വിചിത്രമായ കഴിവുകൾ കാരണം ലോകപ്രശസ്തി നേടിയവരും ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയവരും നമ്മുടെ ഈ ലോകത്തിന്റെ പല കോണുകളിലായി ഉണ്ട്. അത്തരം ആളുകളുടെ വിചിത്രമായ ചില അമാനുഷിക കഴിവുകൾ കാണുമ്പോൾ ശെരിക്കും നമ്മുടെ കണ്ണുകൾ തള്ളിപ്പോകും. നാവു കൊണ്ട് കണ്ണിൽ തൊടുന്നവർ, കരയുമ്പോൾ ഗ്ലാസ് പോലുള്ള ക്രിസ്റ്റൽ പുറത്തേക്ക് വരുന്ന പെൺകുട്ടി തുടങ്ങിയവ ഇത്തരം വിചിത്രമായ കഴിവുകളിൽ ഉൾപ്പെടുന്നു. ഇവയെ കുറിച്ച് നമുക്ക് കൂടുതൽ നോക്കാം.
ഹസ്ന മുസൽമാനി. ഈ പെൺകുട്ടി ലബനിൽ നിന്നുള്ളതാണ്. ഈ പെൺകുട്ടിക്ക് 12 വയസ്സ് പ്രായമായപ്പോൾ ആണ് അവളുടെ കണ്ണുകളിൽ നിന്ന് ചില അസാധാരണമായ പ്രവർത്തി കണ്ടെത്തിയത്. ഹസ്ന സ്‌കൂളിൽ പഠിക്കുന്ന സമയത്താണ് അവൾക്ക് ആദ്യമായി ഇത്തരമൊരു അനുഭവം ഉണ്ടായത്. കണ്ണിൽ എന്തോ കരടു കുടുങ്ങിയത് പോലെ അസഹനീയമായ വേദന. വേദന സഹിക്കാൻ കഴിയാതെ വന്നപ്പോൾ അവൾ ഒരു ഡോക്ട്ടറെ കണ്ടു. അഹമ്മദ് ആസാദ് എന്ന ഡോക്ട്ടർ അവളുടെ കണ്ണുകളിൽ നിന്നും നീക്കം ചെയ്തത് ഗ്ലാസുകൾ പോലെയുള്ള മൂന്നു കല്ലുകളാണ്. ആ ദിവസം മുതൽ അവൾ നിരന്തരമായി കരഞ്ഞു കൊണ്ടിരുന്നു.7-8 ക്രിസ്റ്റലുകളാണ് അവളുടെ കണ്ണുകളിൽ നിന്നും ലഭിക്കുന്നത്. ഡോക്ട്ടർ കണ്ണുകളിൽ നിന്നും ക്രിസ്റ്റൽ നീക്കം ചെയ്തുവെങ്കിലും എന്താണ് ഇത്തരമൊരു അസാധരണ പ്രതിഭാസത്തിനു കാരണമെന്ന് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കണ്ണിൽ നിന്നും വരുന്ന ഈ ക്രിസ്റ്റലുകൾക്ക് ആദ്യം ട്രാൻസ്പരന്റ് നിറമായിരുന്നു എങ്കിലും പിന്നീടത് വെളുത്ത നിറത്തിലേക്ക് മാറുകയാണ് ചെയ്യുന്നത്. ഇവയ്ക്കു ഗ്ലാസുകളുടെ അത്ര തന്നെ ഉറപ്പും ഉണ്ടായിരുന്നു. ആദ്യമൊക്കെ ഈ ക്രിസ്റ്റൽ രൂപപ്പെടുമ്പോൾ വേദന ഉണ്ടായിരുന്നു എങ്കിലും പിന്നീടത് ഇല്ലാതെ ആയി. പിന്നീട് ഈ അസാധരണമായ പ്രതിഭാസത്തെ കുറിച്ച് ലോകമെങ്ങും പ്രശസ്തി നേടി. ആളുകൾ ഇതിനെ ലബനീസ് അത്ഭുതം എന്ന് വിളിച്ചു.
ഇതുപോലെയുള്ള മറ്റു വിചിത്രമായ സംഭവങ്ങളെ കുറിച്ചറിയാൻ താഴെയുള്ള വീഡിയോ കാണുക.