എന്ന് മനസ്സിലാക്കിയ ചില നിമിഷങ്ങളിൽ ആയിരിക്കാം ഒരു പക്ഷേ ഇദ്ദേഹം ജീവിതത്തിൽ കൂടെ കടന്നു പോയിട്ട് ഉണ്ടാവുക. ഇനിയുമുണ്ട് ഇത്തരത്തിൽ ചില ആളുകൾ.