ഒരു വ്യക്തിയുടെ ജീവിതത്തിൽ അവൻറെ സ്വഭാവവും, അവൻറെ മനോഹര നിമിഷങ്ങളും എല്ലാം തിളങ്ങി നിൽക്കുന്നത് അവൻറെ സ്കൂൾ കാലഘട്ടത്തിൽ തന്നെ ആയിരിക്കും, എന്നും എല്ലാവർക്കും ഓർമിച്ചു വെക്കുവാൻ ഉള്ള ഒരു പിടി മനോഹരമായ നിമിഷങ്ങൾ ആണ് പലപ്പോഴും സ്കൂൾ ജീവിതങ്ങൾ സമ്മാനിക്കുന്നത്. അതിൽ എപ്പോഴും നമുക്ക് പ്രിയപ്പെട്ട ഒരു സുഹൃത്ത് ഉണ്ടാകും. നമുക്ക് പ്രിയപ്പെട്ട അധ്യാപകർ ഉണ്ടാകും. ഓർമിക്കുമ്പോൾ ഒരു മനോഹാരിതയോടെ മാത്രം ഓർക്കാൻ സാധിക്കുന്ന ഒരു സ്കൂൾ കാലഘട്ടം എല്ലാവർക്കും ഉണ്ടാകും. ചില വ്യത്യസ്ത രീതികൾ നിലനിൽക്കുന്ന സ്കൂളിനെപ്പറ്റി ആണ് പറയാൻ പോകുന്നത്.
ഏറെ കൗതുകകരമായ ഈ വിവരം മറ്റുള്ളവരിലേക്ക് എത്തിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. ജൂണിലെ കാലം തെറ്റാതെ പെയ്യുന്ന മഴയിൽ ഒരു പുതിയ കുടയുമായി പുതിയ ബാഗും അണിഞ്ഞ സ്കൂളിൻറെ പടി കയറുന്ന ഓരോ വ്യക്തിയും പിന്നീട് കരഞ്ഞു കൊണ്ട് ആയിരിക്കും ആ പടികൾ ഇറങ്ങിയിട്ട് ഉണ്ടാവുക. അങ്ങോട്ടുമിങ്ങോട്ടും കരഞ്ഞുകൊണ്ട് ഇറങ്ങുന്ന ഒരു വ്യത്യസ്തമായ ഒന്നുതന്നെയാണ് സ്കൂൾ ജീവിതമെന്നു പറയുന്നത്. ആദ്യമായി കരയുന്നത് അച്ഛനെയും അമ്മയെയും പിരിയുന്ന വേദന കൊണ്ടാണെങ്കിൽ പിന്നീട് കരയുന്നത് ഇനി ഒരിക്കലും ഈ സുഖമുള്ള നാളുകൾ തിരികെ കിട്ടിയില്ലല്ലോ എന്ന വേദന കൊണ്ട് ആയിരിക്കും. അത്രത്തോളം ഓരോരുത്തരും ഇഷ്ടപ്പെട്ടു പോകും സ്കൂൾ ജീവിതം .
അതിൻറെ മനോഹാരിതയെ. സ്കൂൾ ജീവിതം ആണോ കോളേജ് ജീവിതം ആണോ തിരികെ വേണ്ടത് എന്ന് ചോദിച്ചാൽ മടിക്കാതെ എല്ലാവർക്കും പറയാനുള്ള മറുപടി സ്കൂൾ ജീവിതം എന്ന് തന്നെയായിരിക്കും. കാരണം ഒരു മനുഷ്യന് ഏറ്റവും മനോഹരമായ നിമിഷങ്ങൾ കടന്നു പോയിരിക്കുന്നത് സ്കൂൾ ജീവിതത്തിലൂടെ ആയിരിക്കും. ഏറ്റവും അതിമനോഹരമായ സൗഹൃദങ്ങൾ രൂപപ്പെട്ടത് അവിടെ നിന്നായിരിക്കാം. ചിന്താശേഷിയും കഴിവുകളും എല്ലാം രൂപപ്പെടുന്നത് അവിടെനിന്ന് ആവാം. ഒരു വ്യക്തി അവൻ ആയി മാറുന്നത് ആ ജീവിതത്തിൽ നിന്നും ആണെന്ന് തന്നെ പറയാം. ഒരു മനുഷ്യനിൽ വ്യക്തിത്വം രൂപപ്പെടുന്നത് ആദ്യം സ്കൂൾ ജീവിതത്തിൽ നിന്ന് തന്നെയാണ്.
