ശാസ്ത്രലോകം ഓരോദിനവും ഓരോ കണ്ടുപിടിത്തങ്ങളുടെ പിറകെയാണ്. ഇനിയും ഒരുപാട് വ്യത്യസ്തമായ കാര്യങ്ങൾ ലോകത്തിനു മുന്നിൽ എത്തിക്കാനുണ്ട് എന്നാണു ശാസ്ത്രലോകത്തിന്റെ വാദം. ശാസ്ത്ര ലോകം ഏറെ പ്രാധാന്യം കൊടുക്കുന്ന ഒന്നാണ് വാതകങ്ങൾ അല്ലെങ്കിൽ വാ കൊണ്ടുണ്ടാകുന്ന ചില പദാർത്ഥങ്ങൾ. ശാസ്ത്രലോകം കണ്ടുപിടിച്ചതിൽ ഏറ്റവും അത്ഭുതവും വിചിത്രവും തോന്നിപ്പിക്കുന്ന ചില പദാർത്ഥങ്ങളെ കുറിച്ചാണ് ഇന്നിവിടെ നാം ചർച്ച ചെയ്യാൻ പോകുന്നത്. ആണവസ്ഫോടനങ്ങളെ പോലും അതിജീവിക്കാൻ കഴിവുള്ള ചില പദാർത്ഥങ്ങൾ, അത് പോലെ തന്നെ സ്പെയ്സിലേക്കുള്ള എലിവേലിവേറ്റർ വരെ ഉണ്ടാക്കുന്ന കുഞ്ഞൻ നാരുകൾ മുതലായവ അതിൽ ഉൾപ്പെടുന്നു. എന്തൊക്കെയാണ് ഇത്തരം പദാർത്ഥങ്ങളുടെ പ്രത്യേകതകൾ എന്ന് നോക്കാം.
ഹോട്ട് ഐസ്. തുല്യ അളവിൽ വെള്ള വിനാഗിരിയും ബേക്കിങ് സോഡയും എടുക്കുക. ശേഷം ഇത് സാവധാനം ഇളക്കി കൊണ്ടിരിക്കുക. അപ്പക്കാരം നന്നായി മിക്സായി കഴിഞ്ഞാൽ ഇത് സോഡിയം അസറ്റേറ്റ് എന്ന ഫോമിലേക്ക് മാറുന്നു. ഇത് അടുപ്പത്ത് വെച്ച് നന്നായി ചൂടാക്കുക. ശേഷം അതിലുള്ള ജലാംശം നന്നായി ബാഷ്പീകരിച്ചതിനു ശേഷം തണുക്കാനായി റഫ്രിജറേറ്ററിലേക്ക് മാറ്റുക. ഇങ്ങനെ തണുത്ത ക്രിസ്റ്റലിൽ നിന്നും അൽപ്പം ക്രിസ്റ്റൽ ചുരണ്ടിയെടുത്ത് ഒരു പ്ളേറ്റിലേക്ക് മാറ്റുക. എന്നിട്ട് അൽപ്പം മിശ്രിതം ഇതിലേക്ക് ഒഴിക്കുക. ഒഴിച്ച ഉടനെ തന്നെ അത് ഐസ് ആയി മാറുന്നതും നമുക്ക് കാണാൻ കഴിയും. ഇനി ഐസ് ആണല്ലോ എന്ന് കരുതി ആരും ഇതിലേക്ക് കൈ ഇട്ടു പോകരുത്. കാരണം അത് നല്ല ചൂടായിരിക്കും. കാരണം, ക്രിസ്റ്റലൈസേഷൻ ഒരു താപമോചക പ്രവർത്തനമാണ് എന്നുള്ളത് നാം പണ്ട് ക്ലാസുകളിൽ പഠിച്ചിട്ടുണ്ടല്ലോ.
ഇതുപോലെയുള്ള മറ്റു പദാർത്ഥങ്ങളെ കുറിച്ചറിയാൻ താഴെയുള്ള വീഡിയോ കാണുക.