സോഷ്യല്‍ മീഡിയയില്‍ ഏറെ തരംഗം സൃഷ്ട്ടിച്ച താരങ്ങളായിരുന്നു അര്‍ജ്ജുനും സൗഭാഗ്യ വെങ്കിടേഷും. നൃത്തകിയും സിനിമാ താരവുമായ താരാ കല്യാണിയുടെയും നടന് രാജാറാമിന്റെയും മകളാണ് താരാ കല്യാണി. ഈ അടുത്തിടെയാണ് സൗഭാഗ്യ വെങ്കിടേഷിന്റെയും അര്ജുന് സോമശേഖറിന്റെയും വിവാഹം നടന്നത്. ഇവരുടെ വിവാഹ ചിത്രങ്ങള്‍ എല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ ഏറെ വൈറല്‍ ആയിരുന്നു. അമ്മ താരാ കല്യാണിയുടെ ശിഷ്യന് ആയിരുന്നു അര്ജുന് ശേഖര്‍. സൗഭാഗ്യ വെങ്കിടേഷ് ഡബ് സ്മാഷിലൂടെയാണ് പ്രേക്ഷകര്‍ക്ക് സുപരിചിതമാകുന്നത്.
അമ്മ താരാ കല്യാണിയെപ്പോലെ മകളും സിനിമാ ലോകത്തേക്ക് വരുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ സൗഭാഗ്യ സിനിമാ ഫീല്‍ഡിലോട്ട് ഇല്ലാ എന്ന് തന്നെ ഉറപ്പിച്ചു പറയുന്നു. സൗഭാഗ്യയുടെ ഭര്‍ത്താവ് ഒരു നൃത്തകനും ടാറ്റൂ ആര്‍ട്ടിസ്റ്റും കൂടിയാണ്. രണ്ടു വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഇവര്‍ വിവാഹിതരാകുന്നത്. വിവാഹ ശേഷവും ഇവരുടെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയ വഴി ഇവര്‍ പങ്കു വെച്ചിരുന്നു. എന്നാല്‍ ഭര്‍ത്താവ് അര്‍ജ്ജുന്റെ പുതിയ സന്തോഷ വാര്‍ത്തയുമായിട്ടാണ് സൗഭാഗ്യ ഇത്തവണ ഫേസ്ബുക്കില്‍ പുതിയ പോസ്റ്റിട്ടത്.
ഫ്ലവേഴ്സ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന പുതിയ ഹാസ്യ പരമ്പരയില്‍ അഭിനേതാവായി എത്തുകയാണ് അര്ജുന് സോമശേഖര്‍. ലോക്കേഷനിലുള്ള അര്‍ജ്ജുന്റെ ചിത്രവുമായി ആരാധകര്‍ക്ക് മുമ്പില്‍ സൗഭാഗ്യ എത്തുന്നത് ” തന്റെ ഭര്‍ത്താവിനാല്‍ ഞാന്‍ അഭിമാനം കൊള്ളുന്നു” എന്ന അടിക്കുറിപ്പുമായിട്ടാണ്. ഇവരുടെ വിശേഷങ്ങള്‍ കൂടുതല്‍ അറിയാന്‍ ഈ വീഡിയോ കണ്ടു നോക്കുക.