ഒരേ സമയം രാജ്യമായും ഭൂഖണ്ഡമായും നിലകൊള്ളുന്ന ഒരു രാജ്യമാണ് ഓസ്‌ട്രേലിയ. സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം ഓസ്ട്രലിയ എന്ന് പറയുന്നത് ഒരു സ്വപ്‍ന രാജ്യം തന്നെയാണ്. മാത്രമല്ല ഒട്ടനവധി മനോഹരമായ കാഴ്ച്ചകളുടെയും കേന്ദ്രമാണ് ഓസ്‌ട്രേലിയ. ലോകത്തെവിടെയും ഇല്ലാത്ത നിയമങ്ങൾ, അപൂർവ്വങ്ങളിൽ അപൂർവ്വമായ ജന്തുജാലങ്ങൾ,
അതിൽ കൊടിയ വിഷമുള്ള ചിലന്തികളും ചീങ്കണ്ണികളും ചെടികളും ഉൾപ്പെടുന്നു. നമ്മളറിയാത്ത മനോമാഹരമായ ഓസ്‌ട്രേലിയൻ കാഴ്ച്ചകൾ എന്തൊക്കെയാണ് എന്ന് നോക്കാം.
ഇന്ത്യയിലേത് പോലെത്തന്നെ ഓസ്‌ട്രേലിയയിലെയും വോട്ട് ചെയ്യാനുള്ള പ്രായം പതിനെട്ടു വയസ്സ് തന്നെയാണ്. എന്നാൽ അവിടെ ഇന്ത്യയിൽ ഇല്ലാത്ത മറ്റൊരു നിയമം കൂടിയുണ്ട്. ഇന്ത്യയിൽ വോട്ട് ചെയ്തില്ലാ എങ്കിൽ നിയമപരമായി ഒരു പ്രശ്നവും ഉണ്ടാകില്ല. എന്നാൽ ഓസ്‌ട്രേലിയയിൽ അങ്ങനെയല്ല. ഒരു കാരണവും കൂടാതെ വോട്ടു ചെയ്തില്ലാ എങ്കിൽ ഫൈൻ ഈടാക്കുന്നതാണ്. വീണ്ടും ഇതാവർത്തിച്ചാൽ 3000രൂപ വരെയും ഫൈൻ ഉണ്ടാകുന്നതാണ്. ഇനി ഫൈൻ അടക്കാത്ത പക്ഷം ഡ്രൈവിങ് ലൈസൻസ് റദ്ധാക്കുകയും ചെയ്യുന്നതാണ്.
നമ്മുടെ നാട്ടിലെ വട്ടയില നിങ്ങൾ കണ്ടിട്ടില്ലേ. അതുപോലെ തോന്നിപ്പിക്കുന്ന ഒരു ചെടി ഓസ്‌ട്രേലിയയിലുമുണ്ട്. ആ ചെടിയുടെ പേര് ജിമ്പി ജിമ്പി എന്നാണ് അറിയപ്പെടുന്നത്. കൂടാതെ സുസൈഡ് പ്ലാന്റ് എന്നും അറിയപ്പെടാറുണ്ട്. പേരിൽ തന്നെയുണ്ട് അത് എത്രത്തോളം അപകടകാരിയാണ്. മനുഷ്യൻ അറിഞ്ഞടത്തോളം ഏറ്റവും കൊടിയ വിഷമുള്ള ഒരു സസ്യം തന്നെയാണ്. ഈ ചെടി തോറ്റവരെല്ലാം പറയുന്നത് ആസിഡ് ദേഹത്തൊഴിച്ചാൽ ഉണ്ടാകുന്ന അതെ അനുഭവമാണ് ഇത് മൂലം ഉണ്ടാകുന്നത്.
ഓസ്‌ട്രേലിയയിൽ മാത്രം കണ്ടു വരുന്ന മനോഹരമായ മറ്റു കാഴ്ച്ചകളെ കുറിച്ചറിയാൻ താഴെയുള്ള വീഡിയോ കാണുക.