തങ്ങളുടെ വീട്ടിലെ പൂച്ച എല്ലായ്‌പ്പോഴും പുറത്തുനിന്നുള്ള വസ്തുക്കള്‍ വീടിന് ഉള്ളിലേക്ക് കൊണ്ടുവരുന്നത് പതിവായിരുന്നുവെന്ന് അമേരിക്കയിലെ ഫ്ലോറിഡ നിവാസിയായ കേ റോജേഴ്സ് പറയുന്നു. എന്നാല്‍ അവള്‍ ഏറ്റവും പുതിയതായി പുറത്ത്നിന്ന് കൊണ്ടുവന്ന വസ്തു. മറ്റുള്ളതിനെ അപേക്ഷിച്ച് വളരെ വ്യത്യസ്ഥമായിരുന്നു അന്ന് അവള്‍ രണ്ട് തലയുള്ള പാമ്പിനെയായിരുന്നു കൊണ്ടുവന്നത്.
അന്നേ ദിവസം എന്‍റെ മകള്‍ എനിക്കൊരു സന്ദേശം അയച്ചു “അമ്മെ ഇന്നവള്‍ ഒരു പാമ്പിനെ കൊണ്ടുവന്നു അതിന് രണ്ട് തലയുണ്ട്” കേ റോജേഴ്സ് പറയുന്നു. ഇത്തരം ജീവികളെ അവള്‍ വീട്ടിലേക്ക് കൊണ്ടുവരുന്നത് ആദ്യമായിട്ടാണെന്ന് തോന്നുന്നു. എന്നിരിന്നാലും അവള്‍ ഒരു സാഹസിക പൂച്ചയാണ്. ഒലിവ് എന്ന് പേരുള്ള പൂച്ച പാമ്പിനെ വലിച്ചയച്ച് അഭിമാനാത്തോടെ ലിവിംഗ് റൂമിന്‍റെ പറവധാനിയില്‍ വെച്ചു. മിസ്സ്. റോജേഴ്സ്ന്‍റെ മകളായ അവേരി പാമ്പിനെ സൂക്ഷ്മമായി പരിശോധിച്ചപ്പോഴാണ് പാമ്പിന് രണ്ട് തലയുള്ളതായി ശ്രദ്ധയില്‍പ്പെട്ടത്. അവൾ പാമ്പിന് ഡോസ് എന്ന് പേരിട്ടു.
“എന്റെ മകൾ എനിക്ക് സന്ദേശമയച്ചപ്പോള്‍ അവള്‍ തമാശ പറയുകയാണെന്നാണ് ഞാൻ ആദ്യം കരുതിയിരുന്നത. അതിനുശേഷം പാമ്പിനെ കണ്ടപ്പോള്‍ ഞാന്‍ ആശ്ചര്യപ്പെട്ടു, അത്തരത്തിലുള്ള ഒന്നും ഞാൻ കണ്ടിട്ടില്ലന്ന് കേ റോജേഴ്സ് പറഞ്ഞു. ഫ്ലോറിഡ ഫിഷ് ആൻഡ് വൈൽഡ്‌ലൈഫ് കൺസർവേഷൻ കമ്മീഷൻ ‘സതേൺ ബ്ലാക്ക് റേസർ’ (Southern black racer) എന്ന പാമ്പാണെന്ന് തിരിച്ചറിയുകയും ഫേസ്ബുക്കിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുകയും ചെയ്തു. ബൈസെഫാലി എന്ന് വിളിക്കപ്പെടുന്ന ഈ പ്രതിഭാസം അസാധാരണമാണ്. പക്ഷേ ഭ്രൂണവികസനസമയത്ത് രണ്ട് മോണോസൈഗോട്ടിക് ഇരട്ടകളെ വേർതിരിക്കുന്നതിൽ പരാജയപ്പെട്ടപ്പോൾ തലകൾ ഒരൊറ്റ ശരീരത്തിൽ കൂടിച്ചേരുന്നതാണ് ഇങ്ങനെ സംഭവിക്കാന്‍ കാരണമെന്ന് അവർ പറയുന്നു.
രണ്ട് തലയുള്ള പാമ്പുകൾ കാട്ടിൽ അതിജീവിക്കാൻ സാധ്യതയില്ലെന്നും കമ്മീഷൻ കൂട്ടിച്ചേർത്തു. രണ്ട് തലച്ചോറുകളും വ്യത്യസ്ത തീരുമാനങ്ങൾ എടുക്കുന്നതിനാൽ അവയെ വേട്ടക്കാരിൽ നിന്ന് രക്ഷപ്പെടാനോ ഭക്ഷണം തേടി കണ്ടെത്താനോ ഉള്ള കഴിവിനെ അത് തടയുന്നു.