ഒരു മനുഷ്യന്റെ ജീവൻ നഷ്ട്ടമാകുക എന്നത് ഏറെ വേദന ഉളവാക്കുന്ന ഒരു കാര്യമാണ്. അതും സ്വയം വരുത്തി വെക്കുന്ന ചില അബദ്ധങ്ങൾ ജീവനെടുക്കാൻ കാരണമാകുക എന്നത് മറ്റുള്ളവർക്ക് ഏറെ ദുഖമുണ്ടാക്കുന്ന ഒരു കാര്യമാണ്. അത്തരത്തിൽ സ്വയം ഉണ്ടാക്കിയ മണ്ടത്തരങ്ങൾ ചിലരുടെ ജീവൻ എടുക്കാൻ വരെ കാരണമായ ചില സംഭവങ്ങളെ കുറിച്ചാണ് ഇവിടെ പറയാൻ പോകുന്നത്. എന്തൊക്കെയാണ് എന്ന് നോക്കാം.
മൂർഖന്റെ കൂടെയുള്ള ഒരു സെൽഫിയെ കുറിച്ചാണ് ആദ്യമായി പറയാൻ പോകുന്നത്. സെൽഫി എന്നത് ഇന്നത്തെ തലമുറയുടെ ജീവിതത്തിന്റെ ഒരു ഭാഗമായി തെന്നെ മാറിയിട്ടുണ്ട്, എവിടെ പോയാലും എന്ത് കണ്ടാലും അതിന്റെ മുന്നിലിരുന്ന് ഒരു സെൽഫി. അത് എല്ലാവർക്കും നിർബന്ധമായി മാറിയിരിക്കുകയാണ്. അത്കൊണ്ട് തന്നെ അപകടകരമായ സ്ഥലങ്ങളിലും മറ്റും പോയി സെൽഫി എടുത്ത് ജീവൻ നഷ്ട്ടപ്പെട്ട നിരവധി സംഭവങ്ങൾ നമ്മളിന്ന് ദിവസേന കേൾക്കുന്നുണ്ട്. മലയുടെ മുകളിൽ ഏറ്റവും അപകടകരമായ സ്ഥലത്ത് നിന്ന് സെൽഫി എടുത്ത് ദാരുണാന്ത്യം സംഭവിച്ചതായി നാം കേട്ടിട്ടുണ്ട്. എന്നാൽ ഇവിടെ പറയാൻ പോകുന്നത് മൂർഖന്റെ കൂടെ സെൽഫി എടുത്ത ശേഷം ജീവൻ നഷ്ട്ടപ്പെട്ട ഒരു വ്യക്തിയെ കുറിച്ചാണ്. ഇന്ത്യയിൽ നടനാണ് ഒരു സംഭവം തന്നെയാണിത്. ഒരാൾ മൂർഖനെ കഴുത്തിലിട്ട് കൊണ്ട് സെൽഫിയെടുത്തു. പക്ഷെ, സെൽഫി എടുത്തത് മൂർഖന് ഇഷ്ട്ടമാകാത്തത് കൊണ്ടാകും അത് അയാളുടെ കവിളിൽ ഒന്ന് ഉമ്മ വെച്ചു. സെൽഫി എടുക്കുന്നതിന്റെ സന്തോഷത്തിൽ അദ്ദേഹം അത് ശ്രദ്ദിച്ചില്ല. കുറച്ചു കഴിഞ്ഞാണ് അദ്ദേഹത്തിന് കാര്യം പിടി കിട്ടിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മൂർഖന്റെ വിഷം അപ്പോഴേക്കും രക്തത്തിൽ ലയിച്ചു ചേർന്നിരുന്നു. ഒരു സെൽഫിക്ക് അദ്ദേഹം കൊടുക്കേണ്ടി വന്നത് അദ്ദേഹത്തിന്റെ ജീവനാണ്.
ഇതുപോലെയുള്ള മറ്റു സംഭവങ്ങളെ കുറിച്ചറിയാൻ താഴെയുള്ള വീഡിയോ കാണുക.