നമ്മൾ ജീവിതത്തിൽ പലപ്പോഴും പല അസ്വാഭാവികമായതും അസാധാരണമായതുമായ പല കാഴ്ച്ചകളും കാണാറുണ്ട്. പലതും കാണുമ്പോൾ അതിശയം കാരണം കണ്ണു തള്ളിപ്പോകാറുണ്ട്. ഇതെങ്ങനെ ഇങ്ങനെ വന്നു എന്നൊക്കെ ചിന്തിക്കാറുണ്ട്. നമ്മൾ പലപ്പോഴും ഒരുപാട് കൗതുകമുണർത്തുന്ന കാഴ്ച്ചകൾ ഒരു തവണയെങ്കിലും കണ്ടിട്ടുണ്ടാകും. അത്തരത്തിൽ നാം
ജീവിതത്തിൽ ആദ്യമായി കാണാൻ പോകുന്ന കുറച്ചു കാഴ്ച്ചകളെ കുറിച്ചാണ് ഇവിടെ പറയാൻ പോകുന്നത്.
ചോളം കൊണ്ടൊരു കൊട്ടാരം. കൊട്ടാരമെന്നു കേട്ടാൽ നമ്മുടെയൊക്കെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്ന ചില ചിത്രങ്ങളുണ്ട്. നല്ല ദൃഢമായ പാറക്കല്ലുകൾ കൊണ്ട് നിർമ്മിച്ച ഭിത്തികളും ദൃഢമായ മരങ്ങൾ കൊണ്ട് നിർമ്മിച്ച ഭീമൻ തൂണുകളും കോട്ട വാതിലുകളുമൊക്കെ. എന്നാൽ, ഈ കൊട്ടാരം പതിവിൽ നിന്നും വ്യത്യസ്ഥമായി മറ്റൊരു രീതിയിലാണ് കേട്ടോ. കോൺ പാലസ് എന്നാണ് ഈ കൊട്ടാരത്തെ വിളിക്കുന്നത്. എന്നാൽ ഈ കൊട്ടാരത്തിന്റെ പുറം ഭാഗമെല്ലാം അലങ്കരിച്ചിരിക്കുന്നത് ചോളം കൊണ്ടാണ് എന്ന് പറഞ്ഞാൽ നമുക്ക് വിശ്വസിക്കാൻ അൽപ്പം പ്രയാസം കാണുമല്ലേ? എന്നാൽ അത് സത്യം നിറഞ്ഞൊരു കാര്യമാണ്. അതും നല്ല ഒറിജിനൽ ചോളം തന്നെയാണ്.
ഇത് സ്ഥിതി ചെയ്യുന്നത് അമേരിക്കയിലെ മിച്ചെൽ എന്ന സ്ഥലത്താണ്. ചോളം വെച്ച് എങ്ങനെയാണ് ഒരു കൊട്ടാരം പണിയുക എന്ന് ചിന്തിക്കുന്നവർക്ക് അമേരിക്കയിലെ ഈ കൊട്ടാരമൊന്ന് കണ്ടു നോക്കാം. കൂടാതെ, വർഷാവർഷം ഈ കൊട്ടാരത്തിന്റെ ചോളങ്ങളെല്ലാം മാറ്റി പുതിയ ഡിസൈനിലുള്ള ചിത്രങ്ങളൊക്കെയായി കൊട്ടാരത്തിന്റെ ലുക്ക് തന്നെ മാറ്റാറുണ്ട്. മാത്രമല്ല, ഇവിടെ ഒരു മാസ്ക് ഗാർഡ് കൂടിയുണ്ട് കേട്ടോ. അദ്ദേഹത്തെ കാണാനും ഒരു ചോളത്തിന്റെ രൂപം തന്നെയാണ്.
ഇതുപോലെയുള്ള മറ്റു കാഴ്ച്ചകളെ കുറിച്ചറിയാനായി താഴെയുള്ള വീഡിയോ കാണുക.