അന്യഗ്രഹ ജീവികളെ പറ്റിയുള്ള പല വാർത്തകളും പലപ്പോഴും നമ്മൾ കേൾക്കാറുണ്ട്. അന്യഗ്രഹജീവികളുടെ പേടകങ്ങൾ കണ്ടെത്തിയെന്നും അന്യഗ്രഹജീവികളെ കണ്ടുവെന്നുമൊക്കെയാണ് ചില വാർത്തകൾ. അത്തരത്തിൽ അന്യഗ്രഹജീവികളെ നേരിട്ട് കണ്ടുവെന്നാണ് ഇപ്പോൾ ചിലർ പറയുന്നത്. അന്യഗ്രഹത്തിലെ ഒരു പെൺകുട്ടിയെ നേരിട്ട് കണ്ടുവെന്നാണ് ഇവരുടെ വാദം.
ഈ പെൺകുട്ടി ഒരു പേടകത്തിലായിരുന്നു എത്തിയതെന്നും നമ്മുടെ ഭൂമിയിൽ കാണുന്ന പെൺകുട്ടിയുടെ സാദൃശ്യമൊന്നും ആയിരുന്നില്ല ഈ പെൺകുട്ടിക്ക് ഉണ്ടായിരുന്നതെന്ന് ഒക്കെയാണ് അറിയാൻ സാധിക്കുന്നത്. 1803 ലാണ് ജപ്പാന്റെ കിഴക്കൻ തീരത്തുള്ള സ്ഥലത്ത് അന്യഗ്രഹജീവിയെന്ന് തോന്നിപ്പിക്കുന്ന ഒരു പെൺകുട്ടിയെ കണ്ടെത്തിയത്. മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരുന്ന അവിടെയുണ്ടായിരുന്ന ചില പ്രാദേശിക മുക്കുവൻമാരാണ് ഒരു പ്രത്യേക വാഹനത്തിലെത്തിയ പെൺകുട്ടിയെ കണ്ടത്. ഇത് ഒരു സ്ത്രീയാണെന്ന് ഒറ്റനോട്ടത്തിൽ തോന്നുന്നുണ്ടെങ്കിലും ഒരിക്കലും ഭൂമിയിലെ പെൺകുട്ടിയുടെ രൂപമായിരുന്നില്ല ഇവർക്ക്.
അതുകൊണ്ടുതന്നെ ആ മുക്കുവൻമാർ അമ്പരന്ന് പോയിരുന്നു. ഇനി മറ്റെന്തെങ്കിലും ശക്തികളാണോന്ന് പോലും അവർ സംശയിച്ചു പോയി. പിന്നീടാണ് ഇത് അന്യഗ്രഹ സ്ത്രീയാണെന്ന് മനസ്സിലാക്കുന്നത്. വിചിത്രമായ ആകൃതിയിലുള്ള കപ്പല് പോലെയുള്ള ഒരു വസ്തുവായിരുന്നു ആദ്യം വെള്ളത്തിൽ ഒഴുകി നടക്കുന്നത് കണ്ടത്. അത് അവരുടെ വാഹനമായിരുന്നുവെന്ന് പിന്നീട് കണ്ടെത്തി. ഈ വാഹനത്തിന്റെ അരികിലെത്തിയ ഇവർ കണ്ടത് വിചിത്രമായ വസ്ത്രം ധരിച്ച് ചുവപ്പും വെളുപ്പും നിറത്തിലുള്ള മുടിയുള്ള ഒരു സുന്ദരിയായ സ്ത്രീയെ ആയിരുന്നു. എന്നാൽ ഇവരുടെ മുഖത്തിനും ചെറിയ മാറ്റങ്ങളോക്കെ ഉണ്ടായിരുന്നു. സാധാരണ കാണുന്നതിലും വ്യത്യസ്തമായ ഒരു സ്ത്രീയായിരുന്നു ഇത്.
ഇവരുടെ കയ്യിൽ പ്രത്യേകതയുള്ള എന്തോ ഒരു വസ്തുവും ഉണ്ടായിരുന്നു. ജീവിതത്തിൽ ഇതുവരെ അവർ കേട്ടിട്ടില്ലാത്ത രീതിയിലുള്ള ഒരു ഭാഷയിലായിരുന്നു ആ പെൺകുട്ടി അവരോട് സംസാരിച്ചത്. ഇതുകൂടി ആയപ്പോഴേക്കും അവർ അമ്പരന്നു പോയെന്ന് പറഞ്ഞാൽ മതി. ഇതുപോലെതന്നെ ന്യൂസിലാൻഡിലും ആകാശത്തിൽ വ്യത്യസ്തമായ ചില വെളിച്ചങ്ങളും ലൈറ്റുകളും ഒക്കെ കണ്ടിട്ടുണ്ടെന്നാണ് പറയുന്നത്. പിന്നീട് നടന്ന അന്വേഷണത്തിൽ ഇതും അന്യഗ്രഹജീവികളുടെ സാന്നിധ്യമായി തന്നെയാണ് മനസ്സിലാക്കാൻ സാധിച്ചത്.
അതുപോലെ അന്യഗ്രഹജീവികൾ ഉപേക്ഷിച്ചുപോയെന്ന് കരുതപ്പെടുന്ന ചില സാധനങ്ങൾ ഈ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നും ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഈ വിവരത്തെ കുറിച്ച് വിശദമായി അറിയാം.