അന്ധവിശ്വാസങ്ങൾക്ക് പേര് കേട്ട ഒരു രാജ്യം തന്നെയാണ് നമ്മുടെ ഇന്ത്യ. ഇന്ത്യയിലെ പല ഉൾഗ്രാമങ്ങളിലും ഇന്നും അന്തവിശ്വാസങ്ങൾക്ക് മേൽ ജീവിക്കുന്നവരാണ്. ആളുകൾ വിശ്വസിച്ചു പോരുന്ന പല കാര്യങ്ങളും കേൾക്കുമ്പോൾ നമുക്ക് ഒരുപക്ഷെ അത്ഭുതം തോന്നിയേക്കാം. നാം കുഞ്ഞായിരിക്കുമ്പോഴും ഇതുപോലെയുള്ള ഒരുപാട് വിശ്വാസങ്ങളെ കുറിച്ച് നമ്മുടെ മുതിർന്നവരിൽ നിന്നും നാം കേട്ടിട്ടുണ്ടാകും. കറുത്ത പൂച്ച കുറുകെ ചാടുന്നത് എന്തോ വലിയ ആപത്തിനെ സൂചിപ്പിക്കുന്നു, എങ്ങോട്ടെങ്കിലും ഇറങ്ങിയാൽ പിറകിൽ നിന്നും ആരും വിളിക്കാൻ പാടില്ല, കാക്ക കരഞ്ഞാൽ വിരുന്നുകാർ വരും, രാത്രിയിൽ നഖം മുറിക്കാനോ, ചൂളം വിളിക്കാനോ, യാത്ര ചെയ്യാനോ പാടില്ല, തുടങ്ങീ ഒരുപാട് അന്ധമായ വിശ്വാസങ്ങൾ നമ്മൾ ഇന്ത്യക്കാർക്കിടയിലുണ്ട്. അത്തരത്തിലുള്ള ചില അന്ധവിശ്വാസങ്ങളെ കുറിച്ചാണ് ഈ പോസ്റ്റിൽ പറയാൻ പോകുന്നത്.
നാടിനനുസരിച്ചു സംസ്കാരങ്ങളും വിശ്വാസങ്ങളും മാറും. ഓരോ നാട്ടിലും ഓരോ വിശ്വാസങ്ങളാണ്. ആദ്യത്തേത് നോക്കാം. സ്പൂൺ നിലത്ത് വീണാൽ എന്ത് സംഭവിക്കും. നമ്മുടെ മനസ്സിലൊക്കെ ഇതിനുള്ള മറുപടി എന്തെന്നാൽ, സ്പൂൺ നിലത്തു വീണാൽ കഴുകി വെക്കുക. എന്നാൽ ചില നാട്ടിൽ ഇതിനെ ഒരു വിശ്വാസമായി കണക്കാക്കുന്നു. ഒരു സ്പൂൺ നിലത്തു വീണാൽ ഒരു പെൺകുട്ടി നിങ്ങളുടെ വീടിനു മുൻവശത്ത് വന്ന് കാളിംഗ് ബെല്ലടിക്കുമത്രേ. ഇനി ആരും വീട്ടിൽ പോയി സ്പൂണൊന്നും താഴേക്ക് ഇട്ടു നോക്കല്ലേ. ഒരു പെണ്ണും പിടക്കോഴിയും വരില്ല.
എന്നാൽ സ്പൂണിന് പകരം ഒരു കത്തിയാണ് നിലത്ത് വീണതെങ്കിലോ. എന്നാൽ പെണ്ണിന് പകരം ഒരു പുരുഷനായിരിക്കും നിങ്ങളുടെ വീട്ടിലേക്ക് വരുന്നത്. എന്നാൽ ഫോർക്ക് ആണ് വീഴുന്നത് എങ്കിൽ ഒരു കുട്ടിയായിരിക്കും നിങ്ങളുടെ വീട്ടിലേക്ക് വരിക. ഓരോ രാജ്യത്തും ഓരോ വിശ്വാസമാണ് ഇതിൽ ഉള്ളത്. റഷ്യയിൽ ഒരു ഗ്ലാസ് നിലത്തു വീണാൽ എന്തോ ഭാഗ്യം വരാനിരിക്കുന്നു എന്ന് വിശ്വസിക്കുന്നു.
ഇതുപോലെയുള്ള ഒരുപാട് അന്ധവിശ്വാസങ്ങൾ നമ്മുടെ ഈ ലോകത്തുണ്ട്. അവ എന്തൊക്കെ എന്നറിയാൻ താഴെയുള്ള വീഡിയോ കാണുക.