യാത്രാപ്രേമികളെന്നും പോകാന്‍ ഇഷ്ട്ടപ്പെടുന്ന ഒരു സ്ഥലമാണ് ദ്വീപുകള്‍. ദ്വീപുകളുടെ ആ ഭംഗിയെന്നും എടുത്തു പറയേണ്ട ഒന്നാണ്. ഇന്നത്തെ ജനറേഷനില്‍ യാത്ര ചെയ്യുന്നവരുടെയും യാത്രകളേറെ ഇഷ്ട്ടപ്പെടുന്ന ആളുകളുടെയും എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചു വരികയാണ്. അത്കൊണ്ട് തന്നെ ദ്വീപുകളിലേക്ക് യാത്ര പോകുന്ന ആളുകളിന്ന് ഒട്ടനവധിയാണ്. ഈ ലേഖനത്തിലൂടെ പറയാന്‍ പോകുന്നത് മാലിദ്വീപിന്റെ മനോഹാരിതയെ കുറിച്ചാണ്. നിങ്ങളൊരു യാത്രാപ്രേമിയാണ് എങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ കണ്ടിരിക്കേണ്ട ചില കാഴ്ചകളിലേക്ക് പോകാം.
ഒരുപാടു ചെറിയ ദ്വീപുകള്‍ കൂടിച്ചേര്‍ന്ന ഒരു വലിയ ദ്വീപ സമൂഹം തന്നെയാണ് മാലിദ്വീപ്. ഇത് സ്ഥിതി ചെയ്യുന്നത് തെക്കന്‍ അറബിക്കടലിലാണ്. ഏകദേശം രണ്ടായിരത്തിലേറെ ചെറിയ ദ്വീപുകളാണ് മാലി ദ്വീപില്‍ സ്ഥിതി ചെയ്യുന്നത്. കണക്കു പ്രകാരം ഇവയില്‍ ആകെ 230 ദ്വീപുകളിലാണ് ജനവാസമുള്ളത്. ഇവിടത്തെ പ്രധാന വരുമാന മാര്‍ഗം എന്ന് പറയുന്നത് ടൂറിസം കഴിഞ്ഞാല്‍ പിന്നെ മത്സ്യ-ബന്ധനവും തെങ്ങ് കൃഷിയുമാണ്. ദിവേഹിയാണ് ഇവിടത്തെ ഔദ്യോഗിക ഭാഷ എന്ന് പറയുന്നത്.
മനസ്സിനും ശരീരത്തിനും ഒരുപോലെ ഉന്മേഷവും കുളിര്‍മ്മയും തരുന്ന കാഴ്ചകളുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ എല്ലാവര്‍ക്കും ഇഷ്ട്ടമുള്ള ഒരു കാര്യമാണ്. മാത്രമല്ല നമ്മള്‍ വസിക്കുന്ന രാജ്യം വിട്ട് മറ്റൊരു രാജ്യത്ത് പോയി അവിടത്തെ തനത് സംസ്കാരവും ആചാരങ്ങളും തൊട്ടറിയാനും കാഴ്ച്ചകള്‍ ആസ്വദിക്കാനും ആധുനിക ജനത ആഗ്രഹിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ നമ്മുടെ കേരളീയര്‍ക്ക് മറ്റൊരു രാജ്യം സന്ദര്‍ശിക്കണം എന്നാഗ്രഹമുണ്ടെങ്കില്‍ വേഗത്തില്‍ എത്തിപ്പെടാന്‍ കഴിയുന്ന ഒരു വിദേശ രാജ്യമാണ് മാലി. വിനോദ സഞ്ചാരികളുടെ പറുദീസ എന്നാണ് മാലി ദ്വീപിനെ അറിയപ്പെടുന്നത്. മാത്രമല്ല ഇന്തയില്‍ നിന്നും ആളുകള്‍ ഹണിമൂണ്‍ ആഘോഷിക്കാന്‍ പോകുന്നതും ഇവിടേക്ക് തന്നെ. ഇവിടെ ഇസ്ലാം മതം വരുന്നതിനു മുംബ് ബുദ്ധ മത വിശ്വാസികളായിരുന്നു ഉണ്ടായിരുന്നത്. അത് കോണ്‍ തന്നെ ഭാഷ, സംസ്കാരം, പുരാതന ലിപികള്‍, വാസ്തു വിദ്യകള്‍ എന്നിവയിലെല്ലാം ഈ ബുദ്ധ മതത്തിന്റെ സ്വാദീനം നമുക്ക് കാണാന്‍ കഴിയും. പിന്നെ എങ്ങനെയാണ് മാലിദ്വീപ് ഒരു ഇസ്ലാം മത രാജ്യമായി മാറിയത്?
പന്ത്രണ്ടാം നൂറ്റാണ്ടോടു കൂടി അറേബ്യന്‍ രാജ്യങ്ങളില്‍ നിന്നുമെത്തിയ സമുദ്ര യാത്രക്കാരായ കച്ചവടക്കാരായ ആളുകളുടെ പ്രധാന വാസസ്ഥലം എന്ന് പറയുന്നത് ഈ ദ്വീപ സമൂഹമായിരുന്നു. പതിയെ ഈ രാജ്യത്ത് ഇസ്ലാം മതം പ്രചാരത്തില്‍ വരാന്‍ തുടങ്ങി. 1153ല്‍ അവസാന ബുദ്ധ മതസ്ഥ രാജാവും ഇസ്ലാം മതം സ്വീകരിച്ചു. അങ്ങനെ ഇതൊരു ഇസ്ലാം മത രാഷ്ട്രമായി മാറി.
മാലി ദ്വീപിന്റെ വിശേഷങ്ങളും കാഴ്ചകളും ഒരിക്കലും അവസാനിക്കുന്നില്ല. കൂടുതലറിയാനായി താഴെയുള്ള വീഡിയോ കാണുക.