ജീവിതത്തിൽ മോശം സമയങ്ങള്‍ എല്ലാ മനുഷ്യരിലൂടെയും കടന്നുപോകാറുണ്ട് എന്നാൽ അതില്‍ നിന്നും നമ്മള് പഠിക്കുന്ന പാഠങ്ങൾ പിന്നീടുള്ള ജീവിതത്തിന് ഉപയോഗപ്രദമാണ്. മനുഷ്യൻ സൃഷ്ടിക്കപ്പെട്ടത് പലതും നേടിയെടുക്കാനാണ്. ഓരോ തവണയും നമ്മള് സ്വയം യുദ്ധം ചെയ്യുന്നു. ഇപ്പോള്‍ ഒരു പെൺകുട്ടിയുടെ വീഡിയോയാണ് വൈറലാകുന്നത്. കുരവുകളില്‍ നിന്നും എങ്ങനെ നേടാമെന്ന് ഈ പെണ്‍കുട്ടിയുടെ വീഡിയോ നിങ്ങളെ പഠിപ്പിക്കും. അവളുടെ പേര് ആൻഡ്രീന ഹെർണാണ്ടസ് എന്നാണ്. അവൾ ജനിച്ചത് വെനിസ്വേലയിലാണ്. അവളുടെ ഏറ്റവും പുതിയ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ ചർച്ചാവിഷയമാണ്. അവളുടെ ജീവിത പങ്കാളിയുമായ റോബർട്ട് ടെറോണിനൊപ്പം സൽസ നൃത്തവത്തിന്റെ വീഡിയോയാണത്.
അവളും പങ്കാളിയും സോഷ്യൽ ഡാൻസ് ഫെസ്റ്റിവലായ ദ സൽസ കാസിനോയിൽ പങ്കെടുത്തു. ആളുകൾ അവളുടെ നൃത്തം കണ്ടപ്പോൾ സ്തംബധരായി. ഒരു കാലില്ലെങ്കിലും സൽസയിൽ അവർ മികച്ച പ്രകടനം നടത്തി. രണ്ട് കുട്ടികളുടെ അമ്മയാണ് ഹെർണാണ്ടസ്. അവളുടെ നൃത്തത്തിലൂടെ അവൾ ആളുകളെ പ്രചോദിപ്പിക്കുന്നു. അവള് ഗർഭിണിയായിരിക്കുമ്പോൾ പോലും അവൾ നൃത്തം ചെയ്തിട്ടുണ്ട്. മാത്രമല്ല കുട്ടികൾക്ക് നൃത്തം പഠിപ്പിക്കുന്നതിനായി അവൾ ഒരു അക്കാദമിയും നടത്തുന്നുണ്ട്
2016 ൽ ഒരു വാഹനാപകടത്തിൽ അവളുടെ ഒരു കാൽ നഷ്ടപ്പെട്ടു. ഡാൻസ് അക്കാദമിയില്‍ പഠിക്കുമ്പോയാണ് അപകടം. 2 വർഷത്തിനുശേഷം അവള് ഒരു കാലിൽ നൃത്തം ചെയ്യാൻ തുടങ്ങി. അവളുടെ കഥയും നൃത്തവും കാണുകയും അറിയുകയും ചെയ്യുന്നതിലൂടെ ആളുകളില്‍ വന്‍ പ്രചോദനമുണ്ടാക്കുന്നുണ്ട്. അവൾ പോസിറ്റീവ് എനർജി നൽകുന്നുവെന്ന് ആളുകൾ സോഷ്യൽ മീഡിയയിൽ അഭിപ്രായപ്പെടുന്നു.