നമ്മളൊക്കെ ഒരുപാട് എക്സിബിഷൻ പോലുള്ള പ്രദർശനങ്ങൾക്ക് പോവുകയും പല കാര്യങ്ങളും കണ്ടിട്ടുമുണ്ടാകും. അത്തരത്തിലുള്ള പല കാഴ്ച്ചകൾ നമ്മെ ഒരുപാട് അത്ഭുതപ്പെടുത്തുകയും ആശ്ചര്യപ്പെടുത്തുകയും ചെയ്തിട്ടുണ്ടാകും. അതിൽ ചിലതെങ്കിലും നമ്മുടെ മനസ്സിൽ അതുപോലെ അച്ചടിച്ചു വെച്ചിട്ടുമുണ്ടാകും. അത് ഒരിക്കലും മറക്കില്ല. നമ്മൾ ചില കാഴ്ച്ചകൾ കാണാനായി പോകുമ്പോൾ ഒരുപാട് പ്രതീക്ഷിച്ചു കൊണ്ടാകും. എന്നാൽ പ്രതീക്ഷിക്കുന്നതിലും അപ്പുറത്തേക്ക് ആയിരിക്കും ചിലപ്പോൾ ആ കാഴ്ചകൾ. അതായത് നാം ഒട്ടും ഇഷ്ട്ടപ്പെടാത്ത മനസ്സിന് അസ്വസ്ഥത സൃഷ്ട്ടിക്കുന്ന കാഴ്ച്ചകൾ. അത്തരത്തിൽ ഉറക്കം പോലും ഇല്ലാതാക്കുന്ന ചില കാഴ്ച്ചകളെ കുറിച്ചാണ് ഇവിടെ പറയാൻ പോകുന്നത്. എന്തൊക്കെയാണ് എന്ന് നോക്കാം.
റേഡിയോ ആക്റ്റിവ് ത്രെഡ്. ജർമ്മനിയിൽ നടക്കാറുള്ള ഏറെ പ്രശസ്തമായ മ്യൂസിക് ഫെസ്റ്റിവലാണ് ഡോഗ്‌വില്ലെ മ്യുസിക് ഫെസ്റ്റിവൽ. ഇവിടെ പറയാൻ പോകുന്നത് 2011 നടന്ന ഡോഗ്‌ഫെസ്റ്റിവലിനു വന്ന ആളുകളെ അമ്പരപ്പിച്ച കാഴ്ച്ചകളെ കുറിച്ചാണ്. ആളുകൾ അമ്പരന്നു എന്ന് മാത്രമല്ല, ആളുകൾ കാഴ്ച്ച കണ്ടു പേടിച്ചോടുകയും ചെയ്തു. സംഭവം എന്താണ് എന്ന് നോക്കാം. ഫെസ്റ്റിവലിനു വന്ന ആളുകൾ കാണുന്നത് റേഡിയോ ആക്റ്റിവായ സ്ഥലങ്ങളിൽ ഉപയോഗിക്കുന്ന വസ്ത്രം ധരിച്ചു നിൽക്കുന്ന നൂറ് ആളുകളെയാണ്. ന്യുക്ലിയാർ അപകടങ്ങളുടെയും റേഡിയേഷന്റെയും പരിണിതഫലം നന്നായി അറിയുന്ന ജർമനിലെ ആളുകൾ പേടിച്ചോടാൻ ഇതിലും വയ്യ കാരണം വേണോ. എന്നാൽ യഥാർത്ഥത്തിൽ അത് ശെരിക്കുമുള്ളതായിരുന്നില്ല. അത് വേര് ഒരു രൂപങ്ങൾ മാത്രമായിരുന്നു.
ഇതിനെ കുറിച്ച് കൂടുതലറിയാനും മറ്റു വിചിത്രമായ കാഴ്ച്ചകളെ കുറിച്ച് മനസ്സിലാക്കാനുമായി താഴെയുള്ള വീഡിയോ കാണുക.