ദിനംപ്രതി ലോകത്തിന്റെ പല ഭാഗങ്ങളിലായി നിരവധി അത്ഭുതവും ആശ്ചര്യവും ആശങ്കയും നിറഞ്ഞ നിരവധി സംഭവങ്ങൾ നടക്കുന്നുണ്ട്. അത്തരം സംഭവങ്ങൾ ലോകമറിയുന്നത് സോഷ്യൽ മീഡിയ വഴിയായിരിക്കും. പലതിന്റെയും യഥാർത്ഥ ദൃശ്യം കാണുമ്പോൾ ശെരിക്കും അത്ഭുതം തോന്നിപ്പോകും. വലിയ ഡാം തകർച്ചകൾ മുതൽ വെടിക്കെട്ട് ദുരന്തങ്ങൾ വരെ അതിൽ ഉൾപ്പെടുന്നു. ചില ദുരന്തങ്ങളുടെ ശക്തി കാരണം ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടിയിട്ടുണ്ട്. അത്തരത്തിലുള്ള ചില സംഭവങ്ങളാണ് നമ്മളിവിടെ ചർച്ച ചെയ്യാൻ പോകുന്നത്.
വേൾഡ് റെക്കോർഡ് ഫയർവർക്ക്. വെടിക്കെട്ടുകളും അവ ആകാശത്ത് തീർക്കുന്ന വിസ്മയങ്ങളും കാണാൻ ഏറെ മനോഹരമാണ്. വെടിക്കെട്ടുകൾ ആളുകൾ എക്കാലവും ഇഷ്ട്ടപ്പെടുന്ന ഒന്നാണ്. ഇങ്ങനെ ആകാശത്തു വിരിയുന്ന വർണ്ണങ്ങൾ നോക്കി നാൻ അതിശയിച്ചു നിൽക്കാറുണ്ട്. ഇവിടെ പറയുന്നത് ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയ ഒരു വെടിക്കെട്ടിനെ കുറിച്ചാണ്. ഇത് ലോകത്ത് നടന്ന വെടിക്കെട്ടുകളിൽ ഏറെ ദൈർഘ്യമേറിയതും അതിലേറെ ശക്തിയുള്ളതുമായിരുന്നു. ഒരുപാട് ആളുകളുടെ കഠിന പ്രയത്നമാണ് ഈ മനോഹരമായ വെടിക്കെട്ടിന് പിന്നിൽ. മൈലുകളോളം ഇതിന്റെ പ്രകാശം ദൃശ്യമാകാൻ സാധിച്ചിരുന്നു. ഈ വെടിക്കെട്ട് നിർമ്മാണത്തിനാവശ്യമായ സാമഗ്രികളും അത് വേണ്ട രീതിയിൽ നിർമ്മിക്കുക എന്നതും ഏറെ പ്രയാസം നിറഞ്ഞ ഒരു ജോലി തന്നെയാണ്. ഒരു മലയോട് ചേർന്ന പ്രദേശത്തായിരുന്നു ഈ വെടിക്കെട്ടിന് വേണ്ട സജ്ജീകരണങ്ങൾ ചെയ്തിരുന്നത്. ഈ വെടിക്കെട്ടിനെ മറികടക്കാൻ ഇന്നേ വരെ മറ്റു വെടിക്കെട്ടുകൾക്കായിട്ടില്ലാ എന്നതാണ് സത്യം.
ഇതുപോലെയുള്ള മറ്റു ലോകാത്ഭുതങ്ങളെ കുറിച്ചറിയാൻ താഴെയുള്ള വീഡിയോ കാണുക.