ഒരു നല്ല ബന്ധം നിലനിന്നു പോകണമെങ്കിൽ അത്യാവശ്യമായി വേണ്ടത് സ്നേഹം തന്നെയാണ്. എല്ലാ സ്നേഹബന്ധത്തിന്റെയും അടിസ്ഥാനമായി പറയേണ്ടത് വിശ്വാസമാണ്. വിശ്വാസം നഷ്ടമായി കഴിഞ്ഞാൽ പിന്നെ അവിടെ ബന്ധങ്ങൾക്ക് യാതൊരു മൂല്യവും ഇല്ലെന്ന് പറയുന്നതാണ് സത്യം. വിശ്വാസം നഷ്ടമായ ചില നിമിഷങ്ങളെ പറ്റിയാണ് പറയാൻ പോകുന്നത്. ക്യാമറയിൽ പതിഞ്ഞതാണ് ഈ രംഗങ്ങളൊക്കെ.
ഒരു ന്യൂസ് റിപ്പോർട്ട് വീഡിയോകോളിലിരുന്ന് സംസാരിക്കുന്നതാണ്. ഒരുപക്ഷേ ഇത് കോവിഡ് കാലഘട്ടത്തിലായിരിക്കാം നടന്നത് എന്ന് നമുക്ക് അനുമാനിക്കാം. ന്യൂസ് റിപ്പോർട്ടർ വീഡിയോയിൽ സംസാരിക്കുമ്പോൾ അദ്ദേഹം സംസാരിക്കുന്നതിനു പുറകിലൂടെ ഒരു പെൺകുട്ടി നടന്നു പോകുന്ന ദൃശ്യം കാണാൻ സാധിക്കുന്നുണ്ട്. ലോകമെമ്പാടും കണ്ടോരു സംഭവം ആയതുകൊണ്ടുതന്നെ ഇത് പലരീതിയിൽ വ്യാഖ്യാനിക്കപ്പെട്ടു. ഇത് ഇയാളുടെ ഗേൾ ഫ്രണ്ടാണ് എന്ന രീതിയിലായിരുന്നു വാർത്തകൾ വന്നിരുന്നത്. എന്നാൽ അത് അയാളുടെ സഹപ്രവർത്തക മാത്രമായിരുന്നു എന്നാൽ പലരും ഇവരെപ്പറ്റി ഉണ്ടാക്കിയ വാർത്തകൾ വളരെ മോശമായ രീതിയിലായിരുന്നു. ഇവർ തമ്മിൽ മോശമായ ബന്ധമുണ്ടെന്ന രീതിയിലാണ് വാർത്തകൾ വന്നത്. ഇദ്ദേഹത്തിൻറെ കുടുംബജീവിതത്തെ പോലും ഇത് ബാധിക്കുകയും ചെയ്തിരുന്നു.
അതുപോലെ മറ്റൊരു കാഴ്ച എന്നത് ഒരു സൈനികന് പറ്റിയ ഒരു വല്ലാത്ത അവസ്ഥയായിരുന്നു. ഒരു യുദ്ധഭൂമിയിലായിരുന്നു ഇദ്ദേഹം. വല്ലപ്പോഴും മാത്രമേ അദ്ദേഹത്തിന് വീട്ടിൽ വരാൻ സാധിക്കുകയുള്ളൂ. ഒരു പട്ടാളക്കാരന്റെ ജീവിതമെന്നു പറയുന്നത് എപ്പോഴും രാജ്യത്തിനുവേണ്ടി ഉഴിഞ്ഞു വെച്ചിരിക്കുന്നതാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് തൻറെ ഭാര്യയെ കാര്യമായി നോക്കുവാനോ അവർക്കാവശ്യമുള്ള കരുതൽ നൽകുവാനോ സാധിക്കില്ല. കാരണം ഒരു രാജ്യം മുഴുവൻ ഉറങ്ങുമ്പോള് ഉണർന്നിരിക്കുകയാണ് ആ രാജ്യത്തിൻറെ സുരക്ഷയ്ക്ക് വേണ്ടി. എങ്കിലും തന്റെ ശമ്പളം മുഴുവൻ ഭാര്യക്ക് വേണ്ടിയായിരുന്നു അയാൾ ചെലവഴിച്ചത്. ഒരു ദിവസം ഇദ്ദേഹം ഒരു സർപ്രൈസ് പോലെ വീട്ടിലേക്ക് വരുകയാണ്. ആ നിമിഷം ഇദ്ദേഹം കണ്ട കാഴ്ച അദ്ദേഹത്തിൻറെ ഭാര്യ മറ്റൊരു പുരുഷനൊപ്പം കിടക്ക പങ്കിടുന്നതാണ്. ആ നിമിഷം അദ്ദേഹം തകർന്നുപോയെന്നു പറഞ്ഞാൽ മതിയല്ലോ. ആ ദൃശ്യങ്ങൾ അദ്ദേഹം പകർത്തുകയും സാമൂഹികമാധ്യമങ്ങളിൽ വൈറൽ ആകുകയും ചെയ്തിരുന്നു.
അതുപോലെ ഭാര്യയുടെ അവിഹിതം കയ്യോടെ പിടിച്ച മറ്റൊരു ഭർത്താവ് കൂടെയുണ്ട്. ഇവിടെ കാമുകൻ വിവസ്ത്രനായി ഇറങ്ങി ഓടുകയായിരുന്നു ചെയ്തത്.