ഇന്ന് ലോകത്ത് ചരിത്രം കുറിച്ചവരിൽ ഭൂരിഭാഗം ആളുകളും ഒരുപാട് പരിശ്രമങ്ങൾക്കും പ്രയത്നങ്ങൾക്കും വെല്ലുവിളികൾക്കുമിടയിൽ ശക്തമായ സ്വന്തം നിലപാടുകളിൽ തന്നെ ഉറച്ചു നിന്ന് പൊരുതി നേടിയതാണ് സ്വന്തം പദവി. ഒരിക്കലെടുത്ത തീരുമാനങ്ങളിൽ നിന്ന് വ്യതിച്ചലിച്ചവരെ കാലം കാത്തു നിൽക്കുന്നത് നഷ്ട്ടങ്ങളാണോ പരാജയമാണോ എന്നറിയില്ല. രാജ്യം കീഴടക്കിയ രാജാക്കന്മാരും ലോകശക്തികളെ കീഴടക്കിയ രാജാക്കന്മാരുമെല്ലാം അവരുടെ തനതായ കഠിനപ്രയത്നവും നിശ്ചയദാർഢ്യത്തിലൂടെയുമാണ്. വലിയ നേട്ടങ്ങൾ പടിവാതിലിൽ എത്തിയിട്ടും സ്വന്തം നിലപാടുകളാൽ അതിനെ തട്ടി മാറ്റിയ ഒത്തിരിയാളുകൾ നമ്മുടെ ഈ ലോകത്തുണ്ട്. അത്തരം ആളുകളെ കുറിച്ചാണ് ഇവിടെ പറയാൻ പോകുന്നത്.
800 ഡോളറിനു വിറ്റ ആപ്പിൾ കമ്പനി. ലോകപ്രശസ്ഥമായ ആപ്പിൾ കമ്പനി. ലോകത്തിലെ ഏറ്റവും വലിയ ബ്രാൻഡുകളിൽ ഒന്നാണിത്. ഇതിന്റെ തലവൻ സ്റ്റിവ് ജോബ്സ്. 1976ലാണ് ജോബ്സിന്റെ സ്വപ്നമായിരുന്ന ആപ്പിൾ കമ്പനിക്ക് രൂപം നൽകുന്നത്. ജോബ്സിന്റെ ചുക്കാൻ പിടിച്ചു കൊണ്ട് മറ്റു മൂന്നു ചെറുപ്പക്കാർ കൂടി ജോബ്സിനൊപ്പം ഉണ്ടായിരുന്നു. അതിൽ ഒരാളുടെ കഥയാണ് ഇവിടെ പറയാൻ പോകുന്നത്. അദ്ദേഹത്തിന്റെ പേര് റെനോൾഡ് വെയിൻ എന്നായിരുന്നു. ആപ്പിളിന്റെ പത്തു ശതമാനം ഓഹരിയായിരുന്നു റെനോൾഡിനുണ്ടായിരുന്നത്. നാലുപേരിൽ ഏറ്റവും കൂടുതൽ പണം ഇൻവെസ്റ്റ് ചെയ്തത് റെനോൾഡോ ആയിരുന്നു. മറ്റുള്ളവരെ അപേക്ഷിച്ചു റെനോൾഡിനു പ്രായം കൂടുതലായിരുന്നു. അയാൾക്ക് നഷ്ട്ടപ്പെടാൻ കൂടുതലാ കാര്യങ്ങളുണ്ടായിരുന്നു. ജോബ്സിന്റെ പ്ലാനിങ് പോലെ ആയിരുന്നില്ല ആപ്പിളിന്റെ ആദ്യ വർഷം.
ഒരുപാട് നഷ്ട്ടങ്ങൾ സംഭവിച്ച ആപ്പിൾ ആദ്യകാലത്ത് ഇന്നത്തെ പോലെയായിരുന്നില്ല. റെനോൾഡിനു എപ്പോഴും ഭയമായി. താൻ സമ്പാദിച്ചതെല്ലാം നഷ്ട്ടമാകുമോ എന്ന് അയാൾ ചിന്തിക്കാൻ തുടങ്ങി. അങ്ങനെ അദ്ദേഹത്തിന്റെ ആ പത്തു ശതമാനം ഷെയർ മറ്റു മൂന്നു പേർക്കായി വിറ്റു. അതും വെറും 800 ഡോളറിനാണ് അദ്ദേഹം തന്റെ ഷെയർ വിറ്റത് . അതായത് ഇവിടത്തെ 53000 രൂപ മാത്രം. അന്ന് തീർച്ചയായും ഇന്നത്തേതിനേക്കാൾ മൂല്യം കുറവായിരിക്കും. എന്നാൽ, ഇന്നത്തെ ആപ്പിളിന്റെ ആസ്തി ട്രില്യൺ മുകളിലാണ്. ഒരുപക്ഷെ, റൊണാൾഡ് അന്ന് അത് വിറ്റില്ലായിരുന്നുവെങ്കിൽ ഇന്നത്തെ അദ്ദേഹത്തിന്റെ ആസ്തിയെ കുറിച്ച് ചിന്തിച്ചു നോക്കൂ.
ഇതുപോലെയുള്ള മറ്റു സംഭവങ്ങളെ കുറിച്ചറിയാൻ താഴെയുള്ള വീഡിയോ കാണുക.