നമ്മളെല്ലാവരും ന്യൂ ഇയർ ആഘോഷിക്കാറുണ്ട്. ഒരുപാട് സ്വപ്നങ്ങളോടെയാണ് ന്യൂയർ കാലത്തെ നമ്മൾ വരവേൽക്കുന്നത്. അതുകൊണ്ടുതന്നെ നമ്മൾ എല്ലാവരും ന്യൂയർ ആഘോഷിക്കുന്നതിലൂടെ സ്വപ്നങ്ങളും നെഞ്ചിലേറ്റാറുണ്ട്. പുതിയ വർഷം പുതിയ തീരുമാനങ്ങൾ പുതിയ സ്വപ്നങ്ങൾ അവയെ വരവേൽക്കുവാൻ വേണ്ടിയാണ് ആഘോഷങ്ങളൊക്കെ.
എന്നാൽ കാർ കത്തിച്ചു ന്യൂയർ ആഘോഷിക്കുന്ന ഏതെങ്കിലും ഒരു സ്ഥലത്തെപ്പറ്റി നമ്മൾ കേട്ടിട്ടുണ്ടോ.? അങ്ങനെയുമോരു സ്ഥലമുണ്ട്. കാർ കത്തിച്ചാണ് ഇവിടെ വിചിത്രമായ രീതിയിൽ ന്യൂയർ ആഘോഷിക്കുന്നത്. ഫ്രാൻസിലാണ് ഇങ്ങനെയൊരു സംഭവം നടക്കുന്നത്. പണ്ട് കാലത്ത് ആരോ ഒരാൾ തുടങ്ങി വച്ചോരു ശീലമായിരുന്നു. അദ്ദേഹം ഒരു കാറായിരുന്നു അന്ന് കത്തിച്ചത്. നിരവധി കാറുകൾ കത്തിച്ചുകൊണ്ടാണ് ഈ ആഘോഷത്തിന് പിന്നീട് തുടക്കം കുറിക്കുന്നത് എന്നാണ് അറിയാൻ സാധിച്ചത്. എന്താണ് ഇതിന് പിന്നിലുള്ള രഹസ്യമെന്ന് ആലോചിച്ചു മനസ്സിലാക്കാൻ സാധിക്കുന്നില്ല. പടക്കവും പൂത്തിരിയുമോക്കെ കത്തിക്കുന്നുവെന്ന് പറയുന്ന ലാഘവത്തോടെയാണ് അവർ കാർ കത്തിച്ചു തങ്ങളുടെ ആഘോഷം മനോഹരമാക്കുന്നത്. ഈ പറയുന്നത് നടക്കുന്ന കാര്യമാണോ എന്ന് ചോദിച്ചാൽ എല്ലാവർഷവും ന്യൂയറിന് ഫ്രാൻസിൽ ഉള്ളവർ ചെയ്യുന്നതണിത്. ആ നാട്ടിലെത്തുന്നവർക്ക് ഈ ഒരു വിചിത്ര ആചാരം കാണാൻ സാധിക്കുന്നതാണ്.
വളരെയധികം ചരിത്രമുറങ്ങുന്നൊരു സ്ഥലം തന്നെയാണ് ഫ്രാൻസെന്ന് പറയുന്നത്. അതുകൊണ്ട് തന്നെ ഫ്രാൻസിലുള്ള ഈ ആചാരത്തിന് പിന്നിലും എന്തെങ്കിലും വ്യക്തമായൊരു ചരിത്രമുണ്ടെന്നാണ് വിശ്വസിക്കുന്നത്. ഫ്രാൻസ് എന്നാൽ പടിഞ്ഞാറൻ യൂറോപ്പിലെ പ്രമുഖമായ ഒരു രാജ്യമാണ്.ആധുനിക നൂറ്റാണ്ടിലെ രാജ്യാന്തര വേദികളിൽ പോലും നിർണായക സ്വാധീനമാണ് ഈ രാജ്യം ചെലുത്തുന്നത്. ലോകത്തിലെ ഏറ്റവും വലിയ സമ്പത്ത് വ്യവസ്ഥ ഉൾക്കൊള്ളുന്ന ഒരു രാജ്യം കൂടിയാണിത്. യൂറോപ്യൻ യൂണിയൻ സ്ഥാപകാഗമായ ഈ രാജ്യം അതിലെ അംഗമായ രാജ്യങ്ങളിൽ ഏറ്റവും വലിയ രാജ്യമാണ്. എന്നിട്ടും ഇത്തരത്തിൽ ആഡംബരപൂർണമായോരു ആഘോഷം അവിടെ നിലനിൽക്കുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല. ഒരു പക്ഷേ ഇത്രയും സമ്പന്നമായ രാജ്യം ആയതുകൊണ്ടാവാം അവരുടെ ആഘോഷങ്ങളിലും ഈ സമ്പന്നത നിലനിൽക്കുന്നത്. എങ്കിലും ഇത് അധികം കേട്ടുകേൾവിയില്ലാത്ത വളരെ അപൂർവമായൊരു ആഘോഷം തന്നെയാണ്. അങ്ങേയറ്റം തന്നെ അവിശ്വസനീയത നിറയ്ക്കുന്ന ഒരു ആഘോഷം തന്നെ.ഇത്രയും പരിഷകൃതമായൊരു രാജ്യം എന്തുകൊണ്ട് ഇങ്ങനെ ചെയ്യുന്നുവെന്നത് ചിന്തിക്കണം.