ജൈവ വൈവിധ്യംകൊണ്ട് സമ്പന്നമാണ് നമ്മുടെ ഈ കുഞ്ഞു ഭൂമി. നമ്മുടെ കണ്ണുകൾക്ക് വിശ്വസിക്കാൻ കഴിയാത്ത അത്ര പക്ഷി മൃഗാദികളും സസ്യങ്ങളും ഈ പ്രപഞ്ചത്തിലുണ്ട്. അതിലൊരു അംശം മാത്രമേ നാം കാണുകയും കേൾക്കുകയും ചെയ്തിട്ടുള്ളൂ. നമ്മൾ അറിയാത്ത എത്രയോ മൃഗങ്ങളും പക്ഷികളും സസ്യങ്ങളും ഈ ഭൂലോകത്തുണ്ട് എന്നതിനെ കുറിച്ച് നിങ്ങൾക്കറിയാമോ. ഇനിയും പുതിയതിനെ തേടിയുള്ള സ്\യാത്രയിലാണ് ശാസ്ത്രലോകം. മാത്രമല്ല വ്യത്യസ്ഥ രീതിയിൽ ജീവിക്കുന്ന പല ജീവികളുമുണ്ട്. ചില ജീവികളെ കാണുമ്പോൾ നമുക്ക് തോന്നും ഇവയൊക്കെ എങ്ങനെയാണാവോ ജീവിക്കുന്നത് എന്ന്. അത്തരത്തിൽ പ്രവർത്തികൾ വിചിത്രമായി തോന്നുന്ന ജീവികളെ കുറിച്ചാണ് ഇവിടെ പറയാൻ പോകുന്നത്.
ക്യാപ്പിലിൻ ഫിഷ്. ഈ മത്സ്യങ്ങൾ കടലിൽ വസിക്കുന്ന ഒട്ടുമിക്ക ജീവികളുടെയും ഭക്ഷണമാണ്. അതേ സമയം ഇവർ തന്നെയാണ് കടലിലെ ഏറ്റവും വലിയ വില്ലന്മാരായിട്ടുള്ള തിമിംഗലത്തിന്റെയും സ്രാവിന്റെയും ഭക്ഷണം. ഇവയെ പ്രധാനമായും കാണപ്പെടുന്നത് വലിയ കൂട്ടങ്ങളായിട്ടാണ്. ഇവയുടെ നീളം എന്നാണ് പറയുന്നത് 15സെ.മീറ്ററാണ്. ഇവയുടെ ഏറ്റവും വലിയ പ്രത്യേകത എന്ന് പറയുന്നത് ഓരോ വർഷത്തിലെയും പ്രത്യേക സീസണിൽ ഇവ മുട്ടയിടുന്ന സമയത്ത് ധാരാളം ക്യാപ്പിലിൻ മത്സ്യങ്ങൾ കാരക്കടിയുന്നു. ഏകദേശം ഇവ 400അടിയോളം അടിഞ്ഞു കൂടും. എന്തിനായിരിക്കും ഇവ ഇങ്ങനെ ചെയ്യുന്നത്. അതായത് പ്രത്യുൽപ്പാദന സമയത്താണ് ഇവ കരക്കടിയുന്നത്. ആ സമയത്ത് ഇവ മുട്ടകളെല്ലാം കരയിലെ മണലിനടിയിൽ നിക്ഷേപിക്കുന്നു. ശേഷം കടലിലേക്ക് തന്നെ തിരിച്ചു പോകുന്നു. എന്നാൽ നല്ല ചൂടുള്ള കാലാവസ്ഥ ആയതിനാൽ പല മീനുകളും ചത്തൊടുങ്ങുന്നു. പക്ഷെ, ഇവ ധാരാളമായി കടലിൽ ഉള്ളതിനാൽ ഇങ്ങനെ മൽസ്യങ്ങൾ ഇല്ലാതാകുന്നത് അവയെ ബാധിക്കാറില്ല. 3-4 വർഷത്തിനുള്ളിലായിരിക്കും ഇവ കടൽ കരയിൽ വന്നു പോകുന്നത്.
ഇതുപോലെയുള്ള വിചിത്രമായ ജീവികളെ കുറിച്ച് കൂടുതലറിയാനായി താഴെയുള്ള വീഡിയോ കാണുക.