എന്നാൽ കൊറിയയിലെ കുട്ടികൾക്ക് സ്കൂൾ എന്ന് പറയുന്നത് ജയിലാണ്. നമ്മുടെ സ്കൂളുകളിൽ ഒക്കെ ശനിയാഴ്ച സാധാരണ സ്പെഷ്യൽ ക്ലാസ്സുകളും മറ്റും ആണ് വെക്കാനുള്ളത്. പ്ലസ് വണ്ണിന് പഠിക്കുന്ന കുട്ടികൾക്ക് അല്ലാതെ ശനിയാഴ്ച ക്ലാസുകൾ ഉണ്ടാവില്ല. എന്നാൽ കൊറിയയിൽ അങ്ങനെയല്ല, എല്ലാ ശനിയാഴ്ചയും അവിടെയും ക്ലാസുകൾ ഉണ്ട്. പിന്നീട് കുട്ടികളുടെ പ്രത്യേക അഭ്യർത്ഥന മാനിച്ച് ഇപ്പോൾ മാസത്തിൽ രണ്ടു ശനിയാഴ്ചകളിൽ അവിടെ അവധി നൽകാറുണ്ട്. അതുപോലെ അവിടുത്തെ ടോയ്‌ലറ്റ് ഉപയോഗിക്കണമെങ്കിൽ കുട്ടികൾ പ്രത്യേകം ടോയ്ലറ്റ് പേപ്പറുകൾ കൊണ്ടുവരണം. അതുപോലെതന്നെ ക്ലാസിലേക്ക് യൂണിഫോം ഇടാതെ ഒരു കുട്ടിയെ പോലും കയറ്റില്ല. യൂണിഫോം കാര്യത്തിൽ വളരെയധികം പ്രത്യേകതയാണ്. ക്ലാസ്സിൽ കയറുന്നതിനു മുൻപ് ഒരു ടീച്ചർ പരിശോധിക്കും, യുണിഫോം അളവിൽ എന്തേലും കുറവ് വന്നാൽ ക്ലാസിൽ കയറാൻ സാധിക്കില്ല.
ക്ലാസ് റൂമിൽ ഷൂ ഇട്ടു കയറാനും പറ്റില്ല. അതുപോലെ അവിടുത്തെ ബാത്റൂമിൽ കയറുകയാണെങ്കിൽ അവർ നൽകുന്ന സ്ലിപ്പർ ചെരുപ്പുകൾ ഇടണം. ബാത്റൂം വൃത്തികേട് ആവാതിരിക്കാൻ വേണ്ടി അവർ ചെയ്യുന്ന ഒരു രീതിയാണിത്. ഇനിയുമുണ്ട് വളരെയധികം കൃത്യതയുള്ള ചില നിയമങ്ങൾ ഒക്കെ കൊറിയയിലെ സ്കൂളുകളിൽ. അവയൊക്കെ വിശദമായിത്തന്നെ ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത് വീഡിയോയിൽ പറയുന്നുണ്ട്. വിശദമായ വിവരങ്ങൾക്ക് വേണ്ടി വീഡിയോ മുഴുവനായി കാണുക. അതിനോടൊപ്പം തന്നെ ഏറെ കൗതുകകരമായി അറിവ് മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുക.