ഇത് മോഡേന്‍ കാലത്തിന്റെ യുഗമാണ്. ആളുകളും മാറി അവരുടെ ജീവിത രീതിയും. ജീവിത രീതി എന്ന് പറയുമ്പോള്‍ എല്ലാ മേഖലയിലും പാശ്ചാത്യ സാംസ്കാരത്തിന്റെ എല്ലാ ഉണര്വ്വുകളുമുണ്ട്.പ്രധാനമായും ഫാഷന്‍ മേഖലയിലാണ് അതിവേഗത്തിലുള്ള മാറ്റങ്ങള്‍ വരുന്നത്. വസ്ത്ര ധാരണ. കാരണം ഇന്ന് ഓരോരുത്തര്‍ക്കും അവരുടെതായ ഒരു കാഴ്ചപ്പാടുണ്ട്. തങ്ങള്‍ ധരിക്കുന്ന വസ്ത്രം ഏത് രീതിയിലായിരിക്കണം. അല്ലെങ്കില്‍ ഓരോ ഇവന്ടിനും ഏത് രീതിയിലുള്ള വസ്ത്രമായിരിക്കണം എന്നൊക്കെ. ഇന്ന പുരുഷന്മാരേക്കാള് കൂടുതല്‍ സ്ത്രീകളാണ് ഈ മേഖലയില്‍ കഴിവ് തെളിയിക്കുന്നത്. അവരുടെ സ്വയംപര്യാപ്തതക്ക് വേണ്ടി സ്വന്തമായി സ്ഥാപനങ്ങള്‍ തുടങ്ങുന്നു. അതുമല്ലെങ്കില്‍ ഓണ്‍ലൈന്‍ മീഡിയകള്‍ മാത്രം ഉപയോഗപ്പെടുത്തി ലക്ഷങ്ങള്‍ സമ്പാദിക്കുന്ന എത്രയോ ആളുകളുണ്ട്. ഫാഷന്‍ മേഖലയില്‍ മാത്രമല്ല. ഭക്ഷണം. ഇന്ന് ഏതു രീതിയിലുള്ള ഏത് രാജ്യത്തിന്റെയും ഭക്ഷണങ്ങള്‍ നമുക്ക് നമ്മുടെ നാട്ടില്‍ ലഭ്യമാണ്. അത് കൊണ്ട് തന്നെ ആളുകള്‍ ആ മേഖലയില്‍ കൊണ്ട് വരുന്ന മാറ്റങ്ങളും പുത്തന്‍ ആശയങ്ങളും വളരെ അത്ഭുതപ്പെടുത്തുന്ന ഒന്നാണ്. അത്തരത്തില്‍ ഫാഷന്‍ ലോകത്തെ ചില പുത്തന്‍ ഡ്രസുകളുടെ പ്രത്യേകതകള്‍ പരിചയപ്പെടാം.
ആദ്യമായി പുരുഷന്മാരുടെ ഫാഷന്‍ ലോകത്ത് വന്ന ഒരു രസകരമായ സംഭവം കാണാം. ആണുങ്ങളില്‍ ഭൂരിഭാഗം ആളുകള്‍ക്കും ടീഷര്‍ട്ട് ഇഷ്ട്ടപ്പെടുന്നവരായിരിക്കും.ഒരുപക്ഷെ, ടീ ഷര്‍ട്ടിനു കംഫെര്‍ട്ട് കൂടുതല്‍ ആയതു കൊണ്ടായിരിക്കാം. ഒരുരത്തരും അവരുടെ ഡ്രസ്സ് തിരഞ്ഞെടുക്കുന്നത് അവരുടെ കംഫെട്ട് അനുസരിച്ചായിരിക്കു. എന്തിരുന്നാലും ആണുങ്ങള്‍ക്ക് ഷര്‍ട്ടിനോടുള്ള പ്രിയം കുറവല്ല താനും. എന്നാല്‍ ഇത് രണ്ടും ഒരുപോലെ ഇഷ്ട്ടപ്പെടുന്നവരും ഉണ്ട്. അത്തരത്തിലുള്ള ആളുകള്‍ക്കായി പുതിയൊരു സംഭവം ഇറങ്ങിയിട്ടുണ്ട്. ടീ ഷര്‍ട്ട് ഷര്‍ട്ട്. ഇതിനെ കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ? ഒരുപക്ഷെ, ഇതിനെ കുറിച്ചുള്ള അറിവ് നിങ്ങള്‍ക്ക് പരിമിതമായിരിക്കും. ഈ ഷര്‍ട്ട് കാണാന്‍ തന്നെ വളരെ രസകരമാണ്. അതായത് ഒരു ടീഷര്ട്ടിനു മുകളില്‍ ഷര്‍ട്ട് തൂക്കിയിട്ടാല്‍ എങ്ങിനെയിരിക്കും. കണ്ടാല്‍ ചിരി വരുമെങ്കിലും അതിന്റെ റേറ്റ് കേട്ടാല്‍ നിങ്ങള്‍ ഞെട്ടിപ്പോകും. 94000 ഇന്ത്യന്‍ രൂപ. അപ്പോള്‍ സംഭവം അത്ര തള്ളിക്കളയേണ്ട കാര്യമല്ല എന്ന് മനസ്സിലായില്ലേ? നമ്മുടെ നാട്ടില്‍ ഇത് കളിയാക്കി ചിരിക്കുമെങ്കിലും മറു നാട്ടിലൊക്കെ ഇതിന് ആവശ്യക്കാര്‍ കൂടുതലാണ്. പുരുഷന്മാര്ക്ക് മാത്രമല്ല, സ്ത്രീകള്‍ക്കും ഇത്തരത്തിലുള്ള വസ്ത്രങ്ങള്‍ ഇറങ്ങുന്നുണ്ട്. ഇത് പോലെയുള്ള ഫാഷന്‍ ലോകത്തെ പുത്തന്‍ രീതികള്‍ കാണാന്‍ താഴെയുള്ള വീഡിയോ കാണുക.