നമ്മുടെയൊക്കെ ദൈനംദിന ജീവിതത്തിൽ നാം കണ്ടു വരുന്ന ചില കാര്യങ്ങളെ കുറിച്ച് നമ്മളിൽ പല ആളുകൾക്കും അറിയില്ല. അതായത്, ഷെഫുമാർ എന്തുകൊണ്ടാണ് വെളുത്ത വസ്ത്രം ധരിക്കുന്നത് എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? അതുപോലെ ആയിരക്കണക്കിന് വർഷങ്ങൾ കഴിഞ്ഞാലും കേടുകൂടാതെ ഇരിക്കുന്ന ഭക്ഷണങ്ങൾ ഏതാണ് എന്നറിയാമോ? നമ്മുടെ കൈ നഖങ്ങളിൽ കാണപ്പെടുന്ന വെളുത്ത നിറം എന്ത്കൊണ്ടാണ് എന്നറിയാമോ? അതുപോലെ ഐഫോണുകളുടെ ക്യാമറകൾക്ക് അടുത്തുള്ള ലിഡാർ സ്കാനറുകളുടെ ഉപയോഗം എന്താണ് എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? അത്തരത്തിലുള്ള ചില കാര്യങ്ങളെ കുറിച്ചാണ് ഇവിടെ പറയാൻ പോകുന്നത്. എന്തൊക്കെയാണ് എന്ന് നോക്കാം.
നഖങ്ങൾക്കിടയിൽ വെളുത്ത പാടുകൾ വരുന്നത് എന്തുകൊണ്ട്? നമ്മുടെയൊക്കെ കുട്ടിക്കാലത്ത് പലരും നമ്മെ പറഞ്ഞു വിശ്വസിപ്പിച്ച ഒരു കാര്യമുണ്ട്. അതായത് നമ്മുടെ നഖങ്ങൾക്കിടയിൽ വെളുത്ത പാടുകൾ ഉണ്ടെങ്കിൽ നമ്മൾ ആഗ്രഹിക്കുന്ന എന്ത് കാര്യവും സാധിക്കുമെന്ന്. ഇന്നും ഈ കാര്യം വിശ്വസിക്കുന്നവർ ചുരുക്കമല്ല. എന്നാൽ ഇങ്ങനെ നഖങ്ങളിൽ എന്ത് കൊണ്ടാണ് വെളുത്ത പാടുകൾ വരുന്നത് എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? സാധാരണയായി കൈ നഖങ്ങൾ എവിടെയെങ്കിലും ഇടിക്കുമ്പോഴും മറ്റും വരുന്നതായിരിക്കും പാടുകൾ. അതല്ലാതെ വരുന്ന ചില പാടുകൾ ഉണ്ട്. യഥാർത്ഥത്തിൽ എന്തായിരിക്കും അതിന്റെ കാരണം എന്ന് നോക്കാം. നമ്മുടെ ശരീരത്തിൽ അടങ്ങിയിട്ടുള്ള സിങ്ക്, അയേൺ, കാത്സ്യം തുടങ്ങിയവ പോലുള്ള ചില ലവണങ്ങൾ കൂടുകയോ കുറയുകയോ
ചെയ്യുന്നതിന്റെ ഭാഗമായിട്ടാണ് ഇത്തരം പാടുകൾ രൂപം കൊള്ളുന്നത്. നല്ല വിറ്റാമിനുകൾ അടങ്ങിയ ഭക്ഷണം കഴിക്കുന്നതിലൂടെ ഈ പാടുകൾ പരിഹരിക്കാനാകും. അത്കൊണ്ട് തന്നെ ഇത്തരം പാടുകൾ വരുന്നവർ ഭാഗ്യവാന്മാർ അല്ലാ എന്ന് തന്നെ പറയാം.
ഇതുപോലെയുള്ള മറ്റു കാര്യങ്ങളെ കുറിച്ചറിയാൻ താഴെയുള്ള വീഡിയോ കാണുക.