ഡബ്സ്മാഷിലൂടെ ഏവര്‍ക്കും പ്രിയങ്കരിയായ സൗഭാഗ്യ വെങ്കിടേഷ് ടിക്ടോക്കിലൂടെയാണ് നടി താരാകല്യാണിയുടെ മകളാണെന്ന് തിരിച്ചറിഞ്ഞത്. പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്ന രീതിയിലുള്ള പ്രകടനങ്ങളാണ് സൗഭാഗ്യ വെങ്കിടേഷ് ടിക്ക് ടോക്കിലൂടെയും മറ്റും പങ്കു വെക്കുന്നത്. അത് കൊണ്ടു തന്നെ ഫോളോവേഴ്സിന്‍റെ എണ്ണം കൂടുതലാണ്. മാത്രമല്ല, നടിയും നൃത്തകിയും കൂടിയായ താരാകല്യാണിയെ പോലെ തന്നെ മകള്‍ സൗഭാഗ്യയും നല്ലൊരു നൃത്തകിയും അഭിനയത്രിയുമാണ്. അത് കൊണ്ട് തന്നെ സൗഭാഗ്യയുടെ ഓരോ പ്രകടനങ്ങള്‍ എല്ലാം തന്നെ അതി മനോഹരം തന്നെയാണ്.
കുറച്ചു മാസങ്ങള്‍ക്ക് മുന്നെയാണ് സൗഭാഗ്യ വിവാഹിതയായത്. തന്‍റെ അടുത്ത സുഹൃത്തും താരാകല്യാണിയുടെ ശിഷ്യനും ആയിരുന്ന അര്‍ജുന്‍ സോമശേഖരനെയാണ് സൗഭാഗ്യ തന്‍റെ പങ്കാളിയായി തെരഞ്ഞെടുത്തത്. ഇവര്‍ വിവാഹത്തിനു മുമ്പു തന്നെ ടിക്ടോക്കിലൂടെ ആളുകള്‍ക്ക് സുപരിചിതാരായ താര ജോഡികളായിരുന്നു. കാരണം അത്ഭുതപ്പെടുത്തുന്ന പ്രകടനങ്ങളാണ് ഇവര്‍ ടിക്ടോക്കിലൂടെ ഇവര്‍ പ്രേക്ഷകര്‍ക്കായി കാഴ്ച്ച വെച്ചിരുന്നത്. അങ്ങനെയിരിക്കെ ഈ അടുത്തിടെയാണ് ടിക്ടോക്ക് അടക്കം 59 ചൈനീസ് ആപ്പുകള്‍ ഇന്ത്യ ബാന്‍ഡ് ചെയ്യുന്നത്. എക്സെന്‍ടര്‍, ക്ലബ് ഫാക്ടറി, യുസി ബ്രൗസര്‍, ഷെയര്‍ ഇറ്റ്, ഹെലോ ആപ്പ് തുടങ്ങീ പ്രമുഖ ആപ്പുകള്‍ ഉള്‍പ്പെടെയാണ് ഇന്ത്യ ബാന്‍ഡ് ചെയ്തത്. ഇങ്ങനെ ചെയ്യാന്‍ കാരണം മറ്റൊന്നുമല്ല ഇന്ത്യ- ചൈന അതിര്‍ത്തി പ്രശനം വളരെ മോശമായ സാഹചര്യത്തിലൂടെ കടന്നു പോയിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ ഇന്ത്യ ഇത്തരമൊരു തീരുമാനം എടുക്കുകയായിരുന്നു.
കാരണം ഈ അതിര്‍ത്തി യുദ്ധത്തില്‍ നമുക്ക് നഷ്ട്ടമായത് നമ്മുടെ ധീര ജവാന്മാരെയാണ്. അത് കൊണ്ട് തന്നെ ആപ്പുകള്‍ എല്ലാം തന്നെ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുമോ എന്ന കാരണത്താല്‍ ഈ ആപ്പുകള്‍ എല്ലാം തന്നെ കേന്ദ്ര സര്‍ക്കാര്‍ ബാന്‍ഡ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഇത്തരം ആപ്ലിക്കേഷനുകള്‍ നിരോധിച്ചതിന് പിന്നാലെയാണ് 15ലക്ഷം ഫോളോവേഴ്സ് ഉള്ള തന്‍റെ ടിക് ടോക്ക് അക്കൗണ്ട് താരാകല്യാണിയുടെ മകള്‍ സൗഭാഗ്യ വെങ്കിടേഷ് ഡിലീറ്റ് ചെയ്തതായി സ്ക്രീന്‍ ഷോട്ട് അടക്കം സോഷ്യല്‍ മീഡിയ വഴി പുറത്തു വിട്ടത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് സൗഭാഗ്യ ഇക്കാര്യം പ്രേക്ഷകരെ അറിയിച്ചത്.
അപ്പോള്‍ തന്നെ പല അത്തരത്തിലുള്ള കമന്‍ടുമായി ആളുകള്‍ എത്തി. ചിലര്‍ അഭിനന്ദനങ്ങളുമായും മറ്റു ചിലര്‍ അതിനെ പ്രതികൂലിച്ചുമുള്ള കമന്‍ടുകളുമായും വന്നു. നിര്‍ത്തുന്നതില്‍ ഖേദം പ്രകടിപ്പിച്ചുള്ള കമന്‍ടുകളും ഉണ്ടായിരുന്നു. കാരണം ആളുകളും സന്തോഷിപ്പിച്ചും രസിപ്പിച്ചു കൊണ്ടുമുള്ള വീഡിയോകള്‍ ആയിരുന്നു സൗഭാഗ്യ ചെയ്തിരുന്നത്. എന്നാലും മാസ് ഡയലോഗ് അടങ്ങിയിട്ടുള്ള ഒരു കുറിപ്പോടെയാണ് ഇന്‍സ്റ്റഗ്രാമില്‍ ഈ വിവരം പങ്കു വെച്ചത്.” 15ലക്ഷം ടിക്ടോക് ഫോളോവേഴ്സ് ഉള്ള ഞാന്‍ ഇങ്ങനെ ഒരു തീരുമാന്നം എടുത്തതില്‍ ഖേദിക്കുന്നുണ്ടോ എന്ന് ചോദിച്ചവരോട്, എന്നെ സംബന്ധിച്ചിടത്തോളം ടിക്ടോക്ക് ഒരിക്കലും സൗഭാഗ്യ വെങ്കിടേഷ് അല്ല. അതൊരു അപ്ലിക്കേഷന്‍ മാത്രമാണ്. ഒരു കലാരന് ഏത് മാധ്യമവും പ്ലാറ്റ്ഫോം ആക്കി മാറ്റം” ഈ കുറിപ്പോടെയാണ് സൗഭാഗ്യ തന്‍റെ അക്കൗണ്ട് ഡിലീറ്റ് ചെയ്തതായി ഇന്‍സ്റ്റഗ്രാമില്‍ പങ്കു വെച്ചത്.